For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ ബിനു അടിമാലിയെ പോലുള്ളവര്‍ വീട്ടില്‍ വായ് നോക്കിയിരിക്കേണ്ടി വരും'

  |

  ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന പരിപാടി അധിവേഗം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറുകയായിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ സമയമാകുന്നതിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന തരത്തിലേക്ക് വളരെ പെട്ടെന്നായിരുന്നു ഷോ മുന്നേറിയത്. ഒരുപാട് താരങ്ങളുടെ അതുവരെ കാണാതിരുന്നൊരു വശം കാണാനും പലര്‍ക്കും കരിയറില്‍ തിരിച്ചുവരവ് നടത്താനുമെല്ലാം സ്റ്റാര്‍ മാജിക് സഹായിച്ചു.

  Also Read: പറ്റില്ലെങ്കിൽ വേറെ പണിക്ക് പോ, ആളുകളുടെ നടുവിൽ ഞാൻ വിളറി; ലാൽ ജോസ് ദേഷ്യപ്പെട്ടതിനെക്കുറിച്ച് നമിത പ്രമോദ്

  അതേസമയം വിമര്‍ശനങ്ങളും എന്നും സ്റ്റാര്‍ മാജിക്കിന്റെ കൂട്ടായിരുന്നു. താരങ്ങള്‍ പരസ്പരം കൡയാക്കാന്‍ എന്ന രീതിയില്‍ നടത്തുന്ന പല തമാശകളിലേയും റേസിസവും ബോഡി ഷെയ്മിംഗുമൊക്കെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോയില്‍ വച്ച് തന്നെ അതിഥിയായി എത്തിയവര്‍ പോലും ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നും സ്റ്റാര്‍ മാജിക്കിന്റെ ജനപ്രീതി കുറച്ചിട്ടില്ല.

  ഒരിടവേളയ്ക്ക് ശേഷം സ്റ്റാര്‍ മാജിക്ക് തിരിച്ചുവരികയും വീണ്ടും ഹിറ്റായി മാറുകയും ചെയ്തിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഷോയ്‌ക്കെതിരെ സന്തോഷ് പണ്ഡിറ്റ് നടത്തിയ ആരോപണങ്ങള്‍. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ പിന്നീട് ഷോയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സ്റ്റാര്‍ മാജിക്കിലെ താരമായ ബിനു അടിമാലിയ്‌ക്കെതിരെയായിരുന്നു സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

  Also Read: 'ഇതൊരു പയ്യന്റെ ഹെയർ സ്റ്റെെൽ ആണ്, ആളുകൾ കൂവും'; മമ്മൂട്ടി പറഞ്ഞ മറുപടി

  ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് മനസ് തുറന്നിരിക്കുന്നത്. തന്നെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.


  ''സ്റ്റാര്‍ മാജിക് എന്ന് ഷോയില്‍ എന്റെ പുതിയ സിനിമയിലെ 'പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ജീവിതം' എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് ചൊറിയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാന്‍ പറ്റില്ല, മനപൂര്‍വ്വം ചെയ്തതാണ്. അവര് പറഞ്ഞ കാര്യത്തിന് ഞാന്‍ വിശദീകരണം നല്‍കാന്‍ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാന്‍ ഉപയോഗിച്ചു. ചിലപ്പോള്‍ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു'' എന്നാണ് നടന്ന സംഭവത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

  Also Read: പ്രാർത്ഥനകൾക്ക് നന്ദി, ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ്; ആരാധകരോട് താര കല്യാൺ

  സ്റ്റാര്‍ മാജിക് നല്ല എന്റര്‍ടൈനിങ് ആയ പ്രോഗ്രാം തന്നെയാണെന്നും എനിക്ക് അതില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ കൈവിട്ടു പോയേക്കാമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നുവെന്നും പക്ഷെ അത് ചെയ്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അല്ലെങ്കില്‍ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നുവെന്നും പക്ഷെ അതും ചെയ്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ആണ് താന്‍ പറഞ്ഞത് മനപൂര്‍വ്വമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

  നൂറ് മിമിക്രിക്കാരില്‍ ഒന്നോ രണ്ടോ പേരാണ് വിഷമുള്ളതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകാര്‍ വിളിക്കുന്നത് കൊണ്ട് ആണ് അവര്‍ ജീവിച്ചു പോകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. ചാനലുകള്‍ വേണ്ട എന്ന് പറഞ്ഞാല്‍ ഇവര്‍ വീട്ടില്‍ വായി നോക്കി ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

  അതേസമയം, എനിക്ക് ആ ഗതികേടില്ലെന്നും അദ്ദേഹം പറയുന്നു. ചാനലുകാരെ നോക്കിയല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററില്‍ ഇറക്കിയില്ല എങ്കില്‍, അതിന് ഞാന്‍ വേറെ മാര്‍ഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. എന്നാല്‍ മിമിക്രിക്കാര്‍ മറ്റൊരു നടന്‍ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിതി വിട്ടുള്ള അഹങ്കാരം നല്ലതല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  English summary
  Santosh Pandit Reveals What Happened In Star Magic WIth Binu Adimali As He Slams The Comedian
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X