For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലിവർ കാൻസറുണ്ടായിരുന്നു, അദ്ദേഹത്തെ അതൊന്നും അലട്ടിയിരുന്നില്ല'-എം.രഞ്ജിത്ത്

  |

  മലയാള സിനിമയിലെ മറ്റൊരു മഹാപ്രതിഭ കൂടി അരങ്ങൊഴിഞ്ഞിരിക്കുകയാണ്. ഇനി നെടുമുടിയെന്ന പ്രതിഭാസത്തെ സിനിമാ പ്രേമികൾക്ക് കാണാൻ സാധിക്കുക അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ മാത്രമായിരിക്കും. ആറാട്ട് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം ആറാട്ട് സിനിമയുടെ ഭാ​ഗമായതിനെ കുറിച്ച് മോഹൻലാൽ, ബി.ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ പറഞ്ഞിരുന്നു.

  Also Read: 'ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് നടി ഉർവശി'യാണെന്ന് ഭാ​ഗ്യലക്ഷ്മി

  മലയാളത്തിന് മാത്രമായിരുന്നില്ല തമിഴ് സിനിമാ രം​ഗത്തേയും ശ്രദ്ധേയനായിരുന്നു നെടുമുടി വേണു. അന്യനടക്കമുള്ള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണുവിന്റെ നിര്യാണം അറിഞ്ഞപ്പോൾ നടൻ സൂര്യ, കമൽഹാസൻ, സംവിധായയകൻ ശങ്കർ തുടങ്ങിയവരും സോഷ്യൽമീഡിയ വഴി ആദരാഞ്ജലികൾ നേർന്നിരുന്നു. തമിഴകത്ത് ഒട്ടേറെ കഥാപാത്രങ്ങള്‍ നെടുമുടിയെ കാത്തിരിപ്പുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ക്ഷണിച്ചത് ഉലകനായകൻ കമല്‍ഹാസൻ അടക്കമുള്ളവരാണ്.

  Also Read: 'അറിയാതൊന്ന് നാക്ക് പിഴച്ചുപോയി', ചാക്കോച്ചന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ലക്ഷ്മി

  'നെടുമുടി സര്‍. മഹാനായ ഒരു മികച്ച നടൻ. അഭിനയത്തിനായി സമിർപ്പിക്കപ്പെട്ട ജീവിതം. അച്ചടക്കമുള്ള വ്യക്തിത്വം. ഏറ്റവും വിനീതനും വിസ്‍യകരവുമായ മനുഷ്യൻ. സിനിമയുടെ വലിയ നഷ്‍ടം. ഇനി എപ്പോഴാണ് അങ്ങനെ ഓരോ രംഗങ്ങളും ജീവസുറ്റതാക്കുന്ന മാജിക്ക് ഞങ്ങള്‍ക്ക് വീണ്ടും കാണാനാവുക സര്‍.... നിങ്ങളെ മിസ് ചെയ്യും' എന്നുമാണ് ശങ്കര്‍ എഴുതിയിരിക്കുന്നത്. ശങ്കറിന്റെ ഇന്ത്യൻ എന്ന ചിത്രത്തിലും നെടുമുടി വേണുവും മികച്ച ഒരു കഥാപാത്രം ചെയ്‍തിരുന്നു. ഇന്ത്യന്റെ രണ്ടാം ഭാഗത്തിലും നെടുമുടി അഭിനയിക്കുന്നുമെന്ന് റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു. സര്‍വം താളമയത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിലമ്പാട്ടം, പൊയ് സൊല്ല പോറം തുടങ്ങിയവയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

  സിനിമാ രം​ഗത്തെ ഒട്ടനവധി ആളുകൾ മാഹാപ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അസുഖാവസ്ഥകളെ കുറിച്ചും അദ്ദേഹം അത് നേരിട്ട രീതിയെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് നിർമാതാവ് എം.രഞ്ജിത്ത്. മുപ്പത് വർഷം നീണ്ട സൗഹൃദമാണ് രഞ്ജിത്തിന് നെടുമുടി വേണുവുമായുള്ളത്. അദ്ദേഹത്തിന്റെ ആദ്യ നിർമാണ സംരംഭമായ മുഖചിത്രത്തിൽ തുടങ്ങിയതാണ് ആ അടുപ്പം. സ്നേഹമായും പിന്തുണയായും സാഹോദര്യമായും ഇക്കഴിഞ്ഞ ദിവസം വരെ ഒറു ഫോൺകോളിന് അപ്പുറം ഉണ്ടായിരുന്നയാളിന്റെ പെട്ടന്നുള്ള വേർപാട് ഇനിയും രഞ്ജിത്തിന് ഉൾകൊള്ളാനായിട്ടില്ല. 'പത്ത് ദിവസം മുമ്പാണ് ഞങ്ങൾ തമ്മിൽ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കൾക്കെല്ലാം അറിയാമായിരുന്നു. ലിവറിൽ കാൻസറായിരുന്നു. അതിന്റെ ചികിത്സകൾ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വർഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തിൽ തന്നെ ചികിത്സിച്ച്.... പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗൺ ആയി. സ്ട്രെയിൻ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ച് വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങൾ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കർമങ്ങളിൽ വ്യാപൃതനായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു' രഞ്ജിത്ത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  Recommended Video

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  നെടുമുടി വേണുവിന് സിനിമാ മേഖലയിൽ ശത്രുക്കളുണ്ടായിരുന്നില്ലെന്നും എല്ലാവരോടും സൗമ്യമായി പെരുമാറുകയും നല്ല കഥാപാത്രങ്ങൾ പ്രതിഫലം പോലും പ്രതീക്ഷിക്കാതെ അദ്ദേഹം മനോഹരം ആക്കുകയും ചെയ്തുവെന്നും രഞ്ജിത്ത് പറയുന്നു. അദ്ദേഹം വലിയൊരു സുഹൃത്ത് വലയം സൂക്ഷിച്ചിരുന്നയാളായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഏത് ആവശ്യം പറഞ്ഞാലും തിരക്കെല്ലാം മാറ്റിവെച്ച് വന്ന് ചെയ്ത് തരുമായിരുന്നുവെന്നും വിശാല മനസുള്ള വ്യക്തിത്വമായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. മമ്മൂട്ടി അടക്കം നിറകണ്ണുകളോടെയാണ് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയത്. നഷ്ടം എന്നല്ല വേണുചേട്ടന്റെ വിയോ​ഗത്തെ കുറിച്ച് പറയാനുള്ളതെന്നും അതിനുള്ള വാക്ക് ഇനിയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ഭൗതീക ശരീരം സന്ദർശിച്ച് മടങ്ങവെ മാധ്യമങ്ങളോട് പറഞ്ഞത്.

  English summary
  malayalam film producer m.ranjith recollecting memmories about lates actor nedumudi venu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X