»   » പണ്ഡിറ്റിന്റെ അമ്മയാവില്ലെന്ന് കവിയൂര്‍ പൊന്നമ്മ

പണ്ഡിറ്റിന്റെ അമ്മയാവില്ലെന്ന് കവിയൂര്‍ പൊന്നമ്മ

Posted By:
Subscribe to Filmibeat Malayalam
Kaviyoor Ponnamma
സന്തോഷ് പണ്ഡിറ്റിന്റെ അമ്മയായി ഒരിയ്ക്കലും അഭിനയിക്കില്ലെന്ന് നടി കവിയൂര്‍ പൊന്നമ്മ. നല്ല സിനിമയില്‍ അഭിനയിച്ചുവന്നവരാണ് തങ്ങളെന്നും പൊന്നമ്മ പറഞ്ഞു. തൃശൂരില്‍ കലോത്സവത്തിനോടനനുബന്ധിച്ച് നടന്ന മക്കളോടൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പരിപാടിയില്‍ പങ്കെടുത്ത മുന്‍കാല അമ്മനടി ടിആര്‍ ഓമന ഈ ചോദ്യത്തോട് സന്തോഷ് പണ്ഡിറ്റിനോട് ഇഷ്ടമോ അനിഷ്ടമോ ഇല്ലെന്നാണ് മറുപടി നല്‍കിയത്.

ആരുടെ അമ്മയായി അഭിനയിക്കാനാണ് ആഗ്രഹമെന്നൊരു ചോദ്യവും കുട്ടികളുടെ സദസ്സില്‍ നിന്നുയര്‍ന്നു. എല്ലാ അമ്മ വേഷങ്ങളും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കുന്നതാണ് നല്ലതെന്ന് ജനം പറയുന്നതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു. അതേസമയം താന്‍ പ്രേംനസീറിന്റെ അമ്മയായാണ് കൂടുതല്‍ അഭിനയിച്ചിരിയ്ക്കുന്നതെന്നും ആ മകനെ മറക്കാനാവില്ലെന്നും ടിആര്‍ ഓമന പറഞ്ഞു.

അടുത്ത ജന്മത്തില്‍ മക്കളായി ആരു പിറക്കണമെന്ന ചോദ്യത്തിന് പ്രേംനസീറിന്റെയും യേശുദാസിന്റെയും അമ്മയാകണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. എ്‌നാല്‍ അങ്ങനെ പ്രത്യേകിച്ചൊരു ആഗ്രഹമില്ലെന്നായിരുന്നു പൊന്നമ്മയുടെ മറുപടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam