For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷ് പണ്ഡിറ്റിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തി സുബി; പണ്ഡിറ്റിന്റെ മാസ് മറുപടി, വടി കൊടുത്ത് അടി വാങ്ങി!

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. പെണ്‍കു്ട്ടികള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ താരമാണ് മിമിക്രി. വേദികളില്‍ നിന്നും പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു സുബി. നടിയായും അവതാരകയായുമെല്ലാം സുബിയെ മലയാളികള്‍ക്ക് അറിയാം. വര്‍ഷങ്ങളായി അടുത്തറിയുന്ന ഒരാളോടെന്ന പോലെയാണ് സുബിയെ മലയാളികള്‍ സ്‌നേഹിക്കുന്നത്.

  സ്ഥിരമായി ഒരു പെണ്‍കുട്ടിയാണ് മെസേജ് അയക്കുന്നത്; ആളുടെ പേരടക്കം വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത്

  ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലാത്തിനാല്‍ പലപ്പോഴും സുബിയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഇതിനിടെ ഏപ്പോഴിതാ സുബിയുടെ രസകരമായൊരു വിവാഹാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സുബി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിനോടാണ് സുബി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

  സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും തന്നെ മലയാളികള്‍ക്ക് ആവശ്യമില്ല. ആ പേര് തന്നെ ധാരണം. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് സജീവമാണ്. അങ്ങനെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയൊരു പരിപാടിയില്‍ നടന്ന രസകരമായ സംഭവത്തിന്റെ വീഡിയോയാണ് സുബി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു പരിപാടിയില്‍ നിന്നുമുള്ള വീഡിയോയാണ് സുബി പങ്കുവച്ചിരിക്കുന്നത്. പണ്ഡിറ്റിനോട് സുബി വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോ.

  എന്നെ പോലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു സുബി സന്തോഷ് പണ്ഡിറ്റിനോട് ചോദിച്ചത്. അത് പിന്നെ മാഡം എന്ന് പറഞ്ഞ് പണ്ഡിറ്റ് തുടങ്ങിയപ്പോള്‍ സുബി അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതി എന്ന് പറയുയായിരുന്നു. എന്നാല്‍ ഓക്കെ, സുബി എനിക്ക് കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടി. ഇത് തഗ്ഗ് വീഡിയോയാക്കി പങ്കുവച്ചിരിക്കുകയാണ് സുബി. 'പണ്ഡിറ്റിനെ കല്യാണം കഴിക്കാന്‍ ഓര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയില്‍ അടിച്ചു. എനിക്കെന്തിന്റെ കേടായിരുന്നു' എന്ന് പറഞ്ഞായിരുന്നു സുബി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ വീഡിയോ വൈറലായി മാറുകയായിരുന്നു.

  ഇതോടെ കമന്റുമായി സന്തോഷ് പണ്ഡിറ്റ് തന്നേയും രംഗത്ത് എത്തിയിരുന്നു. അഥ് പിന്നെ സുബി ജി എനിക്ക് സഹോദരിയെ പോലെയാണ്. അതാണ് അങ്ങനെ പറഞ്ഞെ. എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ? ഉച്ച ഭക്ഷണം കഴിച്ചോ? ചായ കുടിച്ചോ? നന്ദി എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
  അദ്ദേഹത്തിനു വേണ്ടിയത് ഭാര്യയെ അല്ല.. അടക്കാനും ഒതുക്കാനും വേണ്ടി ഉള്ള ഒരു അടിമയെ ആണ്..എന്തുപറയാന്‍ കേരളത്തിലെ ഭൂരിപക്ഷം പുരുഷകേസരികള്‍ക്കും അത് തന്നെയാണ് വേണ്ടത്..
  എന്നിട്ട് അതിന് സങ്കല്പം എന്നൊരു ആവരണവും ഇട്ടു ...??
  തമാശക്ക് ആണെങ്കില്‍ പോലും ഉള്ളുകള്ളികള്‍ പുറത്തു വന്നു. Subi ചേച്ചിക്ക് അനുയോജ്യനായ ഒരാള്‍ ഒരുനാള്‍ എത്തിച്ചേരും എന്നായിരുന്നു ഒരാളുടെ കമന്റ്.

  Recommended Video

  Actress subi suresh trolls feminists

  വടി കൊടുത്തു അടി മേടിച്ചു, പണ്ട് ഒരു അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ചാനല്‍ പ്രോഗ്രാമില്‍ ചോദ്യം വന്നപ്പോള്‍ അതിനേക്കാള്‍ ഭേദം പാണ്ടി ലോറിയുടെ അടിയില്‍ പെടുന്നതാണെന്നു പറഞ്ഞ സ്ത്രീയാ..... കല്ല്യാണം ആലോചിക്കാന്‍ പോയതെന്നോര്‍ക്കുമ്പോള്‍ ദൈവത്തിന്റെ ഒരു കാവ്യനീതിയായി കണ്ടാല്‍ മതി, സുബിക്കെന്താ കുറവ്. തീര്‍ച്ചയായും നല്ലൊരു കുട്ടിതന്നെയാണ്. മനസിലാക്കുന്ന ഒരാള്‍ വരും, ട്രോളാന്‍ ഒരുത്തന്റെയും അവശ്യമില്ലാന്ന് തോന്നുന്നു സുബിചേച്ചിക്ക് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

  Read more about: subi suresh santosh pandit
  English summary
  Subi Suresh Gets Spot On Reply From Santosh Pandit When She Proposed Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X