എന്റെ പാർട്ട് ടൈം ചേച്ചി, ചിലപ്പോൾ അമ്മ: മകൾ അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും

നടനായും, സംവിധായകനായും പാൻ ഇന്ത്യ തലത്തിൽ തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളം സിനിമയിൽ ഇന്നുള്ളവരിൽ വച്ച് ഏറ്റവും തിരക്കുള്ള താരവും ഒരു പക്ഷെ പൃഥ്വി തന്നെയായിരിക്കും. സിനിമയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ സമയം മാറ്റി വയ്ക്കാറുള്ളതെങ്കിലും, മകൾ അലംകൃത എന്ന അല്ലിയുടെയും, ഭാര്യ സുപ്രിയ മേനോന്റെയും ഒപ്പമുള്ള ഒരു സ്പെഷ്യൽ ദിവസങ്ങളും നടൻ വിട്ടുകളയാറില്ല. മകൾ അല്ലിയുടെ പതിനൊന്നാം പിറന്നാൾ ദിവസത്തിൽ, പതിവ് പോലെ ഒരു സ്പെഷ്യൽ സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

മകൾ അലംകൃതയെ സോഷ്യൽ മീഡിയ കണ്ണുകളിൽ നിന്ന് കഴിയുന്നത്ര മാറ്റി നിർത്തണമെന്ന നിർബന്ധമുള്ളവരാണ് പൃഥ്വിരാജ് സുകുമാരനും, ഭാര്യ സുപ്രിയയും. പക്ഷെ, അല്ലിയുടെ പിറന്നാൾ ദിവസം ഈ പതിവ് മാറ്റി വച്ച് മകളുടെ ചിത്രങ്ങളും, ഉള്ളിൽ തൊടുന്ന ഒരു കുറിപ്പും ഇരുവരും പോസ്റ്റ് ചെയ്തു. ചിലപ്പോൾ തന്റെ മൂത്ത ചേച്ചിയെ പോലെയും, മറ്റു ചിലപ്പോൾ ഒരു അമ്മയെ പോലെയും പെരുമാറാറുള്ള മകളെ കുറിച്ച് ഏറെ വാത്സല്യത്തോടെ പൃഥ്വിരാജ് മനസ്സ് തുറന്നു.

Prithviraj and Supriya with daughter Alankrita
Photo Credit: Supriya Menon, Prithviraj Sukumaran / Instagram

മമ്മൂക്കയുടെ മുഖം കണ്ടപ്പോഴെ ലാലിന്റെ കണ്ണ് നിറഞ്ഞു, രണ്ട് ആളുകൾക്കും ഒരേ മനസ്; 43 വർഷത്തെ സ്നേഹവും സൗഹൃദവും!

"എന്റെ പാർട്ട് ടൈം ചേച്ചി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ എന്നിവർക്ക് ജന്മദിനാശംസകൾ! ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്നും നീ എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെ ഓർത്ത് വളരെയധികം അഭിമാനിക്കുന്നു, നീ എപ്പോഴും ഞങ്ങളുടെ സൺഷൈൻ ആണ്!," പൃഥ്വിരാജ് സുകുമാരൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഒപ്പം, മകൾ അലംകൃതയുടെ ഇത് വരെ പുറത്തു വിട്ടിട്ടില്ലാത്ത ചില ചിത്രങ്ങളും താരം തന്റെ ഫോള്ളോവെർസുമായി പങ്കു വച്ചു.

"ഞങ്ങളുടെ പൊന്നു മോൾ അല്ലിക്ക് ജന്മദിനാശംസകൾ! ഇന്ന് നിനക്ക് 11 വയസ്സായി. ഇപ്പോഴും നീ കൗമാരത്തിലേക്ക് കടക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല! നീ ഒരുപാട് ദയയും സഹാനുഭൂതിയും ഉള്ള ഒരു കൊച്ചുകുട്ടിയായി വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. നിന്റെ അച്ഛനും അമ്മയുമായതിൽ ഡാഡയും മമ്മയും വളരെയധികം അഭിമാനിക്കുന്നു, നിനക്ക് ലോകത്തിലെ എല്ലാ സ്നേഹവും ഭാഗ്യവും ഞങ്ങൾ നേരുന്നു! ജന്മദിനാശംസകൾ അല്ലി!" അമ്മ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എഴുതി.

Prithviraj and Supriya with daughter Alankrita
Photo Credit: Supriya Menon, Prithviraj Sukumaran / Instagram

അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണം, മഞ്ജുവിനും ഇങ്ങനൊരു ദിവസം വരും; മകൾക്കൊപ്പം ഉർവശി

പൃഥ്വിരാജ് സുകുമാരന്റെയും, മുൻ മാധ്യമപ്രവർത്തകയും, പ്രൊഡ്യൂസറുമായ സുപ്രിയ മേനോന്റെയും ഏക മകളാണ് അലംകൃത. മുൻപ് കൊച്ചിയിലെ സ്കൂളിൽ പഠിച്ചിരുന്ന അല്ലി കഴിഞ്ഞ വർഷമാണ് മുംബൈയിലെ അതി പ്രശസ്തമായ സ്വകാര്യ സ്കൂളിലേക്ക് മാറിയത്. ബോളിവുഡ് പ്രമുഖരുടെയും, ബിസിനസ്സ് മാഗ്നറ്റുകളുടെയും, രാഷ്ട്രീയ നേതാക്കളുടെയും മക്കൾ അടക്കം പഠിക്കുന്ന പ്രമുഖ സ്കൂൾ, അതിന്റെ അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ കൊണ്ടും, അത്രയും തന്നെ വലിയ ഫീസ് തുകയുടെ പേരിലും, ഏറെ വാർത്തകളിൽ നിറഞ്ഞിരുന്നു. അവിടെ പഠിക്കുന്ന കുട്ടികൾക്ക് വിദേശത്ത് ഉപരിപഠനം എളുപ്പത്തിൽ നടത്താനുള്ള സൗകര്യവും സ്കൂൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

തന്റെ ഇളയ പേരകുട്ടിയായ അലംകൃതയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് അടുത്തിടെ അച്ഛമ്മയായ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. അല്ലിയെ ബോംബയിലെ സ്കൂളിൽ ചേർക്കണം എന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും സീനിയർ നടി വെളിപ്പെടുത്തി. എന്നാൽ, എല്ലാ വെക്കേഷനും അച്ഛമ്മയെ കാണാൻ അലംകൃത എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X