»   » കാവ്യയും ദിലീപും നിര്‍ബന്ധിച്ചു; ലാലു വഴങ്ങിയില്ല

കാവ്യയും ദിലീപും നിര്‍ബന്ധിച്ചു; ലാലു വഴങ്ങിയില്ല

Posted By:
Subscribe to Filmibeat Malayalam
മീശമാധവനെക്കൊണ്ട് ഒരിയ്ക്കല്‍ കൂടി മീശ പിരിപ്പിയ്ക്കാന്‍ കാവ്യയും ദിലീപും ഒരുപാട് നിര്‍ബന്ധിച്ചുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. ചിത്രത്തിന്റെ രണ്ടാംഭാഗമെടുക്കാനായി നിര്‍മാതാക്കളും വാശിപിടിച്ചിരുന്നു. എന്നാല്‍ താനതിന് വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ കഴിഞ്ഞു. മീശമാധവന്‍ അതായി തന്നെ നില്‍ക്കട്ടെ. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലാലു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ദീലിപ് കാവ്യ ജോഡികളുടെ മാത്രമല്ല, ലാല്‍ജോസിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് മീശമാധവന്‍.

തന്റെ തന്നെ ഹിറ്റ് സിനിമകളുടെ രണ്ടാംഭാഗമെടുക്കുന്നതിനും റീമേക്കുകളോടും യോജിപ്പില്ലെന്നും ഹിറ്റ്‌മേക്കര്‍ പറയുന്നു. ഇപ്പോള്‍ ഷൂട്ടിങ് തുടരുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗമെടുക്കുന്നതിനോടും സംവിധായകന് വിയോജിപ്പുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായി മീര ജാസ്മിനെ നായികയാക്കി ലിസമ്മയുടെ വീട് എന്ന ചിത്രമാണ് ബാബു ജനാര്‍ദ്ദനന്‍ ഒരുക്കുന്നത്.

ആ സിനിമയ്ക്ക് ഒരിയ്ക്കലും രണ്ടാംഭാഗം വേണമെന്ന് ഒരിയ്ക്കലും തോന്നിയിട്ടില്ല. അങ്ങനെയൊരു സിനിമയെടുക്കുന്നത് ബാബു ജനാര്‍ദ്ദനന്റെ ആഗ്രഹമാവാം. ആ കഥയുടെ പിതാവ് അയാളണല്ലോ. അത് ബാബുവിന് തീരുമാനിയ്ക്കാം. തിരക്കഥ എഴുതിയ ആളിന് അതിന്റെ രണ്ടാം ഭാഗം വേണമെന്നു തോന്നിയാല്‍ അത് അയാളുടെ കാര്യം. എന്നെ സംബന്ധിച്ച് സാമുവലിന്റെയും മക്കളുടെയും കഥ ആ സിനിമയില്‍ കഴിഞ്ഞു. അതിന്റെ രണ്ടാംഭാഗം ഞാനൊരിയ്ക്കലും ചെയ്യില്ല.

മോളിവുഡില്‍ അടുത്തിടെ ശക്തമായി റീമേക്ക് ട്രെന്റിനോടും തനിക്കു പൊതുവെ യോജിപ്പില്ലെന്നും ലാല്‍ജോസ് പറയുന്നു. അതേസമയം നീലത്താരമ രണ്ടാമതും ഒരുക്കിയത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്. അതൊരു റീമേക്കായിരുന്നില്ല.

എംടി ആദ്യ സിനിമയുടെ തിരക്കഥ സ്വന്തമായി പരിഷ്‌ക്കരിക്കുകയും അതു വീണ്ടും എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, അതു ഞാന്‍ സംവിധാനം ചെയ്യണമെന്ന് എം.ടി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഒരു സാഹചര്യ ത്തിലാണ് ഞാന്‍ അതിന്റെ സംവിധായകനായത്. എംടിയെപ്പോലൊരു ഇതിഹാസം എന്നെ അതിന് തിരെഞ്ഞെടുത്തപ്പോള്‍ അതെനിക്കു ലഭിച്ച ഏറ്റവും വലിയ അവാര്‍ഡായി ഞാന്‍ കണ്ടു. അതാണ് നീലത്താരമയില്‍ സംഭവിച്ചതെന്നും ലാല്‍ജോസ് വിശദീകരിയ്ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam