ഈ കിരീടം നിങ്ങൾ അർഹിക്കുന്നു: ദാദാസാഹേബ് ഫൽകെ അവാർഡ് നേടി മോഹൻലാൽ, അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും സിനിമ ലോകവും

ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാസാഹേബ് ഫൽകെ അവാർഡ് നേടിയിരിക്കുകയാണ് മോഹൻലാൽ. ഈ അത്യപൂർവ്വ ബഹുമതി നേടുന്ന രണ്ടാമത്തെ മലയാളിയും, ആദ്യത്തെ മലയാള സിനിമാ നടനും കൂടിയാണ് അദ്ദേഹം. പ്രശസ്ത താരത്തിന്റെ പകരം വയ്ക്കാനാവാത്ത അഭിനയ പാടവവും, വെള്ളിത്തിരയിലെ അനായാസ പ്രകടനങ്ങളും, അഞ്ചു പതിറ്റാണ്ടിനടുത്തേക്ക് എത്തി നിൽക്കുന്ന സിനിമാ ജീവിതവും കണക്കിലെടുത്തു കൊണ്ടാണ് ഈ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ ഇന്ത്യ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഈ വാർത്ത ഔദ്യോഗികമായി പുറത്തെത്തിയതോടെ, പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയിലെയും മറ്റ് ഭാഷകളിലെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ഒപ്പം മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും.

Mohanlal  then and now
Photo Credit: Mohanlal Fans Club / X

മമ്മൂക്കയുടെ പേര് മിണ്ടരുത്, മോഹൻലാലിന് പോലും അങ്ങനെ പറ്റില്ല: സുരേഷ് ഗോപി പറയുന്നു

എന്നാൽ, അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാവട്ടെ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പ്രിയപ്പെട്ട ലാലിന് വേണ്ടി എഴുതിയ കുറിപ്പാണ്. "ഒരു സഹപ്രവർത്തകനാണ്, സഹോദരനാണ്, അതിലും ഉപരിയായി പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്രയിൽ തുടർന്ന് കൊണ്ടിയിരിക്കുന്ന ഒരു കലാകാരനാണ്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടിയിരിക്കുന്നത് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും, അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് കൂടിയാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്," മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Mammootty and Mohanlal
Photo Credit: Mammootty, Instagram / Asianet

പ്രിയപ്പെട്ട ലാലേട്ടന് ആദ്യ അഭിനന്ദവുമായി സിനിമാ ലോകത്ത് നിന്നും അദ്ദേഹം 'ഇച്ചാക്ക' എന്ന് ഏറ്റവും സ്നേഹത്തോടെ വിളിക്കാറുള്ള മമ്മൂക്ക തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകരും, മലയാള സിനിമ പ്രേമികളും. ഭ്രമയുഗം താരത്തിനൊപ്പം, പൃഥ്വിരാജ് സുകുമാരൻ, പ്രിയദർശൻ, ഉർവ്വശി, ഖുശ്‌ബു തുടങ്ങി മോഹൻലാലിന്റെ മലയാള സിനിമയിലെയും അന്യഭാഷകളിലേയും സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

സുചിയുടെ കൈ വിറയ്ക്കുന്നല്ലോ..., എന്നെ ആരും ടെൻഷനാക്കല്ലേ; വിവാഹ നിശ്ചയത്തിനിടയിലും കൗണ്ടറുകളുമായി ലാലേട്ടൻ!

"ദാദാസാഹേബ് ഫൽകെ പുരസ്‌കാരം നേടിയ ചേട്ടന് അഭിനന്ദനങ്ങൾ! കാലത്തിന് അതീതനായ ഒരു ലെജന്റ് ഏറ്റവും കൂടുതൽ അർഹിക്കുന്ന ഒരു അംഗീകാരമാണിത്," പ്രശസ്ത താരം പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് മനസ്സ് തുറന്ന മോഹൻലാലിന്റെ ഏറ്റവും നല്ല നായികമാരിൽ ഒരാളായ ഉർവ്വശി, "ഈ വർഷം കേട്ട ഏറ്റവും നല്ല വാർത്തകളിൽ ഒന്ന്. സേതുവേട്ടന് അവാർഡ് കിട്ടിയാൽ സുലുവിന് (മിഥുനം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുകൊണ്ട്) സന്തോഷമല്ലേ," എന്നാണ് പറഞ്ഞത്.

"ദാദാസാഹേബ് ഫൽകെ അവാർഡ് നേടിയ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ലാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറ്റാരും ഈ അംഗീകാരം ഇത്രയേറെ അർഹിക്കുന്നില്ല. നിങ്ങളുടെ അപാരമായ കഴിവിനെ രാജ്യം മുഴുവൻ ആദരിക്കുന്നത് കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഏറ്റവും അർഹതയുള്ള വ്യക്തിയെ തിരഞ്ഞെടുക്കാനും അംഗീകരിക്കാനും മനസ്സ് കാണിച്ച ജൂറിയോട് നന്ദി പറയുന്നു," സൂപ്പർതാരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും, പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ എഴുതി.

ഇവർക്കൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, സംവിധായകൻ കമൽ, നടന്മാരായ ടോവിനോ തോമസ്, അജു വർഗീസ്, മഞ്ജു വാര്യർ, തുടങ്ങി നിരവധി പേർ മോഹൻലാലിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

More from Filmibeat

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X