For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചാനലുകാർ പണിതരാൻ ശ്രമിച്ചു.. എല്ലാം ഒത്തുകളിയാണ്'-സന്തോഷ് പണ്ഡിറ്റ്

  |

  ചാനൽ പരിപാടിക്കിടെ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന വിഷയത്തിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ നടിമാരായ നവ്യ നായരും നിത്യ ദാസും അവതാരികയും മറ്റുള്ള അം​ഗങ്ങളും ചേർന്ന് അപമാനിച്ചുവെന്ന തരത്തിൽ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വ്യപകമായി ചർച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം നടക്കുന്നുണ്ട്.

  നിരവധി പേർ സന്തോഷിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദം കൊഴുക്കുന്നതിനിടെ തന്നെ കുറ്റപറയുന്ന എല്ലാവർക്കുമുള്ള ഉത്തരങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സാറ്റാർ മാജിക്കിൽ അന്ന് നടന്ന സംഭവങ്ങളെ കുറിച്ചുമെല്ലാം പണ്ഡിറ്റ് വിശദീകരിക്കുന്നുണ്ട്.

  ചുരുങ്ങിയ ചെലവിൽ സിനിമ തയ്യാറാക്കി സോഷ്യൽമീഡിയ വഴിയും മറ്റും റിലീസ് ചെയ്തുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് മലയാളിക്ക് സുപരിചിതനാകുന്നത്. മലയാളി അന്നുവരെ കണ്ടിരുന്ന സിനിമകളിൽ നിന്നെല്ലാം സന്തോഷ് പണ്ഡിറ്റ് സിനിമകൾ വ്യത്യസ്ഥമായിരുന്നു എന്നത് തന്നെയാണ് പണ്ഡിറ്റിനെ ജനങ്ങൾക്ക് അതിവേ​ഗത്തിൽ സുപരിചിതനാക്കിയത്. നിർമാണം, സംവിധാനം, ആലാപനം, അഭിനയം, എഴുത്ത് തുടങ്ങി സന്തോഷ് പണ്ഡിറ്റ് തന്നെയാണ് അദ്ദേഹത്തിന്റെ നിമയിലെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നത്. അഞ്ച് ലക്ഷ്ം രൂപ മാത്രം ബഡ്ജറ്റ് വെച്ചുകൊണ്ടാണ് പല സിനിമകളഉം സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

  സ്റ്റാർ മാജിക്കിൽ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ പാട്ടുകൾ കോപ്പിയടിയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചുവെന്നായിരുന്നു ചാനൽ പരിപാടിക്കെതിരെ ഉയർന്ന പ്രധാന വിമർശനം. തന്റെ പാട്ടുകൾ കോപ്പിയടിയായിരുന്നില്ലെന്നും. ഓർക്കസ്ട്രയും സ്റ്റാർ മാജിക്ക് ടീമും ഒത്തുകളിച്ചതാണെന്നുമാണ് പണ്ഡിറ്റ് പറയുന്നത്. സംവിധായകൻ മേജർ രവിയായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അഭിമുഖം ചെയ്തത്. മലയാള സിനിമ ഒരു വഴിയിലൂടെ മികച്ച തലത്തിലേക്ക് ഉയരുമ്പോൾ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന നിലവാരമില്ലാത്ത സിനിമകൾ മലയാള സിനിമയുടെ പേരിന് കളങ്കം വരുത്തില്ലേ എന്നായിരുന്നു മേജർ രവി ചോദിച്ചത്. തന്റെ ലക്ഷ്യം കലയെ പരിപോഷിപ്പിക്കുകയല്ലെന്നും കല വളർത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിൽ തന്റെ സിനിമകൾ സൗജന്യമായി പ്രദർശിപ്പിക്കുമായിരുന്നുവെന്നുമാണ് പണ്ഡിറ്റ് പറഞ്ഞത്.

  കലയെ അതിയായി സ്നേഹിക്കുന്ന മലയാള സിനിമയിലെ പ്രമുഖർ പിന്നെ എന്തിനാണ് കോടികൾ പ്രതിഫലം വാങ്ങുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. തന്നെ കുറ്റപ്പെടുത്തുന്നവരുടെ വാക്കുകൾ ഒരു തരിമ്പ് പോലും തന്നെ ബാധിക്കില്ലെന്നും. സിനിമ സംവിധാനം ചെയ്ത് റിലീസ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും താൽപര്യമില്ലാത്തവർക്ക് സിനിമ കാണാതിരിക്കാമെന്നും പണ്ഡിറ്റ് പറയുന്നു. എന്തിനാണ് ചെറിയ ബജറ്റിൽ സിനിമ ചെയ്യുന്നത് എന്ന ചോദ്യത്തിന് തന്റെ സിനിമകൾ നിർമിക്കാൻ ആരും തയ്യാറാകാത്ത കൊണ്ട് തന്നെയാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിർമാതാവായി വരാൻ ആരെങ്കലും തയ്യാറായാൽ നിലവാരമുള്ള സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പല വേദികളിലേക്കും തന്നെ വിളിക്കുന്നത് മുൻകൂട്ടി സ്ക്രിപ്റ്റ് ചെയ്ത സേഷമാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തനിക്ക് സിനിമകൾ വഴി ലഭിക്കേണ്ട വരുമാനം ലഭിക്കുന്നുണ്ട്. അതിൽ നിന്നും ചെയ്യാൻ സാധിക്കുന്നവ ചെയ്യുന്നുമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.

  Recommended Video

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  പരിഹാസനായ ശേഷവും സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വീണ്ടും സന്തോഷ് പണ്ഡിറ്റ് പോയത് വീണ്ടും ചർച്ചയായിട്ടുണ്ട്. രണ്ടാമതും സ്റ്റാർ മാജിക്കിൽ പോയ പണ്ഡിറ്റ് ബിനു അടിമാലിയെ പരിഹസിക്കുന്നുണ്ട്. ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചവർ അദ്ദേഹത്തെ വിമർശിക്കാൻ തുടങ്ങി. മുമ്പും പലതവണ ബോഡി ഷെയ്മിങിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ചാനൽ പരിപാടിയാണ് സ്റ്റാർ മാജിക്ക്. പലരും ആകാരഭം​ഗിയെയും മറ്റും കുറ്റപ്പെടുത്തി പറഞ്ഞുകൊണ്ടാണ് തമാശകൾ പറയുന്നത് എന്നായിരുന്നു ഉയർന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.

  Read more about: santosh pandit malayalam films
  English summary
  santhosh pandit open up about tv show star magic latest controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X