»   » കവിയൂര്‍ പൊന്നമ്മ അഭിനയം നിര്‍ത്തുന്നു?

കവിയൂര്‍ പൊന്നമ്മ അഭിനയം നിര്‍ത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
ഒരു അഭിനേത്രി എന്നതിനേക്കാള്‍ മലയാള സിനിമയുടെ അമ്മ എന്ന വിശേഷണമാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് കൂടുതല്‍ ഇണങ്ങുക. മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയെ അല്ലാതെ മറ്റൊരു നടിയെ ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ന്യൂജനറേഷന്‍ സിനിമകളില്‍ അമ്മ നടിമാരെ പൊതുവേ കാണാനില്ല.

അറുന്നൂറിലധികം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന കവിയൂര്‍ പൊന്നമ്മ പതിയെ അഭിനയത്തില്‍ നിന്ന് വിടവാങ്ങാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും തന്നെ തേടിയെത്തുന്ന ഓഫറുകളില്‍ അധികവും നടി സ്വീകരിക്കുന്നില്ല.

അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ ആവശ്യത്തിലേറെ സമ്പാദിച്ച് കഴിഞ്ഞു. ആലുവാപ്പുഴയുടെ തീരത്ത് മനോഹരമായ ഒരു വീടും സ്വന്തമാക്കി. ഇനി വിശ്രമമാണ് ആവശ്യമെന്ന് മകളും ഭര്‍ത്താവും പറയുന്നു. ആരോഗ്യം നഷ്ടപ്പെടുത്തി ഇനി അഭിനയിക്കേണ്ടെന്നാണത്രേ അവരുടെ ഉപദേശം. എന്തായാലും ഈ ഉപദേശം സ്വീകരിക്കാന്‍ തന്നെയാണ് കവിയൂര്‍ പൊന്നമ്മയുടേയും തീരുമാനം.

English summary
Who will act as Mohanlal's mother other than Kaviyoor Ponnamma?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam