For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

  |

  ടെലിവിഷൻ രം​ഗത്തെ അവതരണ ശൈലിയിലെ മികവിലൂടെ ആരാധകരുടെ ഹൃദയം കവർന്ന രണ്ടുപേരായിരുന്നു പേർളി മാണിയും താരത്തിന്റെ അടുത്ത ചങ്ങാതിമാരിൽ ഒരാളായ ​ഗോവിന്ദ് പത്മസൂര്യയും. ഡിഫോർ ഡാൻസ് അടക്കമുള്ള റിയാലിറ്റി ഷോകളും മലയാളത്തിലെ മറ്റ് പുരസ്കാര വിതരണ ചടങ്ങുകളിലും ഏറ്റവും അധികം അവതാരകരായി എത്തിയിരുന്നതും ഇരുവരുമായിരുന്നു. മിനി സ്ക്രീനിലെ നിറസാന്നിധ്യമായിരുന്ന ഇരുവരെയും കൊവിഡ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ കാണാതായി.

  പേർളി കുടുംബജീവിതവും മറ്റുമായി മുന്നോട്ട് പോയപ്പോൾ ​ജിപി എന്ന് ആരാധകർ ഓമനിച്ച് വിളിക്കുന്ന ​ഗോവിന്ദ് പത്മസൂര്യ യുട്യൂബ് ചാനലും മറ്റുമായി തിരക്കുകളിലായിരുന്നു. ലോക്ക് ഡൗണിന് ശേഷം വീണ്ടും ടെലിവിഷൻ രം​ഗം സജീവമായി തുടങ്ങിയപ്പോൾ ​ഗർഭിണിയായിരുന്നതിനാൽ പേർളി ഇടവളയെടുത്തിരുന്നു. ജിപി ചില റിയാലിറ്റി ഷോകളിലെ ജഡ്ജായി വീണ്ടും സജീവമായി. ഇപ്പോൾ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജിപിയും പേർളിയും കണ്ടുമുട്ടിയിരിക്കുകയാണ്.

  പേർളിക്ക് ആദ്യമായി പിറന്ന കൺമണിയെ കാണാൻ പോലും ജിപിക്ക് സാധിച്ചിരുന്നില്ല. കൊവിഡ് വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ പേർളിയെയും കുഞ്ഞിനെയും സന്ദർശിക്കുന്നത് അവരുടെ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് ഭയപ്പെട്ടിരുന്നതിനാലാണ് പോകാതിരുന്നതെന്നും ജിപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയും കുറിപ്പിലൂടെയും പറഞ്ഞു. സൈമ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും കുടുംബത്തെയും രണ്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ജിപി കാണുന്നത്. അതുമാത്രമല്ല... ജിപിയും പേർളിയുമായിരുന്നു ഇത്തവണ സൈമ അവാർഡിൽ അവതാരകരായി എത്തിയവരിൽ രണ്ടുപേർ.

  മലയാള ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും ഫോട്ടോകളും ആരാധകരും ഏറ്റെടുത്ത് കഴി‍ഞ്ഞു. പോസിറ്റീവായ കാര്യങ്ങൾ നർമ്മം കലർത്തി അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും.

  'നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടുമുട്ടി... കാലങ്ങള്‍ക്ക് ശേഷം അവളോടൊപ്പം ഹോസ്റ്റുചെയ്യുന്നു. എന്നിരുന്നാലും ഞങ്ങളുടെ കെമിസ്ട്രി എല്ലായ്‌പ്പോഴും എന്നപോലെ മികച്ചതാണ്. അവളെ കാണാൻ പോകാൻ പലതവണ ശ്രമച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയും പേർളിഷ് കുടുംബത്തിന്റെ ആരോ​ഗ്യത്തിനും പരി​ഗണന നൽകിയാണ് പോകാതിരുന്നത്. പേർളി സന്ദർശിക്കാൻ പോകാതിരുന്നതിന്റെ പേരിൽ പലപ്പോഴായി അവൾ നീരസം അറിയിക്കുകയും ബ്ലോക്ക് ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. നില മോളെ ആദ്യമായി കണ്ടത് സൈമയിൽ വെച്ചാണ് പേർളിയെ പോലെ തന്നെയാണ് നിലമോളും പേർളിയയെയും കുടുംബത്തെയും ഒരുമിച്ച് കാണാൻ സാധിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.' ​ഗോവിന്ദ് പത്മസൂര്യ പറയുന്നു.

  അവതാരകൻ മാത്രമായിരുന്നില്ല തെലുങ്ക് ചിത്രം അലവൈകുണ്ഠപുരമലു ചിത്രത്തിന്റെ ടീമിനൊപ്പവും സൈമ വേദിയിൽ ജിപി തിളങ്ങിയിരുന്നു. അല്ലു അർജുൻ നായകനായ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജിപി എത്തിയത്. പൂജ ​ഹെ​ഗ്ഡെയായിരുന്നു നായിക. നടൻ ജയറാം അടക്കമുള്ള മുൻ നിര താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്തെ വിരസത യുട്യൂബ് വ്ലോ​ഗിങ്ങിലൂടെയാണ് ​ഗോവിന്ദ് പത്മസൂര്യ ഇല്ലാതാക്കുന്നത്. ജിപിയെ പോലെ പേർളിയും കൊവിഡ് കാലത്ത് ആരാധകരുമായി സംവദിക്കാൻ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  മകളുടെ വിശേഷങ്ങളും കുടുംബവിശേഷങ്ങളും എല്ലാം പേർളി ഈ ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. സൈമയിൽ പേർളിയെ പോലെ തന്നെ മകൾ നിലയും താരമായിരുന്നു. തെന്നന്ത്യൻ താരങ്ങൾക്കൊപ്പം കളിചിരികളിൽ ഏർപ്പെട്ടിരിക്കുന്ന നില ബേബിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽമീഡിയ കീഴടക്കിയിരുന്നു. കുഞ്ഞ് പിറന്ന ശേഷം പേർളി ആദ്യമായി അവതാരികയായി എത്തിയ പരിപാടി കൂടിയായിരുന്നു സൈമ അവാർഡ്. നില മോളുടെ ആദ്യ വിമാനയാത്രയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിച്ചത്.

  English summary
  Actor Govind Padmasoorya visits Pearly Mani and his family after two years later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X