twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പത്ത് വർഷം പിന്നോട്ട് സഞ്ചരിച്ച് ജോണും ധന്യയും', ആശംസകളുമായി ആരാധകരും

    |

    മലയാളികളുടെ പ്രിയ നടി ധന്യ മേരി വര്‍ഗീസ് ബിഗ് സ്‌ക്രീനില്‍ നിന്നുമാണ് മിനി സ്‌ക്രീനില്‍ എത്തിയത്. നടന്‍ ജോണാണ് ധന്യയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. ധന്യയും ജോണും അടുത്തിടെയാണ് അഭിനയത്തില്‍ വീണ്ടും സജീവമായത്. എന്നാല്‍ ഇരുവരുടെയും ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ട സമയമുണ്ടായിരുന്നു. ബിസിനസുകാരനായ ജോണ്‍ റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയിരുന്നു. ധന്യയുടെ പേരിലും കേസുണ്ടായി. ഏറെ നാൾ നീണ്ട കേസിനും പോരാട്ടത്തിനും ഒടുവിലാണ് അത്തരം നൂലാമാലകളിൽ നിന്നെല്ലാം രക്ഷപ്പെട്ട് വീണ്ടും സിനിമയിലും സീരിയലിലും സജീവമായത്.

    Also Read: 'പുരുഷന്മാർ ഷർട്ടിടാത്ത ചിത്രങ്ങൾ പങ്കുവെക്കുന്നതിനോട് യോജിപ്പില്ലെന്ന് രശ്മിക', കാരണം ഇങ്ങനെ!

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ധന്യ മേരി വര്‍ഗീസ്. ബിഗ് സ്‌ക്രീനില്‍ കരിയര്‍ ആരംഭിച്ച നടി പിന്നീട് മിനിസ്‌ക്രീന്‍ പരമ്പരയിലും തിളങ്ങുകയായിരുന്നു. സ്വപ്‌നം കൊണ്ട് ഒരു തുലാഭാരം എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2012ലാണ് നടന്‍ ജോണ്‍ ജേക്കബുമായി ധന്യയുടെ വിവാഹം നടന്നത്. ഡാൻസ് പരിപാടിയിലും മറ്റും കണ്ട് ജോണു ധന്യയും സുഹൃത്തുക്കളായി ശേഷം പ്രണയത്തിലായതോടെയാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്.

    Also Read: 'കൂട്ടുകാരന്റെ സിനിമയെ അഭിനന്ദിച്ചതിന് വിമർശനം', കുറിക്ക് കൊള്ളുന്ന മറുപടിയുമായി അജു

    വിവാഹ നിശ്ചയത്തിന്റെ പത്താം വാർഷികം

    നവംബർ പതിനാല് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നതിന്റെ പത്താം വാർഷികമായിരുന്നു. പത്താം വാർഷികത്തിൽ പത്ത് വർഷം ഓർമകളിലൂടെ പിന്നോട്ട് സഞ്ചരിച്ച് വിവാഹനിശ്ചയം നടന്ന ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ധന്യയും ജോണും. 'ഞങ്ങളുടെ വിവാഹനിശ്ചയം പത്ത് വർഷം മുമ്പ് മറ്റൊരു നവംബർ 14ന് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പത്ത് വർഷം ഒരു തുടക്കം മാത്രമാണ്. നിങ്ങൾ എന്നോടൊപ്പമുള്ളിടത്തോളം... ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ പ്രത്യേക ദിനത്തിലെ ക്ലിക്കുകൾക്ക് നന്ദി' ധന്യയും ജോണും ഇരുവരുടേയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

    പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടവർ

    പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണാണെന്നും താൻ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയതെന്നും അടുത്തിടെ ധന്യ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് നോക്കി നമ്മുടെ പ്രശ്നങ്ങള്‍ വളരെ ചെറുതാണെന്ന് മനസിലാക്കാനും അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതിയാണ് താനും ജോണും പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോയതെന്നും ധന്യ പറഞ്ഞിരുന്നു. പ്രതിസന്ധികൾക്കെല്ലാം ശേഷം തിരികെ മിനിസ്ക്രീനിൽ സജീവമായപ്പോൾ സീതാകല്യാണം എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി ധന്യ മേരി വർഗീസ് വീണ്ടും ശ്രദ്ധനേടി. നിരവധി സിനിമകളിലടക്കം ധന്യ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായിരുന്നു പ്രേക്ഷകരില്‍ പലരുടെയും ഇഷ്‍ട കഥാപാത്രം.

    സിരീയലിലും സിനിമയിലും സജീവം

    നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ ധന്യ മേരി വർ​ഗീസ് വേഷമിട്ടിട്ടുണ്ട്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ തോമസ് സിനിമ കാണെക്കാണെയിലും ശ്രദ്ധേയമായ വേഷം ധന്യ മേരി വർ​ഗീസ് അവതരിപ്പിച്ചിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധന്യ അഭിനയിച്ച സിനിമ കൂടിയായിരുന്നു കാണെക്കാണെ. '10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്‌ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇപ്പോള്‍ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ്' എന്നാണ് കാണെക്കാണെ സിനിമയിൽ അഭിനയിച്ച സന്തോഷം പങ്കുവെച്ച് ധന്യ മേരി വർ​ഗീസ് കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും ധന്യ മേരി വർ​ഗീസ് അഭിനയിച്ചിട്ടുണ്ട്. വൈരം എന്ന സിനിമയിലെ പശുപതിയുടെ മകളായുള്ള ധന്യയുടെ പ്രകടനം താരത്തിന്റെ സിനിമാ ജീവിത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ധന്യയുടെ ഭർത്താവ് ജോണും മലയാള സിനിമയിൽ നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

    Read more about: dhanya mary varghese
    English summary
    actress Dhanya Mary Varghese and John Jacob celebrated their 10th engagement anniversery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X