For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം', ‌‌മകൾക്കായി ​ഗീതു മോഹൻദാസ് എഴുതിയ വരികൾ വൈറൽ

  |

  ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി ശേഷം സംവിധായികയായി അം​ഗീകാരങ്ങൾ വാരിക്കൂട്ടുന്നു. ​ഗീതു മോഹൻദാസ് മലയാളിക്ക് സുപരിചിതമായ പേരാണ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ് എന്നാണെങ്കിലും വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി താരം സ്വീകരിക്കുകയായിരുന്നു. ആദ്യ ചിത്രം 1986ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയായിരുന്നു. അഞ്ച് വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിച്ചത്. സംവിധായകൻ ഫാസിൽ ആണ് ഒന്ന് മുതൽ പൂജ്യം വരെ സംവിധാനം ചെയ്തത്. ​

  Geethu Mohandas, Geethu Mohandas photos, Geethu Mohandas films, Geethu Mohandas moothon, ​ഗീതു മോഹൻദാസ്, ​ഗീതു മോഹൻദാസ് വാർത്തകൾ, ​ഗീതു മോഹൻദാസ് സിനിമകൾ, ​ഗീതു മോഹൻദാസ് ഫോട്ടോകൾ

  ഗീതു അവതരിപ്പിച്ച കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം തന്നെ. സിനിമയിലെ ​ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട മെലഡികളാണ്. ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ ​ഗീതു ബാലതാരമായി അഭിനയിച്ചു. എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്. പിന്നീട് ​ഗീതുവിനെ സിനിമകളിലൊന്നും കണ്ടില്ല.

  Also Read: ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്, ആരുടെയും ഔദാര്യത്തിലല്ല; നടൻ രാഘവൻ

  ശേഷം 2000ത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ​ഗീതു വീണ്ടും തിരിച്ചുവരവ് നടത്തി. രണ്ട് നായികമാരായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സംയുക്ത വർമയായിരുന്നു ചിത്രത്തിൽ ​ഗീതുവിന് പുറമെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. മോഹൻലാലായിരുന്നു നായകൻ. കൗമാരക്കാരിയുടെ കുസൃതികളും കുറുമ്പുമെല്ലാം മനോഹരമായി അവതരിപ്പിച്ച് ​ഗീതു ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് തുടരെ തുടരെ സിനിമകളായിരുന്നു.

  Also Read: അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

  തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, ശേഷം, പകൽപ്പൂരം, അകലെ, രാപ്പകൽ, ഭരതൽ എഫക്ട്, നമ്മൾ തമ്മിൽ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത്. 2009ൽ സംവിധായകനും ഛായാ​ഗ്രഹകനും എല്ലാമായ രാജീവ് രവിയെ വിവാഹം ചെയ്ത ശേഷം ​ഗീതു സിനിമ അഭിനയം അവസാനിപ്പിച്ചു. പിന്നീട് സിനിമയിലേക്ക് ​ഗീതു മടങ്ങിയെത്തിയത് സംവിധായികയുടെ വേഷമണിഞ്ഞാണ്. ഗീതു മോഹൻദാസ് ആദ്യം സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  Geethu Mohandas, Geethu Mohandas photos, Geethu Mohandas films, Geethu Mohandas moothon, ​ഗീതു മോഹൻദാസ്, ​ഗീതു മോഹൻദാസ് വാർത്തകൾ, ​ഗീതു മോഹൻദാസ് സിനിമകൾ, ​ഗീതു മോഹൻദാസ് ഫോട്ടോകൾ

  ശേഷം ​ഗീതു സംവിധാനം ചെയ്ത സിനിമ മൂത്തോനായിരുന്നു. നിവിൻപോളി നായകനായ സിനിമ വിവിധ ചലച്ചിത്രമേളകളിൽ നിന്നും മറ്റുമായി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വവർ​ഗാനുരാ​ഗികളാണ് ചിത്രത്തിന്റെ പ്രമേയം. ലക്ഷദ്വീപിലായിരുന്നു സിനിമയുടെ ഏറെയും ഭാ​ഗം ചിത്രീകരിച്ചത്. ഗീതുവിന് ആരാധന എന്നൊരു മകളുണ്ട്. സിനിമാ ജീവിത്തിനിടയിലും മകൾക്ക് വേണ്ടി സമയം മാറ്റിവെക്കുന്ന അമ്മ കൂടിയാണ് ​ഗീതു. അവളുടെ വളർച്ചയുടെ നിമിഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള ​ഗീതു ഇപ്പോൾ മകൾക്ക് വേണ്ടി എഴുതിയ ചില വരികൾ ചർച്ചയാവുകയാണ്.

  Geethu Mohandas, Geethu Mohandas photos, Geethu Mohandas films, Geethu Mohandas moothon, ​ഗീതു മോഹൻദാസ്, ​ഗീതു മോഹൻദാസ് വാർത്തകൾ, ​ഗീതു മോഹൻദാസ് സിനിമകൾ, ​ഗീതു മോഹൻദാസ് ഫോട്ടോകൾ

  Also Read: 'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

  ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് തുടങ്ങി അഭിപ്രായ ഏത് ജനമധ്യത്തിലും തുറന്ന് പറയുന്ന നടിമാരെ ഫെമിനിസം എന്ന് വിളിച്ച് പലപ്പോഴായി സോഷ്യൽമീഡിയയിലെ ചിലർ വിമർശിച്ചിരുന്നു. എന്നാൽ ഫെമിനിസമെന്നാൽ തങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മകൾക്ക് കൃത്യമായി പറഞ്ഞുകൊടുക്കുന്ന തരത്തിലാണ് ​ഗീതുവിന്റെ കുറിപ്പ്. 'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ മതവിരുദ്ധമോ അല്ല, അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം' മാത്രമാണെന്നാണ് ​ഗീതു മോഹൻദാസ് മകൾക്ക് എഴുതിയ കുറിപ്പിലൂടെ പറയുന്നത്.

  Geethu Mohandas, Geethu Mohandas photos, Geethu Mohandas films, Geethu Mohandas moothon, ​ഗീതു മോഹൻദാസ്, ​ഗീതു മോഹൻദാസ് വാർത്തകൾ, ​ഗീതു മോഹൻദാസ് സിനിമകൾ, ​ഗീതു മോഹൻദാസ് ഫോട്ടോകൾ

  'ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ...' എന്നായിരുന്നു ​ഗീതു മോഹൻദാസ് കുറിച്ചത്. അച്ഛൻ രാജീവ് രവിയുടെ നെഞ്ചിൽ ഉറങ്ങുന്ന ​ആരാധനയുടെ ചിത്രവും ​ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

  Trolls on Mammootty's bilal character dialogue

  Also Read: 'എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണ്', വിമർശനങ്ങൾക്ക് മറുപടി നൽകി ബാല

  English summary
  Feminism is an ideology against injustice and inequality Geethu Mohandas writing goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X