twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസന്റെ തിരക്കഥ മക്കള്‍ക്ക് വേണ്ടേ? ഫഹദിനെ മോഹന്‍ലാലുമായി സാമ്യപ്പെടുത്തുകയില്ല, ശ്രീനിവാസൻ!

    |

    നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് ശ്രീനിവാസന്‍. വര്‍ഷങ്ങളോളം സിനിമയില്‍ സജീവമായിരിക്കുന്ന ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

    സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകളിലെല്ലാം നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. പുതിയ സിനിമ വന്നപ്പോള്‍ ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തോടെ ഫഹദിന് മോഹന്‍ലാലുമായി സാമ്യമുണ്ടെന്നായിരുന്നു പ്രചാരണം. സത്യന്‍ അന്തിക്കാടും അതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഫഹദിനെ മോഹന്‍ലാലുമായി സാമ്യപ്പെടുത്തുകയില്ലെന്നും അദ്ദേഹത്തിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ച് നോക്കാനാവില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍ അങ്ങനെ അഭിപ്രായപ്പെട്ടത്.

    ശ്രീനിവാസന്റെ വാക്കുകള്‍

    ശ്രീനിവാസന്റെ വാക്കുകള്‍

    സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു. പത്മശ്രീ ഭരത് സരേജ് കുമാര്‍ എന്ന ചിത്രം ചില സുഹൃത്തുക്കളുടെ അപ്രീതിയ്ക്ക് കാരണമായില്ലേ എന്ന ചോദ്യത്തിന് ഒരു സിനിമയുടെ അനന്തരഫലം ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും ആരെയെങ്കിലും പരിഹസിക്കാനല്ല ആ സിനിമ ചെയ്തതെന്നും ശ്രീനിവാസന്‍ പറയുന്നു.

    മക്കള്‍ക്ക് തിരക്കഥ വേണ്ടേ

    മക്കള്‍ക്ക് തിരക്കഥ വേണ്ടേ

    ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും സിനിമയില്‍ അഭിനയത്തിന് പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ചവരാണ്. അഭിമുