For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിർബന്ധിച്ച് നായികയാക്കി, ഒടുവിൽ ഷൂട്ടിങിനിടെ പരിക്ക്', സിനിമാകഥയെ വെല്ലുന്ന പ്രണയം

  |

  തമിഴകത്തിന് മാത്രമല്ല മലയാളി പ്രേക്ഷകർക്കും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് വലിയൊരു ആരാധക വൃന്ദമുണ്ട് കേരളത്തിൽ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനിയുടെ വിശേഷങ്ങൾ താരത്തിന്റെ സഹോദരി ശ്യാമിലിയുടെ സോഷ്യൽമീഡിയ പോജ് വഴിയാണ് ആരാധകർ അറിയാറുള്ളത്. ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് ആയിരുന്നു. ബാലതാരമായിരുന്നപ്പോൾ പോലും അഭിനയത്തിൽ മുതിർന്ന വരെ വെല്ലുന്ന പ്രകടനമായിരുന്നു ശാലിനി കാഴ്ചവെച്ചത്. മമ്മൂട്ടി ചിത്രം സന്ദർഭം അടക്കമുള്ള സിനിമകളിലും ശാലിനി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ശാലിനിക്കേറ്റ പരിക്ക്', കുറ്റബോധം പിന്നീട് പ്രണയമായി!

  ബാലതാരമായിരുന്നപ്പോൾ തന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി തിളങ്ങുകയായിരുന്നു. അത്രത്തോളം അഭിനയത്തിൽ ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990 ൽ ആണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ഏഴ് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നു. ശേഷം 1997ൽ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ വിജയിയുടെ നായകയായി. തമിഴിലും സിനിമ സൂപ്പർ ഹിറ്റായതോടെ ശാലിനിക്ക് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു.

  Also Read: 'സിനിമാക്കാർ തമ്മിൽ ആത്മാർഥതയില്ല, കാര്യങ്ങൾ നേടിയെടുക്കാനുള്ള സ്നേഹം മാത്രം'

  ഇന്നും ഏത് നായിക തിരികെ സിനിമയിൽ സജീവമാകണമെന്നാണ് ആ​ഗ്രഹിക്കുന്നത് എന്ന് സിനിമാ പ്രേമികളോട് ചോദിച്ചാൽ ശാലിനി എന്ന പേര് തീർച്ചയായും കേൾക്കാൻ സാധിക്കും. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബൻ-ശാലിന് കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളും ​ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ അപ്പോഴേക്കും ശാലിനി അജിത്തിനെ പ്രണയിച്ച് തുടങ്ങിയിരുന്നു. സിനിമാ കഥകളോട് കിടപിടിക്കുന്നതാണ് അജിത്ത്-ശാലിനി പ്രണയകഥ. 1999ൽ അമര്‍ക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍ അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചു. ആ സംഭവത്തിന് ശേഷമാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്.

  അമർക്കളത്തിലേക്ക് ശാലിനി അഭിനയിക്കാനെത്തിയത് പോലും ഏറെ നാളത്തെ അണിയറപ്രവർത്തകരുടെ പരിശ്രമത്തിന് ശേഷമാണ്. ആദ്യം സംവിധായകൻ ചെന്നപ്പോൾ പഠനത്തിന് പ്രാധാന്യം നൽകുകയാണെന്നും പ്ലസ്ടു പരീക്ഷ ഉണ്ടെന്നും പറഞ്ഞ് ശാലിനിയും കുടുംബവും മടക്കി അയച്ചു. എങ്കിലും ശാലിനിയെ നായികയാക്കണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നതിനാൽ താരത്തെ പറഞ്ഞ് സമ്മതിപ്പിക്കാൻ ശരൺ അജിത്തിനെ അയച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ... ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.... അങ്ങനെയാണ് ശാലിനി അഭിനയിക്കാമെന്ന് സമ്മതിച്ചത്. ശേഷം ചിത്രീകരണത്തിന് എത്തിയ ശാലിനിക്ക് ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയ്യിലിരുന്ന കത്തിമൂലം പരിക്കേറ്റു. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിനും സങ്കമായി. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  വെറും അഞ്ച് സിനിമകൾ മാത്രമാണ് ശാലിനി തമിഴിൽ ചെയ്തിട്ടുള്ളത് എങ്കിലും വലിയൊരു ആരാധക വൃന്ദം താരത്തിനുണ്ട്. അജിത്തും ശാലിനിയും പ്രണയത്തിലായ ശേഷം 2000ത്തിലേക്ക് ഇരുവരുടേയും വിവാഹം തീരുമാനിച്ചു. വിവാഹത്തിന് മുമ്പ് അലൈപായുതേ അടക്കമുള്ള സിനിമകളുടെ ചിത്രീകരണം ശാലിനി പൂർത്തികരിച്ചിരുന്നു. 21 വർഷമായി സുഖകരമായ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഒരുകാലത്ത് സിനിമയിലെ സൂപ്പർ നായികയായിരുന്ന ശാലിനിയും തമിഴകത്തിന്റെ തല അജിത്തും. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്പതികളുടെ മക്കള്‍.

  Read more about: shalini ajith
  English summary
  On Shalini's 42nd Birthday Her Love Story With Thala Ajith Kumar Trending, Take A Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X