അഞ്ചാന്റെ കൂടെ കാളിദാസനും റിലീസ് ചെയ്യും: സന്തോഷ് പണ്ഡിറ്റ്
സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ ചിത്രത്തിന്റെയും ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിലെത്തും. അതേ ദിവസമാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ബിഗ്ബജറ്റ് ചിത്രമായ അഞ്ചാനും പ്രദര്‍ശനത്തിനെത്തുന്നത്.
'കാളിദാസന്‍ കവിത എഴുതുന്നു' എന്നാണ് പണ്ഡിറ്റിന്റെ പുതിയ ചത്രത്തിന്റെ പേര്. അഞ്ചാനൊപ്പം മത്സരിക്കാനൊരുങ്ങുകയാണത്രെ സന്തോഷ് പണ്ഡിറ്റിന്റെ കാളിദാസന്‍. അഞ്ചാന് ശേഷം റിലീസ് ചെയ്യാനല്ല, അഞ്ചാന്റെ കൂടെ റിലീസ് ചെയ്യാനാണ് എനിക്കിഷ്ടമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ആദ്യ ചിത്രങ്ങളിലെന്ന പോലെ ക്യാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിര്‍മാണ നിര്‍വഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.
രാജേഷ് ഫോര്‍ ഫ്രൈയിംസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ പതിവുപോലെ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളും അടങ്ങിയതാണെന്നാണ് വിവരം.


Click it and Unblock the Notifications











