'ഏറെനാളായി അവളുടെ ആ​ഗ്രഹമാണ്', സഹോദരിയുടെ സ്വപ്നത്തിന് ഒപ്പം സഞ്ചരിച്ച് മിയയും

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടിയാണ് മിയ. വിവാഹവും കുഞ്ഞിന്റെ ജനനവും മൂലം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണ് മിയ. വിവാഹിതയായത് കൊണ്ട് സിനിമാ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മനസമ്മത സമയത്ത് തന്നെ മിയ അറിയിച്ചിരുന്നു. കുഞ്ഞിന് പ്രാപ്തിയായതിന് ശേഷം മിയ സിനിമയിലേക്ക് എത്താനാണ് സാധ്യത. കൊവിഡ് കാലത്ത് ആയിരുന്നു മിയയുടെ വിവാഹം. അതുകൊണ്ട് തന്നെ വലിയ ആഘോഷമായി സിനിമാ പ്രവർത്തകരെ വിളിച്ച് കൂട്ടി സൽക്കരിക്കാനും മിയയ്ക്ക് സാധിച്ചിരുന്നില്ല. എല്ലാ സെലിബ്രിറ്റികളും ജീവിതത്തിലെ ഓരോ നിമിത്തിലെ വിശേഷങ്ങളും പങ്കുവെക്കുമ്പോൾ മിയ കുഞ്ഞുണ്ടാകാൻ പോകുന്നതിനെ കുറിച്ചുള്ള ഒരു സൂചനയും പങ്കുവെച്ചിരുന്നില്ല.

Also Read: 'തെമ്മാടിത്തരം കാണിച്ച് വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല'

കുഞ്ഞ് പിറന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് തനിക്കും അശ്വിനും ഇടയിലേക്ക് പുതിയ അതിഥി എത്തിയ വിവരം മിയ ആരാധകരെ അറിയിച്ചത്. മിയയുടെ ​ഗർഭക്കാലം പരസ്യമാകാതിരുന്നതിന് പിന്നിലെ കാരണം താരത്തിന്റെ സഹോദരി ജിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രീമെച്വേർ ഡെലിവറിയായിരുന്നു മിയയുടേത് എന്നാണ് ജിനി തന്റെ യുട്യൂബ് ചാനലലിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. ഏഴാം മാസത്തിൽ കുഞ്ഞ് പിറന്നുവെന്നും ശേഷം ഒരു മാസത്തോളം എൻഐസിയുവിൽ കിടത്തിയ ശേഷമാണ് തങ്ങളുടെ കൈകളിലേക്ക് കു‍ഞ്ഞിനെ ലഭിച്ചതെന്നും മിയയ്ക്ക് വേണ്ടി ജിനി വീഡിയോയയിലൂടെ വെളിപ്പെടുത്തി.

Also Read: 'എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു, അച്ഛൻ എനിക്കും അല്ലിക്കും തണലായിരുന്നു'

സഹോദരിയുടെ സ്വപ്നത്തിന് പിന്തുണയുമായി മിയ

ലൂക്ക എന്നാണ് മിയ കു‍ഞ്ഞിന് പേരിട്ടിരിക്കുന്നത്. അടുത്തിടെ കുഞ്ഞിനൊപ്പം കിടന്നുകൊണ്ട് സിനിമാ ​ഗാനം ആലപിച്ച മിയയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി മിയ. സഹോദരിയായ ജിനിയുടെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്ക്കാരത്തെ കുറിച്ചാണ് മിയ വീഡിയോയിലൂടെ പറയുന്നത്. മിയയെ പോലെ തന്നെ മിയയുടെ സഹോദരി ജിനിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. സിനിമാ താരമല്ലെങ്കിലും യുട്യൂബറും ഇപ്പോൾ ഒരു സംരംഭകയുമാണ് ജിനി.

സംരംഭകയായി മിയയുടെ സഹോദരി

ജിനിയുടെ ഏറ്റവും പുതിയ കാൽവെയ്പ്പ് ഓൺലൈൻ വസ്ത്ര വ്യാപാരത്തിലേക്കാണ്. ഏറെ നാളായി സഹോദരി ഇതിനായുള്ള പരിശ്രമത്തിലായിരുന്നുവെന്നും മിയ വീഡിയോയിൽ പറഞ്ഞു. അമേയ്റ ഓൺലൈൻ എന്നാണ് ജിനിയുടെ ഓൺലൈൻ വസ്ത്ര വ്യാപാര സംരംഭത്തിന് പേരിട്ടിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിന് നൽകിയ അതേ പ്രോത്സാഹനവും സ്നേഹവും ചേച്ചിയുടെ പുതിയ സംരംഭത്തിന് നൽകണമെന്നും മിയ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഒരു മാസം മുമ്പാണ് മിയയുടെ പിതാവ് ജോർജ് മരിച്ചത്. പിതാവിന്റെ മരണശേഷം യുട്യൂബറാകാൻ ആദ്യമായി ക്യാമറ അടക്കമുള്ള സാധനങ്ങൾ വാങ്ങി തന്ന് തന്നെ പ്രോത്സാഹിപ്പിച്ചത് പപ്പയായിരുന്നുവെന്ന് മിയയുടെ സഹോദരി പറഞ്ഞിരുന്നു.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്ന മിയ

മിയയെ പോലെ മിയയുടെ കുടുംബാം​ഗങ്ങളും എല്ലാവർക്കും സുപരിചിതരായതിനാൽ മിയയുടെ ചേച്ചി ജിനിയുടെ പുതിയ സംരംഭത്തിനും ആരാധകർ ആശംസകൾ നേർന്നു. സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തിയ മിയയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഡ്രൈവിങ് ലൈസൻസ്, അൽ മല്ലു, ​ഗാർഡിയൻ എന്നിവയാണ്. വിക്രം നായകനാകുന്ന വരാനിരിക്കുന്ന സിനിമ കോബ്രയിലും മിയ ഭാ​ഗമായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഡ്രൈവിങ് ലൈസൻസിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി മിയ നടത്തിയ പ്രകടനം ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സാധാരണക്കാരിൽ സാധരണക്കാരിയായ ഇത്തിരി കുശുമ്പും വാശിയും നിറഞ്ഞ എൽസ കുരുവിള എന്ന വീട്ടമ്മയുടെ വേഷമാണ് മിയ ചിത്രത്തിൽ അവതരിപ്പിച്ചത്. വ്യവസായിയാണ് മിയയുടെ ഭർത്താവ് അശ്വിൻ ഫിലിപ്പ്.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X