Don't Miss!
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- News
'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
സന്തോഷ് പണ്ഡിറ്റിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കുമ്പളങ്ങിയിലെ സിമി! ഗ്രേസ് ആന്റണി പറഞ്ഞത്
കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയായി ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിലെ സിമി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഫഹദ് ഫാസിലിന്റെ സൈക്കോ ഷമ്മിക്കൊപ്പമുളള കഥാപാത്രമായിരുന്നു ഗ്രേസ് ആന്റണി അവതരിപ്പിച്ചിരുന്നത്. ഹാപ്പി വെഡ്ഡിംഗ്സ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് ഗ്രേസ് മലയാളത്തിലേക്ക് എത്തിയിരുന്നത്.
തുടര്‍ന്ന് വലിയ ഒരിടവേളയ്ക്ക് ശേഷമാണ് നടി സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം വിനയ് ഫോര്‍ട്ടിനൊപ്പമുളള തമാശ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് ഗ്രേസ് ആന്റണി തുറന്നുസംസാരിച്ചത്. അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറയുന്നത്.

ഹാപ്പി വെഡ്ഡിംഗിലെ ആ സീന്‍
കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്സ് തന്നെയായിരുന്നു ഗ്രേസ് ആന്റണിക്ക് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. ഹാപ്പി വെഡ്ഡിംഗ്സില്‍ ഗ്രേസ് പാടിയൊരു പാട്ടായിരുന്നു ഹിറ്റായി മാറിയത്. സിനിമയിലെ റാഗിംഗ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന ഗാനം നടി ആസ്വദിച്ചു പാടുന്നത് ഹിറ്റായി മാറിയിരുന്നു. ഷറഫുദ്ദീനും സിജു വില്സണുമൊപ്പമുളള സീനിലായിരുന്നു ഈ പ്രകടനം.

സന്തോഷ് പണ്ഡിറ്റിന്റെ ആ ഗാനം
സിനിമയുടെ ഓഡീഷന് സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ട് സജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗ്രേസ് ആന്റണി പറയുന്നു. ഒത്തിരിപേര് കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് ആന്റണി പറയുന്നു.
ലൂസിഫറിന് ശേഷം മിന്നിക്കാന്‍ പൃഥ്വി! ബ്രദേഴ്സ്ഡേ പൂര്‍ത്തിയായി! വമ്പന്‍ റിലീസിങ്ങിനൊരുങ്ങി സിനിമ

ഒരുപക്ഷെ മലയാള സിനിമയില്‍
സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കുവാന്‍ തനിക്ക് കഴിയില്ലായിരുന്നു ഗ്രേസ് ആന്റണി വ്യക്തമാക്കി. അതേസമയം കുമ്പളങ്ങി നൈറ്റ്സിലെ സിമിയിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു ഗ്രേസ് ആന്റണി നടത്തിയിരുന്നത്. സിനിമയില്‍ അധികം സംഭാഷണമൊന്നും ഇല്ലായിരുന്നെങ്കിലും പ്രാധാന്യമുളള ഒരു റോളായിരുന്നു നടി അവതരിപ്പിച്ചിരുന്നത്.
അവഞ്ചേഴ്സിലെ താനോസിനെ നേരിട്ട് ഫഹദിന്റെ സൈക്കോ ഷമ്മി! ഷമ്മി ഹീറോയാടാ ഹീറോ! വീഡിയോ

ഗ്രേസിന്റെ പ്രകടനവും
കുമ്പളങ്ങിയില്‍ മറ്റു താരങ്ങളെ പോലെ ഗ്രേസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന ബെന്‍,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്സില്‍ നടിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നത്. മധു സി നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങിയില്‍ സൗബിന് ഷാഹിര്‍,ഷെയ്ന് നിഗം,ശ്രീനാഥ് ഭാസി,മാത്യു തോമസ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മൂന്ന് ഗെറ്റപ്പുകളില്‍ സ്റ്റൈലിഷായി പ്രിയ പ്രകാശ് വാര്യര്‍! പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്

ടിക്ക് ടോക്ക് വീഡിയോസെല്ലാം
കുമ്പളങ്ങിയുടെ വിജയത്തിന് ശേഷം തമാശയിലായിരുന്നു ഗ്രേസ് ആന്റണി അഭിനയിച്ചിരുന്നത്. വിനയ് ഫോര്‍ട്ടിന്റെ മൂന്ന് നായികമാരില്‍ ഒരാളായിട്ടാണ് നടി അഭിനയിച്ചിരുന്നത്. കുമ്പളങ്ങിക്ക് ശേഷം തമാശയിലെ വേഷവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഗ്രേസ് ആന്റണി. നടിയുടെതായി പുറത്തിറങ്ങാറുളള ടിക്ക് ടോക്ക് വീഡിയോസെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്.
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