For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ത്തിക് ശങ്കര്‍ സംവിധായകനാകുന്നു; ആദ്യ സിനിമ തെലുങ്കില്‍!

  |

  യൂട്യൂബിലൂടേയും മറ്റുമുള്ള വെബ് സീരീസുകള്‍ പ്രേക്ഷകർകര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും മുന്നില്‍ ഒരുക്കിയിരിക്കുന്നത് പുതിയ അവസരങ്ങളാണ്. സിനിമയില്‍ വലിയ ബന്ധങ്ങളൊന്നും ഇല്ലാതെ തന്നെ പലര്‍ക്കും ഇന്ന് സ്വന്തം കണ്ടന്റുകള്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാനും സ്വന്തമായൊരു പേരുണ്ടാക്കാനും സാധിക്കും. ഇതിലൂടെ തങ്ങളുടെ സിനിമയെന്ന വലിയ സ്വപ്‌നത്തിലേക്ക് എത്താനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തന്റെ സ്വപ്‌നത്തിലേക്ക് അടുത്തിരിക്കുകയാണ് കാര്‍ത്തിക് ശങ്കര്‍.

  ദീപ്തി സതിയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ തെലുങ്കില്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

  Karthik Shankar

  ഇത് ആദ്യമായാണ് ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക.

  'ഞാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വര്‍ക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളത്തില്‍ ചെയ്യാന്‍ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്തു,' കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

  ഇന്ത്യയിലെതന്നെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും. അല്ലു അരവിന്ദ് മുഖ്യാതിഥിയായ വേളയില്‍ കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിര്‍വഹിച്ചു. എ.എം. രത്‌നം ആണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു. പി ആര്‍ ഒ - ആതിര ദില്‍ജിത്ത്

  മലയാളി യൂട്യൂബര്‍മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ശങ്കര്‍.തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ ഒരുപാട് വീഡിയോകള്‍ താരം ആരാധകരിലേക്ക് എത്തിക്കാറുണ്ട്. വല്യച്ഛനും അമ്മയുമൊക്കെയുള്ള തമാശകള്‍ നിറഞ്ഞ വീഡിയോകള്‍ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഈയ്യടുത്ത് മറ്റ് ചാനലുകളിലെ വെബ് സീരീസുകളില്‍ നടനായും താരം കയ്യടി നേടിയിരുന്നു. സിനിമാ താരങ്ങള്‍ അടക്കം അഭിനയിച്ച കിളി എന്ന വെബ് സീരീസും വന്‍ വിജയമായിരുന്നു.

  'എനിക്ക് കുട്ടികളെ വേണ്ട, ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് അവര്‍ പറയുന്നു'; ഒടുവില്‍ തുറന്നടിച്ച് സാമന്ത, വായിക്കാം

  Recommended Video

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  പിന്നാലെ നായകനായും അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ത്തിക് സംവിധായകനായി മാറുന്നത്. അതും തെലുങ്ക് ചിത്രത്തിലൂടെ. മലയാൡയായൊരു ചെറുപ്പക്കാരന്‍ തന്റെ ആദ്യത്തെ സിനിമ തെലുങ്കില്‍ ചെയ്യുന്നുവെന്നത് തന്നെ വളരെ കൗതുക കരമായൊരു വസ്തുതയാണ്. കാര്‍ത്തിക്കിനെ പോലെയുള്ള യുവാക്കള്‍ക്ക് ഒടിടിയുടെ പുതിയ ലോകം നല്‍കുന്ന ഈ അവസരങ്ങള്‍ സിനിമാമോഹികള്‍ക്ക് വലിയ പ്രചോദനമായി മാറുമെന്നുറപ്പാണ്.

  Read more about: telugu cinema
  English summary
  Karthik Shankar To Make His Debut Film In Telugu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X