»   » നിവിന്‍ പോളി മുന്‍നിരയിലേക്ക്

നിവിന്‍ പോളി മുന്‍നിരയിലേക്ക്

By: നിര്‍മല്‍
Subscribe to Filmibeat Malayalam
Nivin Pauly
തട്ടത്തിന്‍മറയത്തുനിന്ന് നിവിന്‍പോളി മലയാള സിനിമയിലെ നായകരുടെ മുന്‍നിരയിലേക്കെത്തുന്നു. വിനീത് ശ്രീനിവാസന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ ഈ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ നല്ല നാളുകളാണ് ഇനി മലയാളത്തില്‍.

വിനീതിന്റെ കന്നി സംരംഭമായിരുന്ന മലര്‍വാടി ആര്‍ട്‌സ് കഌബില്‍ നായകനായിട്ടാണ് നിവിന്‍പോളി സിനിമയിലെത്തുന്നത്. അഭിനയവുമായി ഒരു ബന്ധവുമില്ലാതെ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം യൂട്യൂബിലെ പരസ്യം കണ്ടിട്ടാണ് വിനീതിനെ സമീപിക്കുന്നത്. അങ്ങനെ മലര്‍വാടിയിലെ അഞ്ച് ചെറുപ്പക്കാരുടെ നേതാവായ പ്രകാശന്റെ വേഷത്തില്‍ കംപ്യൂട്ടറുടെ ലോകത്തു നിന്ന് സിനിമയിലേക്കു ചേക്കേറി.

ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇതിനെ താരങ്ങള്‍ക്കൊന്നും വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മലര്‍വാടി നിര്‍മിച്ചിരുന്ന ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ അടുത്ത ചിത്രമായ ദി മെട്രോയില്‍ ആണ് പിന്നീട് നിവിന്‍ നായകനാകുന്നത്. തമിഴ്‌നടന്‍ ശരത്കുമാറും ഭാവനയുമൊക്കെയുണ്ടായിരുന്നെങ്കിലും ചിത്രം വന്‍പരാജയമായി. മലയാളത്തില്‍ മാറ്റത്തിന്റെ ചുക്കാന്‍ പിടിച്ച ട്രാഫിക്കിന്റെ അതിഥിതാരമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു നിവിന്റെത്. സിനിമയ്‌ക്കൊടുവിലാണ് നിവിന്‍ യാത്രക്കാരന്റെ വേഷത്തില്‍ എത്തുന്നത്.

ജോഷി സംവിധാനം ചെയ്ത സെവന്‍സില്‍ കുഞ്ചാക്കോ ബോബനൊപ്പം പ്രാധാന്യമുള്ള വേഷം ചെയ്‌തെങ്കിലും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കംപ്യൂട്ടറിനോടു വിട പറഞ്ഞു, സിനിമയുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിനീതിന്റെ രണ്ടാമത്തെ ചിത്രം തുടങ്ങുന്നത്. വിടര്‍ന്ന കണ്ണുകളുള്ള, നന്നായി ചിരിക്കുന്ന നായകനെ തേടിയ വിനീതിന് തൊട്ടടുത്തു തന്നെ ഈ ഗുണങ്ങളോടെ നിവിന്‍ പോളിയുണ്ടായിരുന്നു. പിന്നീട് താമസമൊന്നുമുണ്ടായില്ല ചിത്രത്തിലെ നായകന്‍ വിനോദിന്റെ വേഷത്തിലേക്ക് നിവിനെ തന്നെ വിനീത് തിരഞ്ഞെടുത്തു.

തിയറ്ററില്‍ യുവത്വത്തിന്റെ ആഘോഷത്തിനാണ് തട്ടത്തിന്‍മറയത്ത് തുടക്കമിട്ടത്. കേരളത്തിലെ റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം ഹൗസ് ഫുള്ളായാണ് തട്ടത്തിന്‍മറയത്ത് കളിക്കുന്നത്. ഇതോടെ നിവിന്‍ പോളിയുടെ ഭാഗ്യം തെളിഞ്ഞു. നിരവധി ചിത്രങ്ങളിലേക്ക് ഇപ്പോള്‍ കരാര്‍ ആയിക കഴിഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ നായകവേഷമാണ് അതില്‍ ശ്രദ്ധേയം.

നെടുമുടിയാണ് പ്രധാന വേഷം ചെയ്യുന്നതെങ്കിലും നായകന്‍ എന്ന സ്ഥാനം നിവിനാണ്. നമിതാ പ്രമോദാണ് നായിക. ബെന്നി പി.നായരമ്പലമാണ് കഥയും തിരക്കഥയും നിര്‍മാണവും. ഡേവിഡ് കാച്ചപ്പള്ളി നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ശ്രീനിവാസനൊപ്പം നായക വേഷം ചെയ്യുന്നത് നിവിന്‍ ആണ്. ഇനി മലയാളത്തില്‍ പൃഥ്വിക്കും ആസിഫിനും ഫഹദിനുമൊപ്പം ഈ എന്‍ജിനീയറും തിരക്കുള്ള നായകരുടെ കസേരയില്‍ ഇരിക്കാനുണ്ടാകും.

English summary
For techie-turned-actor Nivin Pauly, things are certainly looking up. After quitting his job as a software engineer for a career in films,
Please Wait while comments are loading...

Malayalam Photos

Go to : More Photos