twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഷാരൂഖ് ഖാൻ മുതൽ പ്രീതി സിന്റ വരെ', വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്ന താരങ്ങൾ

    |

    ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഭ്രൂണത്തിന്റെ വളർച്ചയ്ക്കും പ്രസവത്തിനുമായി നൽകുന്നതിലൂടെ കുട്ടികളില്ലാത്ത ദമ്പതികൾക്കോ വ്യക്തികൾക്കോ കുഞ്ഞുങ്ങൾ ജനിക്കാൻ സൗകര്യമൊരുക്കുന്ന രീതിയാണ് വാടക ഗർഭധാരണം അഥവാ സറോഗസി. ഗർഭാശയ തകരാറുമൂലം കുഞ്ഞുങ്ങളെ ഗർഭത്തിൽ വഹിക്കാനാവാത്ത സ്ത്രീകൾക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ തന്നെ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതിനാൽ വാടക ഗർഭധാരണത്തിന്റെ സാധ്യത നമ്മുടെ രാജ്യത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. 2002 മുതലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഗർഭധാരണം ഇന്ത്യയിൽ നിയമ വിധേയമായത്.

    Also Read: 'സിനിമാക്കാർ തമ്മിൽ ആത്മാർഥതയില്ല, കാര്യങ്ങൾ നേടിയെടുക്കാനുള്ള സ്നേഹം മാത്രം'

    ഇന്ത്യയിലെ വാടക ഗർഭപാത്രങ്ങൾ തേടിവന്നവരിലേറെയും വിദേശ ദമ്പതികളാണ്. ഇന്ത്യൻ സിനിമയിലും സറോ​ഗസി പ്രമേയമായി നിരവധി സിനിമകളും പിറവികൊണ്ടിട്ടുണ്ട്. മലയാളത്തിലും വാടക ​ഗർഭധാരണം പ്രമേയമായി സിനിമ ഉണ്ടായിട്ടുണ്ട്. 1989ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ ദശരഥത്തിന്റെ പ്രമേയവും സറോ​ഗസി തന്നെയായിരുന്നു. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമയായിരുന്നു സിബി മലയിൽ ദശരഥം സംവിധാനം ചെയ്തത്. മൺമറഞ്ഞുപോയ പ്രതിഭയായ ലോ​ഹിതദാസാണ് സിനിമയുടെ കഥ എഴുതിയത്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായിട്ടാണ് ദശരഥം ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. രേഖ, മുരളി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡിലും സറോ​ഗസി പ്രമേയമായ സിനിമകൾ പിറന്നിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത കൃതി സനോൺ സിനിമ മിമിയുടെ പ്രമേയവും സറോ​ഗസിയായിരുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബോളിവുഡിൽ സറോ​ഗസി വഴി നിരവധി ബോളിവുഡ് താരങ്ങൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ആ പട്ടികയിൽ ഏറ്റവും പുതുതായി ചേർക്കപ്പെട്ട പേര് നടി പ്രീതി സിന്റയുടേതാണ്. മുമ്പ് ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ സൂപ്പർ താരങ്ങളും സറോ​ഗസിയിലൂടെ തങ്ങളുടെ രക്തത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

    Also Read: 'നിർബന്ധിച്ച് നായികയാക്കി, ഒടുവിൽ ഷൂട്ടിങിനിടെ പരിക്ക്', സിനിമാകഥയെ വെല്ലുന്ന പ്രണയം

    ആമിർ ഖാൻ

    ആമിർ ഖാൻ-കിരൺ റാവു ദമ്പതികളുടെ ഏക മകനായ ആസാദ് റാവു ഖാന്റെ ജനനം വാടക ​ഗർഭധാരണത്തിലൂടെയായിരുന്നു. 2011ലാണ് ഇരുവർക്കും ആസാദ് ജനിച്ചത്. അടുത്തിടെ കിരൺ റാവുവുമായുള്ള വിവാഹ ബന്ധം വേർപിരിയുകയാണെന്ന് ആമിർഖാൻ അറിയിച്ചിരുന്നു. വിവാഹ മോചിതരാകാൻ തീരുമാനിച്ചെങ്കിലും മകന് വേണ്ടി അവധി ദിനങ്ങളിൽ ഇരുവരും ഒത്തുകൂടാറുണ്ട്. കിരണിനെ വിവാഹം ചെയ്യും മുമ്പ് റീന ദത്തയായിരുന്നു ആമിർ ഖാന്റെ ഭാര്യ. ഈ ബന്ധത്തിൽ ഐറ ഖാൻ, ജുനൈദ് ഖാൻ എന്നിങ്ങനെ രണ്ട് മക്കളും താരത്തിനുണ്ട്. ആസാദിന്റെ പിറന്നാൾ ദിനത്തിൽ ആമിറിന്റെ മൂത്ത മകൾ ഐറ അടക്കമുള്ളവർ പിറന്നാൾ ആശംസിക്കാറുണ്ട്. ആമിറിന്റെ ഏറ്റവും പുതിയ സിനിമ ലാൽ സിങ് ഛദ്ദയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് ഇപ്പോൾ ആമിർ ഖാൻ.

