For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൗന്ദര്യത്തിന് പ്രാധാന്യം നൽകിയിട്ടില്ല, മക്കൾക്ക് ചേർന്ന് മരുമക്കളാണ്'; മല്ലികാ സുകുമാരൻ

  |

  സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താൽപര്യമാണ്. ഒരു കുടുംബത്തിലെ എല്ലാവരും കലാപരമായും പഠനത്തിന്റെ കാര്യത്തിലും ഒരുപോലെ ശോഭിക്കുക എന്നത് അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. സുകുമാരന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങളും അക്കാര്യത്തിൽ ഒരുപടി മുന്നിലാണ്. അച്ഛന്റെ മരണശേഷം രണ്ട് ആൺമക്കളേയും വളർത്തി ആളാക്കി ഇന്ന് മലയാള സിനിമയിലെ അഭിമാന താരങ്ങളാക്കി മാറ്റിയതിൽ സുപ്രധാന പങ്ക് മല്ലികാ സുകുമാരനായിരുന്നു. ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ ചിറകൊടിഞ്ഞുവെന്ന് കരുതിയ മല്ലികയ്ക്ക് പിന്നീടങ്ങോട്ട് എന്നേക്കും കരുത്തുള്ള ചിറകുകളായി ഇടവും വലവും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

  Also Read: 'ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി, അസാമാന്യ കരുത്താണ്'; സൂപ്പർസ്റ്റാറിനെ കുറിച്ച് നന്ദു

  താരകുടുംബമാണെങ്കിലും സ്വന്തം കഴിവ് തെളിയിച്ച് സിനിമാ ലോകത്ത് മുന്നേറിയവരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സിനിമയെന്ന മോഹവുമായി നടന്നവരായിരുന്നില്ല പൃഥ്വിയും ഇന്ദ്രജിത്തും. സിനിമ ആ സഹോദരങ്ങളിൽ സംഭവിക്കുകയായിരുന്നു. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ നായകനായി, വില്ലനായി, സഹനടനായി തിളങ്ങി. ഓസ്ട്രേലിയയിലെ പഠനശേഷമാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിലെ എല്ലാ മേഖലയിലും പൃഥ്വിയുടെ സാന്നിധ്യമുണ്ട്. മക്കൾക്ക് അവരവരുടേ വഴികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നും മല്ലിക നൽകിയിരുന്നു. അത് ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഉണ്ടായിരുന്നു. തന്റെ മക്കൾക്ക് ചേർന്ന മരുമക്കളാണ് വീട്ടിലേക്ക് കയറി വന്നത് എന്നാണ് മല്ലികാ സുകുമാരൻ മരുമക്കളെ കുറിച്ച് പറയുന്നത്.

  Also Read: 'മകനാണ് ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവന്നത്', ആ​ഗ്രഹ സാഫല്യത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവും

  ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം മല്ലിക സുകുമാരനുമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ. മല്ലിക സുകുമാരൻ എന്ന വ്യക്തി തന്നെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് പൂർണിമ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. മല്ലികയ്ക്കൊപ്പം സിനിമാ സെറ്റുകൾ സന്ദർശിക്കുന്നതിനിടെയാണ് പൂർണിമയെ ഇന്ദ്രജിത്ത് കാണുന്നത്. ഇടയ്ക്ക് പൂര്‍ണിമ വീട്ടില്‍ ഇറങ്ങാറുണ്ട്. ഫുഡൊക്കെ കഴിച്ചാണ് പോവാറുള്ളത്. ഒരുവര്‍ഷമൊക്കെ കഴിഞ്ഞപ്പോഴാണ് ഇന്ദ്രജിത്ത് പൂര്‍ണിമയുടെ കാര്യം അവതരിപ്പിച്ചതെന്ന് മല്ലിക പറയുന്നു. പൂർണിമയുടെ കുടുംബത്തിൽ എല്ലാവരേയും നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രീതിയാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞപ്പോൾ ആണ്‍കുട്ടികള്‍ക്ക് 23, 24 വയസാകാതെ നമ്മുടെ കുടുംബത്തില്‍ വിവാഹം നടത്തിക്കൊടുക്കാറില്ല എന്നായിരുന്നു മറുപടി പറഞ്ഞതെന്ന് മല്ലിക പറയുന്നു. ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂര്‍ണിമയ്ക്ക് കൃത്യമായി അറിയാമെന്നും മല്ലിക പറയുന്നു. 'മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യം എല്ലാം ചെയ്താണ് പൂര്‍ണിമ വരുന്നത്' മല്ലിക പറയുന്നു.

