കമല്‍, സേതുപതി, ഫഹദ്, ഒരുമിച്ച്; തീ കോരിയിട്ട് വിക്രം ഫസ്റ്റ് ലുക്ക്, മച്ചാനെ ഇത് പോരെ അളിയാ!

ആരാധകരെ ഞെട്ടിച്ച് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇന്ത്യന്‍ സിനിമയിലെ മൂന്ന് ബിഗ് സ്റ്റാര്‍സ് ആയ കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രമാണ് വിക്രം. മൂന്ന് പേരുമുള്ള പോസ്റ്റര്‍ കമല്‍ഹാസന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ആരാധകരുടെ മനസില്‍ പ്രതീക്ഷയുടെ തീകോരിയിട്ടിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

മൂന്ന് പേരും റഫ് ലുക്കില്‍ എത്തിയിരിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്റര്‍ ആരാധകരുടെ സിനിമ കാണാനുള്ള കാത്തിരിപ്പിന് ആവേശം പകരുന്നതാണ്. വീരര്‍ മാത്രമേ സിംഹാസനത്തില്‍ ഇരിക്കാവൂ എന്നര്‍ത്ഥം വരുന്ന വാക്കുകളോടെയാണ് കമല്‍ഹാസന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

Vikram

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേയ്‌നും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും കൈദിയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. അനിരുദ്ധ രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ വലിയ ഹിറ്റായി മാറിയിരുന്നു. കമലിന്റെ 1986 ല്‍ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിലെ വിക്രം വിക്രം എന്ന പാട്ടിന്റെ വരികള്‍ കുറിച്ചു കൊണ്ടാണ് ലോകേഷ് പോസ്റ്റര്‍ പങ്കുവച്ചത്.

ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സീരിയല്‍ കില്ലറെ തേടിയിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് വിക്രം പറയുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ഞങ്ങള്‍ക്ക് പറയാനുള്ളത്

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

കൈദി, മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ്, അതിലുപരിയായി കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്ന മൂന്ന് പേരുകള്‍. പ്രതീക്ഷിക്കാന്‍ അത് പോരെ അളിയാ!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X