    ഷാരൂഖ് ഖാൻ

    ബോളിവുഡിലെ മാതൃകാ ദമ്പതികളായ ഷാരൂഖ് ഖാനും ​ഗൗരി ഖാനും മൂന്നാമത്തെ മകനായ അബ്രാം ജനിച്ചത് സറോ​ഗസിയിലൂടെയാണ്. 2013ൽ ആയിരുന്നു കുഞ്ഞിന്റെ ജനനം. മകൻ പിറന്ന വിവരം ഷാരൂഖ് തന്നെയാണ് ആരാധകരേയും ലോകത്തേയും അറിയിച്ചത്. അബ്രാമിനെ കൂടാതെ ആര്യൻ ഖാൻ, സുഹാന ഖാൻ എന്നിങ്ങനെ രണ്ട് മക്കളും ഇരുവർക്കുമുണ്ട്. മാസം തികയാതെയായിരുന്നു അബ്രാമിന്റെ ജനനം. മകന്റെ ജനനശേഷം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ അവനം അലട്ടിയിരുന്നതായി പലപ്പോഴും ഷാരൂഖ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാരൂഖിനൊപ്പം എപ്പോഴും സമയം ചിലവഴിക്കാനാണ് അബ്രാം ഇഷ്ടപ്പെടുന്നത്. മൂത്തമകൻ ആര്യനുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസും നൂലമാലകളുമായി ഏറെനാൾ സിനിമ ജീവിതം പോലും നിർത്തിവെച്ച് മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷാരൂഖ്. മകന് ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമാ തിരിക്കുകളിലേക്ക് ഷാരൂഖ് എത്തി.

    ഏക്ത കപൂർ

    ബോളിവുഡിലെ ബിസിനസ് വുമൺ ആണ് ഏക്ത കപൂർ. സിനിമ നിർമാണം അടക്കം ബിസിനസിൽ ശോഭിച്ച് നിൽക്കുന്ന ഏക്ത കപൂറിന് 2019ൽ ആണ് വാടക ​ഗർഭാധാരണത്തിലൂടെ മകൻ ജനിച്ചത്. വിവാഹിതയല്ലാത്ത ഏഖ്ത കപൂർ ഇപ്പോൾ മകനൊപ്പം ജീവിതം ആസ്വദിക്കുകയാണ്. എല്ലാ സ്ത്രീകളും വളരെ ഏറെ അനുകരിക്കാൻ ശ്രമിക്കാൻ ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഏക്ത കപൂർ.

    കരൺ ജോഹർ

    സംവിധായകൻ, നിർമാതാവ്, അവതാരകൻ, അഭിനേതാവ് തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള ബോളിവുഡ് സെലിബ്രിറ്റിയാണ് കരൺ ജോഹർ. സറോഗസി വഴിയാണ് കരൺ ജോഹർ 2017ൽ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്. തന്റെ പ്രിയപ്പെട്ട ആൺകുഞ്ഞിനും പെൺകുഞ്ഞിനും യഷ്, റൂഹി ജോഹർ എന്നാണ് കരൺ പേര് നൽകിയിരിക്കുന്നത്. തന്റെ അമ്മയ്ക്കൊപ്പം നിന്ന് മക്കളെ വളർത്തുമെന്നും ആ യാത്രയിലേക്ക് താൻ തയ്യാറായിക്കഴിഞ്ഞുവെന്നുമാണ് മക്കൾ പിറന്ന സമയത്ത് കരൺ പറഞ്ഞത്. യഷ് എന്നത് കരണിന്റെ അച്ഛന്റെ പേരാണ് റൂഹി എന്ന പേര് തെരഞ്ഞെടുത്തത് അമ്മയുടെ പേരായ ഹിറൂവിൽ നിന്നുമാണ്. ‌അന്ധേരിയിലെ മസ്രാണി ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. ഇടയ്ക്കിടെ ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷങ്ങളുടേയും അവർക്കൊപ്പമുള്ള അവധി ആഘോഷങ്ങളുടേയും ചിത്രങ്ങൾ കരൺ ജോഹർ പങ്കുവെക്കാറുണ്ട്.

    ശിൽപ ഷെട്ടി

    ശിൽപ ഷെട്ടി-രാജ് കുന്ദ്ര ദമ്പതികൾക്ക് 2020 ഫെബ്രുവരിയിലാണ് മകൾ സമീഷ ജനിച്ചത്. സറോ​ഗസിയിലൂടെയായിരുന്നു ജനനം. സമീഷയെ കൂടാതെ വിയാൻ എന്നൊരു മകൻ കൂടി ശിൽപയ്ക്കും രാജ്കുന്ദ്രയ്ക്കുമുണ്ട്. 2012ൽ ആയിരുന്നു മൂത്ത മകനായ വിയാൻ ജനിച്ചത്. തങ്ങളുടെ കുടുംബത്തെ സമ്പൂർണതയിലെത്തിച്ച ലക്ഷ്മിയാണ് മകളാണെന്നാണ് ശിൽപ മകളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇടയ്ക്കിടെ കുഞ്ഞിന്റെ പുതിയ ചിത്രങ്ങളഉം സോഷ്യൽമീഡിയയിൽ ശിൽപ പങ്കുവെക്കാറുണ്ട്.

    Recommended Video

    Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
    പ്രീതി സിന്റ

    വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ബോളിവുഡ് സുന്ദരിമാരിൽ ഏറ്റവും പുതിയ പേര് പ്രീതി സിന്റയുടേതാണ്. രണ്ട് ദിവസം മുമ്പാണ് സറോ​ഗസിയിലൂടെ ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം പ്രീതി സോഷ്യൽമീഡിയ വഴി അറിയിച്ചത്. ജയ്, ഗിയ എന്നാണ് മക്കൾക്ക് പേരുനൽകിയതെന്നും പ്രീതി പറയുന്നു. 2016 ഫെബ്രുവരി 29നാണ് വിദേശിയായ ജീൻ ഗുഡ്നോഫിനെ പ്രീതി വിവാഹം ചെയ്തത്. തുടർന്ന് ഭർത്താവിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് താരം താമസം മാറി. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ താരം സജീവമാണ്.

    English summary
    Shah Rukh Khan to Preity Zinta, stars who gave birth to babies through surrogacy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X