»   » നെഞ്ചോട് ചേരാന്‍ നിവിനും നസ്‌റിയയും വീണ്ടും

നെഞ്ചോട് ചേരാന്‍ നിവിനും നസ്‌റിയയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
'നെഞ്ചോട് ചേര്‍ത്തുപാട്ടൊന്നു പാടാം' ... യുവ് എന്ന ആല്‍ബത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന് ശേഷം നസ്‌റിയയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുകയാണ്. ആല്‍ബം സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സംവിധാന സംരംഭമായ ''നേര''ത്തിലൂടെയാണ് ഇരുവരും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണെന്ന് സംവിധായകന്‍ പറയുന്നു.

'യുവി'ല്‍ നസ്‌റിയയും നിവിനും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. അതുകൊണ്ടു തന്നെ തന്റെ ചിത്രത്തിലും ഈ ജോടിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ കാലം മുന്‍പേ തയ്യാറാക്കിയിരുന്നു. വെറുമൊരു പ്രണയകഥയല്ല ചിത്രം. ഓരോരുത്തരുടേയും ജീവിതത്തില്‍ സമയത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. വിധിയെ നിയന്ത്രിക്കാന്‍ ചില സമയങ്ങളില്‍ മനുഷ്യന് പറ്റിയെന്നിരിക്കും. എന്നാല്‍ സമയം ഒരു തവണ കടന്നു പോയാല്‍ പിന്നെ ഒരിക്കലും തിരിച്ചുവരില്ല. ഇതാണ് ചിത്രവും പറയുന്നത്.

നേരത്തില്‍ ഒരു സോഫ്ട് വെയര്‍ എഞ്ചിനീയറായാണ് നിവിന്‍ പോളി വേഷമിടുന്നത്. കാമുകിയായി നസ്രിയയും അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലു അലക്‌സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

English summary
Yuvh album fame Nazriya Nazim will be seen opposite Nivin Pauly in Alphonse Puthren's directorial debut, 'Neram'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam