കുപ്രസിദ്ധനല്ല പ്രിയപെട്ട പയ്യനാണ്; മികച്ച പ്രതികരണവുമായി ടൊവീനോ ചിത്രം !!
മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ തോമസ് നായകനായി എത്തിയ ഒരു കുപ്രസിദ്ധ പയ്യന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം. ചിത്രത്തിലെ ടൊവീനോയുടെ അഭിനയം അമ്പരപ്പിക്കുന്നതാണെന്നാണ് ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയുന്നത്. ചിത്രത്തിലെ ടൊവീനോയുടെ കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് എന്ന വിലയിരുത്തലിലാണ് ആരാധകര്‍.

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കുശേഷം മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ ആരും കാണാത്ത പ്രകടനവുമായാണ് ടൊവീനോ ചിത്രത്തിലെത്തിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ പാല്‍ക്കാരന്‍ അജയന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.
അങ്കമാലിയിലെ അപ്പാനിയും യൂ ക്ലാബ് രാജനും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ കലിപ്പില്ല 'ലൗ' മാത്രം !!
യുവനടിമാരായ നിമിഷ സജ്ജയനും അനുസിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ അനുസിത്താര ജലജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടൊവീനോയ്ക്ക് ഒപ്പം തന്നെ നിമിഷയും അനുസിത്താരയും മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്ന് ആരാധകര്‍ പറയുന്നു.

ജീവന്‍ ജോബ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു കൊലപാതകവും അതിന്റെ പിന്നിലുള്ള നിഗൂഢതകളും ഇന്‍വെസ്റ്റിഗേഷനും അത് അന്വേഷിച്ചു കണ്ടെത്തുന്ന വഴികളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ് , നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ക്യാമറാമാന്‍ പി . സുകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നൗഷാദ് ഷറീഫ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. തീവണ്ടിയിലെ ബിനീഷിനു ശേഷം അജയൻ എന്ന പാൽക്കാരൻ പയ്യനായി ടൊവീനോ തോമസ് എത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.


Click it and Unblock the Notifications











