»   » ഇത് പൃഥിരാജിന്റെ സിംഹാസനം തെറിപ്പിക്കും

ഇത് പൃഥിരാജിന്റെ സിംഹാസനം തെറിപ്പിക്കും

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/prithviraj-simhasanam-flop-mixture-lal-hits-2-103700.html">Next »</a></li></ul>
Simhasanam
ആരും സിംഹാസനത്തില്‍ കയറിയില്ലെങ്കിലും ഒരുകാര്യം ഉറപ്പായി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം റിലീസ് ചെയ്തതോടെ പൃഥ്വിരാജിനെ യുവാക്കള്‍ നെഞ്ചിലേറ്റിയ സിംഹാസനത്തില്‍ നിന്ന് ഇറക്കി വിടുമെന്ന്. സംവിധായകനോ നായകനോ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത ചിത്രം കാണാതിരുന്നാല്‍ നഷ്ടമൊന്നും ഉണ്ടാകില്ല, നേട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ടിക്കറ്റ് കാശെങ്കിലും മിച്ചം നില്‍ക്കും.

ഷാജി കൈലാസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്തചിത്രമാണ് സിംഹാസനം. അതുകൊണ്ടുതന്നെ ഷാജി കൈലാസ് സംവിധാനംചെയ്ത മറ്റു ചിത്രങ്ങളുടെ കഥയുമായി സാമ്യം തോന്നിയാല്‍ കുറ്റമൊന്നും പറയാന്‍ പറ്റില്ല. എന്നാല്‍ മോഹന്‍ലാല്‍ നായകനായ നാടുവാഴികള്‍, സുരേഷ് ഗോപിയുടെ ലേലം, ലാലിന്റെ തന്നെ നരസിംഹം, ദേവാസുരം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളുടെയെല്ലാം കഥാ സന്ദര്‍ഭങ്ങള്‍ എടുത്തു ചേര്‍ത്തൊരു ചിത്രം ഒരുക്കുക എന്നത് തൊലിക്കട്ടിയുടെ കനം കൊണ്ടുതന്നെയാണ്.

അച്ഛന്‍-മകന്‍ ബന്ധം പറയുന്ന എത്രയോ ചിത്രങ്ങള്‍ മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. സിംഹാസനവും അതു തന്നെ. പ്രതിസന്ധിയില്‍ അകപ്പെടുന്ന അച്ഛനെ സഹായിക്കാന്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ എത്തുന്നു. അച്ഛന്‍ കൊല്ലപ്പെടുന്നു. ആ ശത്രുക്കളെ മകന്‍ ഇല്ലാതാക്കുന്നു. ആത്യന്തികമായി വിജയം മകനു തന്നെ. ഒടുവില്‍ അച്ഛന്റെ സ്മരണയില്‍ മകന്‍ ആ സ്ഥാനത്തിരിക്കുന്നു. ഇതാണ് പ്രമേയം. ഇതുതന്നെയാണ് മുമ്പു പറഞ്ഞ സിനിമയില്‍ നാം കണ്ടതും. അതുകൊണ്ട് മുമ്പുപറഞ്ഞ സിനിമ കണ്ടവര്‍ സിംഹാസനം കണ്ടില്ലെങ്കില്‍ നഷ്ടബോധം തോന്നേണ്ടതില്ല.

ആനയും മനയും തോക്കും ഉല്‍സവവും ക്ലോസപ്പ് ഷോട്ടുമായി ഷാജി കൈലാസ് ഒരുമാറ്റവും വരുത്താതെയാണ് ഇവിടെയും അവതരിച്ചിട്ടുള്ളത്. ചിത്രങ്ങള്‍ മാലപ്പടക്കം പോലെ പൊട്ടിയിട്ടും ഒരു സംവിധായകന്‍ തന്റെ രീതി മാറ്റുന്നില്ലെങ്കില്‍ അയാളുടെ സ്ഥാനം പുറത്താണെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍ പൃഥ്വിരാജ് എന്ന യുവനടന്‍ ഒരിക്കലും ചെയ്യരുതാത്ത ചിത്രമായിരുന്നു സിംഹാസനം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മോളി ആന്റി റോക്ക്‌സ് റിലീസ് ചെയ്യും വരെ കാത്തിരിക്കാം നല്ലൊരു പൃഥ്വി ചിത്രത്തിനായി.

അടുത്ത പേജുകളില്‍ വായിക്കുക
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
കുഴപ്പം തിരക്കഥയുടെത്
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?

<ul id="pagination-digg"><li class="next"><a href="/news/prithviraj-simhasanam-flop-mixture-lal-hits-2-103700.html">Next »</a></li></ul>
English summary
The new movie from Prithviraj 'Simhasanam' which failed to be on fan's mind. Its a mix of old Shaji Kailas pictures.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam