For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

  |

  അഞ്ച് ദശാബ്ദങ്ങൾക്ക് മേലെയായി ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനയ ചക്രവർത്തിയാണ് ബി​ഗ് ബി എന്ന് അറിയപ്പെടുന്ന അമിതാഭ് ബച്ചൻ. ശബ്ദം കൊണ്ടും, ആകാരം കൊണ്ടും , കൈയടക്കമുള്ള വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും ഇന്നും സിനിമാ മോഹികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിഭ. ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള, ബഹുമതികൾ നേടിയ, ദേശീയ-അന്തർദേശീയ പരിഗണനകൾക്കർഹനായ പ്രിയങ്കരനായ കലാകാരൻ കൂടിയാണ് ബി​ഗ് ബി.

  കലാരംഗത്തേക്കുള്ള ആദ്യകാല ചുവടുവെപ്പുകളിലൊന്നായി ആകാശവാണിയിലെ അനൗൺസർ ആകാൻ ശ്രമിച്ചുവെങ്കിലും അളവിൽ കവിഞ്ഞ് ശബ്ദത്തിന്റെ ഗാംഭീര്യം മൂലം പരാജയപ്പെട്ടു. അക്കാലത്തെ ഹിന്ദി സിനിമകളിൽ സ്ഥിരമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന നേർമയേറിയ മൃദുവും സൗന്ദര്യവും കാല്പനികതയും യഥാവിധി കലർത്തിയുണ്ടാക്കപ്പെട്ട പ്രണയനായകന് വേണ്ട യാതൊന്നും കണ്ടെടുക്കാൻ സാധിക്കാത്തതിനാൽ സിനിമയുടെ വിജയസൂത്രവാക്യങ്ങളിൽ നിന്നും ആദ്യം ബച്ചൻ മാറ്റിനിർത്തപ്പെട്ടിരുന്നു.

  എന്തൊക്കെയാണെങ്കിലും കഴിവും , യോഗവും, ഭാഗ്യവും യഥാസമയം തുണച്ചതിൽ മികച്ച കൂട്ടുകെട്ടുകളുടെ ഭാഗമായി 'ഇന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകമായി പിന്നീട് ബച്ചൻ മാറി. വർഷങ്ങളോളം സിനിമാ മേഖലയെ തന്നെ തളച്ചിട്ട മില്ലേനിയം സ്റ്റാർ പദവിയിലേക്ക് അമിതാഭ് ബച്ചൻ ഉയർന്നു. എൺപതിനോട് അടുക്കുന്ന പ്രായത്തിലും അദ്ദേഹം അതിമാനുഷികത കാണിക്കാതെ തന്റെ പ്രായത്തിനും രൂപത്തിനും ഇണങ്ങിയ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്.

  ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പലയിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍ കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കിയ ശേഷമാണ് സിനിമാരംഗത്തെത്തുന്നത്. 1971ല്‍ സുനില്‍ ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബച്ചന്‍ ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. 1971ല്‍ തന്നെ പുറത്തിറങ്ങിയ ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. 1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ ക്ഷുഭിതയുവാവായുള്ള പ്രകടനം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. 1975ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഷോലെയിലെ പ്രകടനത്തിലൂടെയാണ് ഇന്നും ബച്ചനെ ആളുകൾ ഓർമിക്കുന്നത്.

  എണ്ണമറ്റ ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും ഒപ്പം ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരവും അമിതാഭ് ബച്ചനെ തേടിയെത്തിയിട്ടുണ്ട്. 200ന് അടുത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച ബി​ഗ് ബിക്ക് ഷഹൻഷാ, സാദി കാ മഹാനായക്, സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബി, എന്നിങ്ങനെയാണ് വിളിപ്പേരുകൾ. ബച്ചൻ ബോളിവുഡ് അടക്കിവാഴുന്ന കാലത്ത് സിനിമയിൽ എത്തിയ വ്യക്തിയാണ് നടൻ ഖാദർ ഖാൻ. ബച്ചനൊപ്പം ചില സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുള്ള ഖാദർ ബച്ചനെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സർ എന്ന് ബച്ചനെ അഭിസംബോധന ചെയ്യാതിരുന്നതിന്റെ പേരിൽ പല പ്രോജക്ടുകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നുവെന്നാണ് ഖാദർ ഖാൻ അന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

  നടൻ മാത്രമായിരുന്നില്ല സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഖാദര്‍ ഖാൻ. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്ന ഖാദർ ഖാൻ 2018ലാണ് അന്തരിച്ചത്. മരിക്കുമ്പോൾ 81 വയസായിരുന്നു പ്രായം. രാജേഷ് ഖന്ന, ജിതേന്ദ്ര, ഫിറോസ് ഖാന്‍, അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, ഗോവിന്ദ എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഖാദര്‍ ഖാന്‍ വില്ലനായും കൊമേഡിയനായും അഭ്രപാളികളില്‍ തിളങ്ങിയിട്ടുണ്ട്. ഒരിക്കൽ ഖാദറും ബച്ചനും ഒരു സിനിമയ്ക്കായി ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സർ എന്ന വിളിക്കാത്തതിന്റെ പേരിൽ ഖാദർ ഖാൻ ഒഴിവാക്കപ്പെട്ടത്. സംഭവം ശരിയാണെന്ന് ഖാദർ ഖാൻ തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താൻ ചെയ്തുകൊണ്ടിരുന്ന പല സിനിമകളും ഇതിന് ശേഷം ഒഴിവാക്കിയെന്നും ഖാദർ ഖാൻ പറയുന്നു.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഖാദർ ഖാന്റെ മരണ ശേഷം വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ബി​ഗ് ബി എത്തിയിരുന്നു. 'ഖാദർ ഖാൻ അന്തരിച്ചു... ഏറ്റവും വിഷമം തോന്നിയ വാർത്ത... എന്റെ പ്രാർത്ഥനകളും അനുശോചനങ്ങളും. സിനിമയിലെ ഏറ്റവും കരുണയുള്ളതും കഴിവുറ്റതുമായ പ്രതിഭ... പ്രമുഖനായ എഴുത്തുകാരൻ, എന്റെ വിജയകരമായ മിക്ക സിനിമകളിലും ഒപ്പമുണ്ടായിരുന്നു...' എന്നാണ് ബി​ഗ് ബി കുറിച്ചത്. ഖാദർ ഖാൻ ജീവിത്തതിൽ ഏറ്റവും കൂടുതൽ മിസ് ചെയ്ത വ്യക്തികളിൽ ഒരാൾ അമിതാഭ് ബച്ചൻ ആയിരുന്നുവെന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് ഖാദർ ഖാന്റെ മകൻ സഫ്രാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

  Read more about: amitabh bachan bollywood films
  English summary
  When Kadhar Khan Revealed Amitabh Bachchan Throw Him Out Of The Set For A Bizzare Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X