For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്, ആരുടെയും ഔദാര്യത്തിലല്ല; നടൻ രാഘവൻ

  |

  നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ജിഷ്ണു രാഘവൻ. ജിഷ്ണുവിനൊപ്പം സംവിധായകനും നടനുമെല്ലാമായ സിദ്ധാര്‍ത്ഥും വെള്ളിത്തിരയില്‍ എത്തിയത് നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ്. പിന്നീട് നിദ്ര എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. 2016 മാർച്ചിലാണ് ജിഷ്ണു കാന്‍സറിനോട് പൊരുതി മരണത്തിന് കീഴടങ്ങിയത്.

  actor Raghavan, actor Raghavan son, actor Raghavan photos, actor jishnu raghavan, നടൻ രാഘവൻ, ജിഷ്ണു രാഘവൻ വാർത്തകൾ, ജിഷ്ണു രാഘവൻ സിനിമകൾ, നമ്മൾ സിനിമ

  കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജിഷ്ണു ക്യാമറയ്ക്ക് മുന്നിലെത്തിയത്. കമലിന്റെ നമ്മളിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി ജിഷ്ണുവിനെ കണ്ടത്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ജിഷ്ണുവിന്റേതായി തിയേറ്ററുകളിലെത്തിയ അവാസന ചിത്രം.

  Also Read: അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

  കാൻസർ കിടക്കയിലായിരിക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ ശ്രമങ്ങളും ജിഷ്ണു നടത്തിയിരുന്നു. ഒപ്പം നിരവധി ആളുകൾ തന്നാൽ കഴിയും വിധം പ്രചോദനമാകാനും ജിഷ്ണു ശ്രമിച്ചിരുന്നു. ജിഷ്ണുവിന്റെ വേർപാടിലൂടെ കഴിവുറ്റ പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. ബാല്യകാലം മുതല്‍ അഭിനയിക്കാന്‍ ജിഷ്ണുവിന് താത്പര്യമുണ്ടായിരുന്നു. കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ ധാരാളം അവസരം വന്നു. പക്ഷെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജിഷ്ണു മുമ്പോട്ട് പോയി.

  പിന്നീട് ജിഷ്ണുവിന്റെ അച്ഛൻ തന്നെയാണ് കമലിന്റെ പുതിയ സിനിമയിലേക്ക് ജിഷ്ണുവിനെ പരിചയപ്പെടുത്തുന്നത്. അടുത്ത സിനിമയിലേക്ക് പുതുമുഖങ്ങളെ ആണ് തേടുന്നത് എന്ന് കമൽ പറഞ്ഞപ്പോൾ മകനെ കുറിച്ച് രാഘവൻ കമലിനോട് പറയുകയായിരുന്നു. മുംബൈയിലെ ജോലി രാജിവെച്ച് ജിഷ്ണു നാട്ടിൽ വന്ന സമയത്താണ് നിമിത്തം പോലെ സിനിമാപ്രവേശനം ഒത്തുവന്നത്.

  Also Read: 'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

  നിരവധി സിനിമകളിൽ ജിഷ്ണു അഭിനയിച്ചുവെങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയി. ദിലീപ് ചിത്രം ചക്കരമുത്തിൽ വില്ലൻ വേഷത്തിലാണ് ജിഷ്ണു എത്തിയത്. ദുൽഖർ സൽമാൻ സിനിമ ഉസ്താദ് ഹോട്ടലിൽ ​ഗസ്റ്റ് റോളിലും ജിഷ്ണു അഭിനയിച്ചിട്ടുണ്ട്. മകൻ വിട്ടുപോയതോടെ നടൻ രാഘവനും ഭാര്യയും മകന്റെ ഓർമകളിൽ നീറിയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ രാഘവന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും മറ്റും ചില വാർത്തകൾ വന്നിരുന്നു. ഒരു നിര്‍മാതാവാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നുമായിരുന്നു ആ പോസ്റ്റ്.

  actor Raghavan, actor Raghavan son, actor Raghavan photos, actor jishnu raghavan, നടൻ രാഘവൻ, ജിഷ്ണു രാഘവൻ വാർത്തകൾ, ജിഷ്ണു രാഘവൻ സിനിമകൾ, നമ്മൾ സിനിമ

  വാർത്ത വൈറലായതോടെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് രാഘവൻ. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഈ പ്രായത്തിലും ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാന രഹിതമായ വാർത്തകളോടുള്ള അമർഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇപ്പോൾ താൻ യാതൊരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നില്ലെന്നും സാധിക്കുന്നിടത്തോളം കാലം അഭിനയിച്ച് ജീവിക്കാൻ തന്നെയാണ് തീരുമാനമെന്നും രാഘവൻ പറയുന്നു.

  Also Read: 'എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണ്', വിമർശനങ്ങൾക്ക് മറുപടി നൽകി ബാല

  'എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. നിലവില്‍ എനിക്ക് ജീവിക്കാനുള്ള അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ട്.' രാഘവൻ പറഞ്ഞു.

  actor Raghavan, actor Raghavan son, actor Raghavan photos, actor jishnu raghavan, നടൻ രാഘവൻ, ജിഷ്ണു രാഘവൻ വാർത്തകൾ, ജിഷ്ണു രാഘവൻ സിനിമകൾ, നമ്മൾ സിനിമ

  ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് രാഘവൻ. പ്രഭാസിനൊപ്പമാണ് രാഘവന്റെ പുതിയ സിനിമ. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും ‌രാഘവൻ ശ്രദ്ധേയവേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നിരവധി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ ‌അദ്ദേഹം അഭിനയിച്ച് വരികയാണ്. നായകനായ ഒരു സിനിമയും റിലീസിന് തയ്യാറെടുക്കുകയാണെന്നും രാഘവൻ പറയുന്നു. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമകൾക്ക് പുറമെ സീരിയലുകളിലെയും സജീവ സാന്നധ്യമാണ് നടൻ രാഘവൻ.

  ചേട്ടനൊപ്പം മണാലിയില്‍ ഡാന്‍സ് കളിച്ച് വിസ്മയ മോഹന്‍ലാല്‍ | FilmiBeat Malayalam

  Also Read: പ്രസവശേഷം ശരീരഭാരം 86 വരെ എത്തിയിരുന്നു, വർക്കൗട്ടാണ് ഇപ്പോൾ കാണുന്ന രൂപത്തിന് പിന്നിൽ-അമൃത സുരേഷ്

  English summary
  actor Raghavan has dismissed the rumours about his financial crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X