കൊലപാതകിയുണ്ട്, ട്രാന്‍സ്‌ജെന്ററുണ്ട്..പോണ്‍ സ്റ്റാര്‍ ആയി രമ്യ കൃഷ്ണന്‍!!
2019 ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡ്യൂലക്‌സ്. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാത്രസൃഷ്ടികളെല്ലാം വ്യത്യസ്തമാണ്. തീര്‍ത്തും വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് ഓരോ താരങ്ങളും എത്തുന്നത്.
ശ്രീനിവാസന്റെ തിരക്കഥ മക്കള്‍ക്ക് വേണ്ടേ? ഫഹദിനെ മോഹന്‍ലാലുമായി സാമ്യപ്പെടുത്തുകയില്ല, ശ്രീനിവാസൻ!
വിജയ് സേതുപതി ചിത്രത്തില്‍ ട്രാന്‍സ്‌ജെന്ററായിട്ടാണ് അഭിനയിക്കുന്നത്. സമാന്ത അക്കിനേനി ഒരു കൊലപാതകിയുടെ വേഷത്തിലും എത്തുന്നു. ഇവരില്‍ നിന്നും വ്യത്യസ്തയായിട്ടാണ് രമ്യ കൃഷ്ണന്‍ സൂപ്പര്‍ ഡ്യൂലക്‌സില്‍ എത്തുന്നത്.

ബാഹുബലിയിലെ ശിവഗാമി ദേവി സൂപര്‍ ഡ്യൂലക്‌സില്‍ എത്തുന്നത് ഒരു പോണ്‍ സ്റ്റാര്‍ ആയിട്ടാണ്. ലീല എന്നാണ് കഥാപാത്രത്തിന്റെ പേര്. രമ്യയെ സംബന്ധിച്ച് കരിയറില്‍ തീര്‍ത്തും വ്യത്യസ്തമാണ് സൂപ്പര്‍ ഡ്യൂലക്‌സിലെ ലീല
ഇവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, മിഷ്‌കിന്‍, ഗായത്രി, ഭഗവതി പെരുമാള്‍ തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. പിസി ശ്രീറാം ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.


Click it and Unblock the Notifications











