»   » നസ്‌റിയക്കിനി നായികയുടെ നിയോഗം

നസ്‌റിയക്കിനി നായികയുടെ നിയോഗം

Posted By:
Subscribe to Filmibeat Malayalam
Nazriya Nazim
ഏഷ്യാനെറ്റിലെ അവതാരിക വേഷത്തില്‍ തിളങ്ങി നില്ക്കുന്ന നസ്‌റിയ മാഡ് ഡാഡില്‍ നായികയാവുകയാണ്. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടനസ്‌റിയക്ക് അതുകൊണ്ട് തന്നെ സിനിമ പുതിയ അനുഭവമല്ല. നവാഗതയായ രേവതി എസ് വര്‍മ്മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡില്‍ ശ്രീജിത് വിജയ്യാണ് നസ്‌റിയയുടെ നായകവേഷത്തില്‍.

ടൈറ്റില്‍ കഥാപാത്രമായ മാഡ് ഡാഡിനെ അവതരിപ്പിക്കുന്നത് ലാല്‍ ആണ്. മേഘ്‌നരാജ്, ശാരി, പൂജാഗാന്ധി, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ടെലിവിഷന്‍ രംഗത്തു നിന്നും ഒട്ടേറെ പെണ്‍കുട്ടികള്‍ സിനിമയുടെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ നസ്‌റിയയുടെ വഴി ബാലതാരത്തിലൂടെയാണ് തെളിഞ്ഞത്.

ശാലിനി മുതല്‍ സനൂഷ വരെ എത്തി നില്‍ക്കുന്നു ബാലതാരങ്ങളില്‍ നിന്ന് നായികയിലേക്കുള്ള വളര്‍ച്ച. ഏഷ്യാനെറ്റിലൂടെ ഏറെ പ്രശസ്തയും വിവാദ നായികയുമായ രഞ്ജിനി ഹരിദാസ് പോലീസ് വനിതയായി സിനിമയിലേക്ക് കടന്നു വരുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോകളുടെ ഫൈനല്‍ ദമാക്കയില്‍ രഞ്ജിനിക്കു കൂട്ടായ് നസ്‌റിയയും ഉണ്ടാകാറുണ്ട്. മാഡ് ഡാഡിലൂടെ നസ്‌റിയ മിനി സ്‌ക്രീനിനോട് വിട പറഞ്ഞേക്കാം. മലയാള സിനിമയിലേക്ക് പുതുമുഖങ്ങള്‍ ധാരാളമായി കടന്നു വരുന്നുണ്ടെങ്കിലുംഒന്നോ രണ്ടോ സിനിമകള്‍ക്കപ്പുറത്തേക്ക് പലരും വളര്‍ന്നു കാണുന്നില്ല.

നായികമാര്‍ക്കിടയിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. നസ്‌റിയക്ക് എന്താണ് സിനിമ കരുതി വെച്ചെതെന്ന് മാഡ് ഡാഡിനുശേഷം വിലയിരുത്താം. പ്രദീപ് നായരാണ് ഛായാഗ്രഹകനായ് എത്തുന്നത്. സംഗീതം എം.ജയചന്ദ്രനും, ചിത്രീകരണം മെയ് മാസത്തില്‍ ആരംഭിക്കും.

English summary
The Munch Star Singer celebrity Nazriya Nazim will be seen in a arriving Mollywood movie Mad Dad as Lal’s daughter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam