Don't Miss!
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
സിനിമയില്‍ ശ്രദ്ധിക്കണം: പണ്ഡിറ്റ് ജോലി വിടുന്നു
സിനമാക്കാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ, രണ്ടു മൂന്നു സിനിമകള്‍ ഇറക്കിയതോടെ വെള്ളിത്തിരയിലെ വേറിട്ട മുഖമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ഒരു സിനിമയുടെ എല്ലാം മേഖലയും കൈകാര്യം ചെയ്യുന്നതിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് വ്യത്യസ്തനാകുന്നുന്നത്. പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വന്നെങ്കിലും സ്വന്തം തീരുമാനങ്ങളുമായി സന്തോഷ് മുന്നോട്ട് പോകുകയായിരുന്നു.
ഇനിയും എതിര്‍പ്പുകളെ അതിജീവിക്കും. സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി സന്തോഷ് പണ്ഡിറ്റ് സര്‍ക്കാര്‍ ജോലി തന്നെ വിടാന്‍ പോകുകയാണ്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സെക്കന്റ് പോളിങ് ഓഫീസറായി എത്തിയതോടെയാണ് സന്തോഷ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നു തന്നെ ലോകം അറിഞ്ഞത്. പണ്ഡിറ്റിനെ കാണുവാന്‍ വേണ്ടിമാത്രം ഈ ബൂത്തില്‍ ആള്‍ത്തിരക്ക് കൂടിയതും വാര്‍ത്തയായിരുന്നു.

സിവില്‍ എന്‍ജിനയറിങ് ബിരുദം, എല്‍ എല്‍ ബി, എം എ ഹിന്ദി, എം എ സൈക്കോളജി എന്നിങ്ങനെ 13 ബിരുദങ്ങളുള്ള മയാളത്തിലെ ഏക താരമാണ് സന്തോഷ്. വാട്ടര്‍ അതോറിറ്റിയില്‍ ഓവര്‍ സിയറായ സന്തോഷ് പണ്ഡിറ്റ് അടുത്ത മാസം 31ന് വി ആര് എസ് എടുക്കും എന്നാണ് കേള്‍ക്കുന്നത്. അതേ സമയം തന്റെ ഓഫീസ് എവിടെയാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. വിവരം അറിഞ്ഞ് ധാരാളം പേര് തന്നെ കാണാന്‍ വരും എന്നും അത് ജോലിക്ക് തടസ്സമാകും എന്നുമാണ് സന്തോഷ് പറയുന്നത്.
മിനിമോളിടെ അച്ഛന് എന്ന ചിത്രമാണ് സന്തോഷിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. എന്നാല്‍ മുന്‍ ചിത്രങ്ങള്‍ പോലെ മിനിമോളുടെ അച്ഛന് ഇന്റര്‍നെറ്റ് ലോകത്ത് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ചിത്രം ലാഭമായിരുന്നു എന്ന് തന്നെയാണ് താരം പറയുന്നത്. അടുത്തായി സന്തോഷ് ഒരുക്കുന്നത് 'കാളിദാസന് കവിത എഴുതുകയാണ്' എന്ന ചിത്രമാണ്. സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് സന്തോഷ് സര്‍ക്കാര്‍ ജോലി വിടുന്നത്പോലും.
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!