For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '​ഗൂ​ഗിൾ പറയുന്നത് ഡിസംബർ 13 എന്നാണല്ലോ...?', പൂർണിമയെ ട്രോളി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും

  |

  മലയാളത്തിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവരാണ് ഇന്ദ്രജിത്തും പൂർണിമയും. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥനയും നക്ഷത്രയും സജീവമാണ്. ഇന്ന് മലയാളമാസ കലണ്ടർ പ്രകാരം പൂർണി പിറന്നാൾ ആഘോഷിക്കുകയാണ്. പൊതുവെ സെലിബ്രിറ്റികളെല്ലാം ഇം​ഗ്ലീഷ് കലണ്ടർ നോക്കിയാണ് പിറന്നാൾ കൊണ്ടാടാറുള്ളത്. പൂർണിയുടെ പിറന്നാളാണെന്ന് ഇന്ദ്രജിത്താണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്.

  Also Read: 'തെമ്മാടിത്തരം കാണിച്ച് വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല'

  ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള ഇന്ദ്രജിത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരകുടുംബത്തിന്റെ ആരാധകർക്കെല്ലാം സംശയമായി. മലയാളമാസ കലണ്ടർ പ്രകാരമുള്ള പിറന്നാളാണെന്ന് ഇന്ദ്രജിത്ത് പ്രത്യേകം കുറിച്ചിരുന്നുവെങ്കിലും അത് ശ്രദ്ധിക്കാതെ പലരും ഇദ്രജിത്തിനേയും പൂർണിമയേയും ട്രോളികൊണ്ട് രസകരമായ കമന്റുകൾ പങ്കുവെച്ചു. ​'ഗൂ​ഗിളിൽ നോക്കിയപ്പോൾ ഡിസംബർ 13 എന്നാണല്ലോ കണ്ടത്', 'പിറന്നാളിന്റെ പേരിൽ രണ്ട് കേക്ക് മുറിക്കാനുള്ള പരിപാടിയാണല്ലേ...?' എന്നിങ്ങനെയെല്ലാമായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

  Also Read: 'ഏറെനാളായി അവളുടെ ആ​ഗ്രഹമാണ്', സഹോദരിയുടെ സ്വപ്നത്തിന് ഒപ്പം സഞ്ചരിച്ച് മിയയും

  ഒപ്പം സുഹൃത്തുക്കളും പൂർണിമയുടെ കുടുംബാം​ഗങ്ങളും താരത്തിന് പിറന്നാൾ ആശംസിച്ചു. ഭാര്യയെ നെഞ്ചോട് ചേർത്തുള്ള ചിത്രം പങ്കുവെച്ച് പിറന്നാളുകാരിയോടൊപ്പം എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. ഇന്ദ്രജിത്തിന് പുറമെ നടി മഞ്ജുവാര്യർ അടക്കമുള്ളവരും പൂർണിമയുടെ സഹോദരിയുമെല്ലാം പിറന്നാൾ ആശംസിച്ചു. അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ശേഷം സംരംഭകയായി തിളങ്ങുകയാണ് പൂർണിമ. പൂർണ്ണിമയുടെ പ്രാണാ ബൊട്ടീക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് പൂർണിമ പിറന്നാളിന് എത്തിയത്. മല്ലിക സുകുമാരനെ വിളിക്കാനായി സീരിയല്‍ ലൊക്കേഷനിലേക്ക് പോയപ്പോഴായിരുന്നു പൂർണിമയും ഇന്ദ്രജിത്തും ആദ്യമായി കണ്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിക്കുകയും വിവാഹിതരാവുകയുമായിരുന്നു.

  നീലയും ഓഫ് വൈറ്റും ചേർന്നുള്ള സെറ്റും മുണ്ടുമായിരുന്നു പൂർണ്ണിമ ധരിച്ചിരുന്നത്. പിറന്നാൾ ആഘോഷിക്കാൻ താരത്തിന്റെ മാതാപിതാക്കളും സ​ഹോദരിയും കുടുംബവുമെല്ലാം എത്തിയിരുന്നു. പൂർണിമയെ പോലെ തന്നെ സഹോദരി പ്രിയയും അഭിനയത്തിൽ സജീവമായിരുന്നു. നിരവധി സീരിയലുകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഭർത്താവും നടനുമായ നിഹാൽ പിള്ളയ്ക്കും ഏക മകൻ വേദുവിനുമൊപ്പം ലോകം ചുറ്റി സഞ്ചരിച്ച് ട്രാവൽ വ്ലോ​ഗുകൾ ചെയ്യുകയാണ് താരം. പ്രിയയും നിഹാലും ചേർന്ന് ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലും നടത്തികൊണ്ട് പോകുന്നുണ്ട്.

  Recommended Video

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

  മഞ്ജുവാര്യർക്ക് പുറമെ രമേശ് പിഷാരടി, നൈല ഉഷ തുടങ്ങിയ സിനിമാ താരങ്ങളും പൂർണിമയ്ക്ക് പിറന്നാൾ ആശംസിച്ചു. പൂർണിമയേയും ഇന്ദ്രജിത്തിനേയും പോലെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമാ ലോകത്ത് ചുവടുവെച്ച് കഴിഞ്ഞു. പ്രാർഥന മികച്ചൊരു പിന്നണി ​ഗായിക കൂടിയാണിപ്പോൾ. കഴിഞ്ഞ ദിവസമാണ് ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമായ ആഹാ തിയേറ്ററുകളിൽ റിലീസ് ചെയ്ത്. വടംവലിക്ക് പ്രാധാന്യം നൽകിയുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ സിനിമയുടെ ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചെല്ലാം ഇന്ദ്രജിത്ത് തുറന്ന് പറഞ്ഞിരുന്നു. അമിത് ചക്കാലക്കൽ, അശ്വിൻ തുടങ്ങിയ യുവതാരങ്ങളും സിനിമയിൽ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചിരുന്നു. അടുത്തിടെ റിലീസ് ചെയ്ത കുറിപ്പിലും ഇന്ദ്രജിത്തിന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. ഇനി തുറമുഖം അടക്കമുള്ള സിനിമയാണ് ഇന്ദ്രജിത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. പൂർണിമയും തുറമുഖത്തിൽ അഭിനയിച്ചിട്ടുണ്ട്. അവസാനമായി പൂർണിമ അഭിനയിച്ച് റിലീസിനെത്തിയ സിനിമ വൈറസായിരുന്നു. ആഹാ കാണാൻ കുടുംബസമേതമാണ് ഇന്ദ്രജിത്ത് എത്തിയത്. മക്കൾ പ്രാർഥനയും നക്ഷത്രയുമടക്കം ലോക്ക് ഡൗണിന് ശേഷമുള്ള അച്ഛന്റെ ആദ്യ റിലീസായ സിനിമ തിയേറ്ററിൽ ഇരുന്ന് കാണാൻ സാധിച്ചതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു.

  English summary
  Indrajith Sukumaran wishes his wife Poornima a happy birthday, social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X