twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സ്വർണ്ണം ഇല്ലെങ്കിൽ വേണ്ട വെങ്കലമായാലും മതി,' ​ഗോൾഡൻ വിസയെ ട്രോളി സന്തോഷ് പണ്ഡിറ്റ്

    |

    ​ഗോൾഡൻ വിസ ഇപ്പോൾ കേരളത്തിൽ തരം​ഗമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യം ​ഗോൾഡൻ വിസ ലഭിച്ചത്. സൂപ്പർസ്റ്റാറുകൾക്ക് നൽകിയതിന് പിന്നാലെ പൃഥ്വിരാജ്, ദുൽഖർസൽമാൻ, നൈല ഉഷ, ടൊവിനോ തുടങ്ങി നിരവധി മലയാളി അഭിനേതാക്കൾക്കും ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്കുള്ള ആദരമായിട്ടാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നൽകുന്നത്.

    santhosh pandit, santhosh pandit news, santhosh pandit films, santhosh pandit golden visa, santhosh pandit trolls, സന്തോഷ് പണ്ഡിറ്റ് വാർത്തകൾ, സന്തോഷ് പണ്ഡിറ്റ് സിനിമകൾ, സന്തോഷ് പണ്ഡിറ്റ് ​ഗോൾഡൻ വിസ

    മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ച താരങ്ങള്‍. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വലിയ ആഘോഷമായാണ് സൂപ്പർതാരങ്ങൾക്ക് ​ഗോൾഡൻ വിസ ലഭിച്ച വാർത്ത ആരാധകർ കൊണ്ടാടിയത്. ഇരുവരും ഒന്നിച്ചെത്തിയാണ് യുഎഇ ​ഗവൺമെന്റ് പ്രതിനിധികളിൽ നിന്നും ​ഗോൾഡൻ വിസ സ്വീകരിച്ചത്.

    Also read: ഇഷ്ടതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

    അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറിയത്. ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നല്‍കുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി പറഞ്ഞു. വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്കൊപ്പമാണ് വിസ സ്വീകരിക്കാനായി ഇരുവരും എത്തിയത്.

    santhosh pandit, santhosh pandit news, santhosh pandit films, santhosh pandit golden visa, santhosh pandit trolls, സന്തോഷ് പണ്ഡിറ്റ് വാർത്തകൾ, സന്തോഷ് പണ്ഡിറ്റ് സിനിമകൾ, സന്തോഷ് പണ്ഡിറ്റ് ​ഗോൾഡൻ വിസ

    മലയാളിയുടെ പോറ്റമ്മരാജ്യത്തിൽ നിന്നുള്ള ആദരം ഏറെ സന്തോഷം നൽകുന്നുവെന്നാണ് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പ്രതികരിച്ചതമ. യുഎഇ ഭരണകൂടത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

    Also read: ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

    ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യുഎഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അപൂർവമായി മാത്രം ലഭിക്കാറുള്ള ​ഗോൾഡൻ വിസ നൈല ഉഷ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, മിഥുൻ രമേശ് തുടങ്ങിയ താരങ്ങൾക്ക് കൂടി വിതരണം ചെയ്തതോടെ തീരുമാനത്തിൽ അസംതൃപ്തി അറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.

    santhosh pandit, santhosh pandit news, santhosh pandit films, santhosh pandit golden visa, santhosh pandit trolls, സന്തോഷ് പണ്ഡിറ്റ് വാർത്തകൾ, സന്തോഷ് പണ്ഡിറ്റ് സിനിമകൾ, സന്തോഷ് പണ്ഡിറ്റ് ​ഗോൾഡൻ വിസ

    നടനും സംവിധായകനുമെല്ലാമായ സന്തോഷ് പണ്ഡിറ്റും ​ഗോൾഡൻ വിസ നിരവധി താരങ്ങൾക്ക് വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 'പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികളായി ഒരു ആയുസ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ​ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?' എന്നാണ് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

    Also read: ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ

    'മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്ക് യുഎഇ ​ഗോൾഡൻ വിസ കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ​ഗോൾഡൻ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ... പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികളായി ഒരു ആയുസ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ ​ഗോൾഡൻ വിസ കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ? ​

    ഗോൾഡൻ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങൾക്ക് കൊടുത്തപ്പോൾ അതൊരു സംഭവമാണെന്ന് എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്ക് കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായി. ഏതായാലും നല്ല കാര്യം ആണേ....' ഇതായിരുന്നു സ്ന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം.

    Recommended Video

    ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

    Also read: ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...

    Read more about: santosh pandit mohanlal mammootty
    English summary
    golden visa recognition is only for money and fame criticized by santhosh pandit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X