For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒപ്പത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട പ്രതിഫലത്തെ കുറിച്ച് മീനൂട്ടി', മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്ന് എംജി!

  |

  മലയാളികൾക്ക് പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി. ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച മീനാക്ഷി കുട്ടിയെ പ്രേക്ഷകർക്ക് മറക്കാനാകില്ല. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്. സിനിമ അഭിനയം മാത്രമല്ല ടെലിവിഷൻ അവതാരിക കൂടിയാണ് പ്രേക്ഷകരുടെ മീനൂട്ടി. സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമാണ് മീനാക്ഷി. പുത്തൻ ഫോട്ടോഷൂട്ടികളുടെ ചിത്രങ്ങളെല്ലാം ആരാധകർക്കായി മീനാക്ഷി പങ്കുവെക്കാറുണ്ട്.

  Also Read: 'പത്ത് വർഷം പിന്നോട്ട് സഞ്ചരിച്ച് ജോണും ധന്യയും', ആശംസകളുമായി ആരാധകരും

  അടുത്തിടെ മീനാക്ഷി തന്റെ ജന്മദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ ജന്മദിനത്തില്‍ എടുത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു. വൺ ബൈ ടു എന്ന സിനിമയിലൂടെയായിരുന്നു മീനാക്ഷിയുടെ ബാലതാരമായുള്ള അരങ്ങേറ്റം. ശേഷം ഒരു നോട്ട് പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചു. 2015ൽ പുറത്തിറങ്ങിയ ആനമയിൽ ഒട്ടകം എന്ന ചിത്രത്തിലും അഭിനയിച്ച ശേഷമാണ് നാദിർഷയുടെ അമർ അക്ബർ അന്തോണിയിലേക്ക് ക്ഷണം ലഭിച്ചത്.

  Also Read: 'പുരുഷന്മാർ ഷർട്ടിടാത്ത ചിത്രങ്ങൾ പങ്കുവെക്കുന്നതിനോട് യോജിപ്പില്ലെന്ന് രശ്മിക', കാരണം ഇങ്ങനെ!

  അതുവരെ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന മീനാക്ഷിക്ക് അമർ അക്ബർ അന്തോണിയിലെ ഫാത്തിമ എന്ന കഥാപാത്രം കരിയർ ബ്രേക്കായി. ചിത്രത്തിലെ ​ഗാനരം​ഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മീനൂട്ടി അവതരിപ്പിച്ച ഫാത്തിമ എന്ന കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരെ കരയിപ്പിച്ച രം​ഗങ്ങളായിരുന്നു. അമർ അക്ബർ അന്തോണിയിലെ പ്രകടനത്തിലൂടെയാണ് മീനാക്ഷിക്ക് മോഹൻലാലിനൊപ്പം ഒപ്പത്തിൽ അഭിനയിക്കാൻ സാധിച്ചത്. മോഹൻലാലിന്റെ വളർത്ത് മകളായ നന്ദിനി എന്ന കഥാപാത്രമായും മീനാക്ഷി മനോഹരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന സിനിമ വലിയ വിജമായിരുന്നു. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാർ അവതാരകനായ പാടം നേടാമിൽ മീനാക്ഷി അതിഥിയായി എത്തിയിരുന്നു.

  എം.ജി ശ്രീകുമാറുമായുള്ള സംഭാഷണത്തിനിടെ ഒപ്പത്തിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. 'അമർ അക്ബർ അന്തോണിയിലെ വേഷം കണ്ടിട്ടാണ് പ്രിയനങ്കിൾ ഒപ്പത്തിലേക്ക് വിളിച്ചത്. സിനിമയുടെ ഡിസ്കഷൻ നടക്കുന്ന ഫ്ലാറ്റിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ പ്രിയനങ്കിളും ലാലങ്കിളും ഉണ്ടായിരുന്നു. കുറെ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞു. അച്ഛനും ഒപ്പമുണ്ടായിരുന്നു. ഞാൻ അഭിനയിക്കാൻ ഒരു കോടി വേണമെന്ന് പറഞ്ഞു. പ്രിയനങ്കിൾ അപ്പോൾ രണ്ട് കോടി തരാലോ എന്ന് പറഞ്ഞു. ലാലങ്കിൾ അപ്പോൾ പറഞ്ഞത് മൂന്ന് കോടി കൊടുക്കൂ എന്നാണ്' മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു.

  മീനാക്ഷിയുടെ ഉത്തരം കേട്ടശേഷം അവസാനം മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്നാണ് എം.ജി ശ്രീകുമാർ ചോദിച്ചത്. അതൊക്കെ കിട്ടിയെന്നാണ് കള്ളചിരിയോടെ മീനൂട്ടി പറഞ്ഞത്. ഒപ്പം എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. മോഹൻലാൽ, ക്വീൻ, അലമാര, മറുപടി, ഒരു മുത്തശ്ശി ഗഥ, ജമ്‍ന പ്യാരി തുടങ്ങിയവയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ കവചയിലും വേഷമിട്ടിട്ടുണ്ട്. പാടാം നേടാമിന്റെ ശിശുദിന എപ്പിസോഡിലാണ് മീനാക്ഷി അതിഥിയായി എത്തിയത്. മീനാക്ഷിയുടെ സഹോദരനും ബാലതാരമായി സിനിമയിൽ അഭിനയം ആരംഭിച്ചിട്ടുണ്ട്. മീനാക്ഷിക്കൊപ്പം പാടാം നേടാമിൽ ​ഗായിക ശ്രേയക്കുട്ടിയും അതിഥിയായി എത്തിയിരുന്നു. മീനാക്ഷി അഭിനയിച്ച സിനിമകളിൽ മീനാക്ഷിക്ക് വേണ്ടി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് ശ്രേയയാണ്. റിയാലിറ്റിഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രേയയ്ക്ക് ഒപ്പത്തിൽ പാടാൻ അവസരം വാങ്ങികൊടുത്തത് എം.ജി ശ്രീകുമാറായിരുന്നു. ടോപ് സിങ്ങറിന്റെ അവതാരികയാണ് മീനാക്ഷി അനൂപ് ഇപ്പോൾ.

  Read more about: meenakshi
  English summary
  Parayam Nedam: baby Meenakshi anoop revealed her oppam movie remuneration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X