  പൃഥ്വിരാജ് സിനിമയിൽ സജീവമായപ്പോൾ മുതൽ പല നടിമാരുടേയും പേരുകൾ താരത്തിന്റെ പേരിനൊപ്പം കേൾക്കാറുണ്ടായിരുന്നു. എന്നാൽ പൃഥ്വിക്ക് അന്നും ഇന്നും ഒരാളോട് മാത്രമായിരുന്നു പ്രണയം. മാധ്യമ പ്രവർത്തകയായ സുപ്രിയയെ കണ്ടുമുട്ടിയചതും പിന്നീട് വിവാഹത്തിലൂടെ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോഴുണ്ടായ ചിന്തകളെ കുറിച്ചും മല്ലികാ സുകുമാരൻ കാൻ ചാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗന്ദര്യം നോക്കിയിട്ടല്ല സുപ്രിയയെ മരുമകളായി തിരെഞ്ഞെടുത്തതെന്നും സ്മാർട്ടായ ഒരു കുട്ടിയായിട്ടാണ് ആദ്യ കാഴ്ചയിൽ തോന്നിയതെന്നും മല്ലികാ സുകുമാരൻ പറയുന്നു. 'അമ്മ ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ എങ്ങനെയാവും? നിന്റെ ചേട്ടന്‍ പിന്നെന്താണ് ചെയ്തതെന്നായിരുന്നു ഞാന്‍ പൃഥ്വിയോട് ചോദിച്ചത്. സീരിയസായി ഞാനങ്ങനെ അവരോട് സംസാരിക്കാറില്ല. അവരുടെ ഇഷ്ടങ്ങളൊക്കെ നമ്മളും കേള്‍ക്കേണ്ടതല്ലേ? അന്ന് സുപ്രിയ എന്‍ടിവിയിലായിരുന്നു എന്ന് തോന്നുന്നു. അച്ഛനും അമ്മയും ഡല്‍ഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോള്‍ എന്നെ കാണാന്‍ വന്നിരുന്നു. നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്' മല്ലിക പറയുന്നു.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  'നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് പങ്കാളിയെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിങ്ങളാണ് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നാത്ത വിധത്തില്‍ അഭിപ്രായം പറയാനറിയുന്നവരല്ലെങ്കില്‍ വീട് കുഴയും. അപ്പോള്‍ പല തരത്തിലുള്ള വര്‍ത്തമാനം കേള്‍ക്കേണ്ടി വരും' ഇത്രയും മാത്രമാണ് മക്കളോട് താൻ പറഞ്ഞിരുന്നതെന്ന് മല്ലിക പറയുന്നു. രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണെന്നും പൃഥ്വിയുടെ സ്വഭാവത്തിന് പറ്റിയ ആളാണ് സുപ്രിയെന്നും മല്ലിക പറയുന്നു. രാജുവിന്റെ സ്വഭാവങ്ങളോട് സുപ്രിയ ഒത്തുപോകും. അല്ലിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധയുള്ള ആളാണ് സുപ്രിയയെന്നും മല്ലിക പറയുന്നു. വിവാഹത്തോടെ മാധ്യമ ജീവിതം അവസാനിപ്പിച്ച സുപ്രിയയാണ് ഇപ്പോൾ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയുടെ ചുമതലകൾ വഹിക്കുന്നത്.

  English summary
  Mallika Sukumaran speaks openly about supriya menon and poornima indrajith nature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X