നിങ്ങൾ ചരിത്രകാരനോ, ഭാഷ പണ്ഡിതനോ? കമൽ ഹാസനെ ശാസിച്ച് കർണാടക ഹൈ കോടതി

തഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത് വലിയൊരു വിവാദത്തിന്റെ അകമ്പടിയോടെയാണ്. പ്രശസ്ത സംവിധായകൻ മണി രത്‌നം അണിയിച്ചൊരുക്കിയ ചിത്രത്തിന്, കർണാടകയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നായകൻ കമൽ ഹാസൻ കന്നഡ ഭാഷയെക്കുറിച്ച് നടത്തിയ വിവാദ പരാമർശമാണ് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചത്. താരം മാപ്പ് പറയാതെ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ല എന്നാണ് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം.

എന്നാൽ മാപ്പ് പറയില്ല എന്ന് ഉറച്ച തീരുമാനമെടുത്ത കമൽ ഹാസൻ, തഗ് ലൈഫിന് പ്രദർശനാനുമതി ലഭിക്കാൻ കർണാടക ഹൈ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി വിധിയും സീനിയർ നടന് എതിരാണ്. ഒരു മാപ്പ് പറച്ചിലിൽ തീരാവുന്ന പ്രശ്നത്തെ ഇത്രയും വലിയ വിവാദമാക്കിയതിന് ഉലകനായകനെ തുറന്ന് വിമർശിച്ചിരിക്കുകയാണ് കർണാടക ഹൈ കോടതി. ഇതോടെ, തഗ് ലൈഫിന് കർണാടകയിൽ പ്രദർശനം വേണ്ടെന്ന തീരുമാനമാണ് കമൽ എടുത്തത്.

കമൽ ഹാസന് ഹൈ കോടതിയുടെ ശാസന

Thug Life poster  Kamal Haasan
Photo Credit: RKFI / Instagram

കമൽ ഹാസനെ പിന്തുണയ്ക്കുന്നു; പക്ഷെ പോസ്റ്റ് നീക്കം ചെയ്ത് രാം ഗോപാൽ വർമ്മ

തഗ് ലൈഫിന് കർണാടകയിൽ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച കമൽ ഹാസന് വലിയ തിരിച്ചടിയാണ് ഹൈ കോടതിയിൽ നിന്നും ലഭിച്ചത്. ഒരു മാപ്പ് പറഞ്ഞാൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നത്തെ, നടന്റെ പിടിവാശിയാണ് ഇത്രയും വലിയൊരു വിവാദമാക്കിയത് എന്ന് കോടതി നിരീക്ഷിച്ചു. കന്നഡയ്ക്ക് ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന ഉലകനായകന്റെ പ്രസ്താവനയാണ് കർണാടക ഫിലിം ചേംബറിനെയും, സംസ്ഥാനത്തെ ഭാഷാ സ്നേഹികളെയും ചൊടിപ്പിച്ചത്.

"ഒരു പൗരനും ജന വികാരത്തെ വ്രണപ്പെടുത്താൻ അവകാശമില്ല. ജലവും, ഭൂമിയും, ഭാഷയും, ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലായിരുന്നു," ജസ്റ്റിസ് എം. നാഗ പ്രസന്ന തന്റെ വിധിയിൽ പറഞ്ഞു. "ഒരു ഭാഷയും മറ്റൊന്നിൽ നിന്ന് ജനിക്കില്ല. ഈ വാദത്തെ പിന്തുണയ്ക്കാൻ തെളിവ് എവിടെ? എന്താണ് സംഭവിച്ചത്? പൊരുത്തക്കേട് മാത്രം. കർണാടകയിലെ ജനങ്ങൾ എന്താണ് ചോദിച്ചത്? ഒരു ക്ഷമാപണം മാത്രം," കമൽ ഹാസന് കടുത്ത ഭാഷയിൽ വിമർശിച്ച കോടതി കൂട്ടി ചേർത്തു.

Kamal Haasan in Thug Life
Photo Credit: RKFI / Instagram

എന്റെ മാത്രമല്ല, മണിരത്നത്തിന്റെ മനോഭാവവും മാറ്റിയത് മലയാള സിനിമ; കമൽ ഹാസൻ ഫിൽമിബീറ്റിനോട്

"നിങ്ങൾ ഒരു ചരിത്രകാരനാണോ? അതോ ഭാഷാപണ്ഡിതനാണോ?" കോടതി ചോദിച്ചു. "ക്ഷമ ചോദിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ എന്തിനാണ് ഈ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നത്? ഒരു ജനവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കരുത്. കർണാടകയിൽ നിന്നും കോടികൾ സമ്പാദിക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹം, അത് നിങ്ങളുടെ വാണിജ്യ താൽപ്പര്യത്തിനാണ്നി. ങ്ങൾ സൃഷ്ടിച്ച ഒരു സാഹചര്യത്തിന് പോലീസ് സംരക്ഷണം നൽകണം! ഒരു ക്ഷമാപണം എല്ലാം പരിഹരിക്കുമായിരുന്നു," ജസ്റ്റിസ് നാഗ പ്രസന്ന പറഞ്ഞു നിർത്തി.

തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് കമൽ ഹാസൻ

കർണാടക ഹൈ കോടതി വിധി പ്രതികൂലമായതോടെ, തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യാനില്ല എന്ന തീരുമാനത്തിലാണ് കമൽ ഹാസൻ. പിന്നീട്, കർണാടക ഫിലിം ചേംബറിന് എഴുതിയ തുറന്ന കത്തിൽ, തന്റെ പരാമർശം കന്നഡ ഭാഷയെ ഒരുതരത്തിലും താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് താരം തുറന്നെഴുതി. എന്നാൽ, ഇപ്പോഴും താൻ മാപ്പ് പറയാൻ തയ്യാറല്ല എന്ന ഉറച്ച തീരുമാനത്തിലാണ് തഗ് ലൈഫിന്റെ സഹ നിർമാതാവ് കൂടിയായ കമൽ ഹാസൻ. സംവിധായകൻ മണി രത്‌നം ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: kamal haasan mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X