Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കുഴപ്പം തിരക്കഥയുടെത്
അടുത്തിടെ സിബി ചെയ്ത ഒറ്റചിത്രവും നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ ലോഹിതദാസ് പോയതോടെ സത്യന് അന്തിക്കാട് സ്വന്തമായി തിരക്കഥയെഴുതാന്‍ തുടങ്ങി. അതില്‍ മോഹന്‍ലാല്‍ നായകനായ രസതന്ത്രം ദിലീപിന്റെ വിനോദയാത്ര, ജയറാമിന്റെ ഭാഗ്യദേവത എന്നിവ മാത്രമേ നല്ല ചിത്രങ്ങള്‍ എന്ന പേരു നേടിയുള്ളൂ. അവസാനം ചെയ്ത സ്നേഹവീട് മുന്‍ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്തതായിരുന്നു. പണി പാളും എന്നുകണ്ടപ്പോള്‍ സത്യന് അന്തിക്കാട് പുതിയ ചിത്രത്തിന് തിരക്കഥയ്ക്കു വേറെയാളെ കണ്ടെത്തി. നിവന്‍പോളിയും നമിതയും നെടുമുടി വേണുവും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമായിരുന്നു.
സത്യന് അന്തിക്കാടിന്റെ അതേ അവസ്ഥയിലായിരുന്നു ഷാജി കൈലാസും. രഞ്ജി പണിക്കരും രഞ്ജിത്തുമായിരുന്നു ഷാജി കൈലാസിന്റെ തുറുപ്പുചീട്ട്. ഇതില്‍ രഞ്ജി പണിക്കര്‍ ആദ്യം വിട്ടുപിരിഞ്ഞു. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്, മാഫിയ, കമ്മിഷണര്‍, ദ് കിങ് എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്പിറന്നത്. എന്നാല്‍ രഞ്ജി പിരിഞ്ഞപ്പോഴേക്കും ഷാജിക്കു രഞ്ജിത്തിനെ ലഭിച്ചു. അസുരവംശം, ആറാം തമ്പുരാന്, നരസിംഹം, വല്യേട്ടന് എന്നിവയായിരുന്നു ഇവരൊരുക്കിയ ഹിറ്റു ചിത്രങ്ങള്‍. പിന്നീട് ബി. ഉണ്ണികൃഷ്ണ്‍ ശിവത്തിനു വേണ്ടി തിരക്കഥയൊരുക്കി.
രഞ്ജിത്തു പോയതിനു ശേഷം ശക്തമായ തിരക്കഥയൊരുക്കുന്ന ആരെയും ഷാജിക്കു കിട്ടിയില്ല. ടി. എ.ഷാഹിദ്, രാജേഷ് ജയരാമന്, എ.കെ. സാജന്, ജെ. പല്ലിശേരി, എസ്.എന്‍.സ്വാമി എന്നിവര്‍ മാറി മാറി എഴുതിയിട്ടും ജയം നേടാന്‍ സാധിച്ചില്ല. ഒടുവില്‍ സ്വന്തമായി തിരക്കഥയൊരുക്കാന്‍ ഷാജിയും തീരുമാനിച്ചു. അതായിരുന്നു സിംഹാസനം. എന്നാല്‍ കന്നി സംരംഭത്തില്‍ തന്നെ ഷാജിക്കു കൈപ്പൊള്ളി എന്നു പറയാം. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രമായി സിംഹാസനം.
മറ്റു പേജുകളില്‍ വായിക്കുക
ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്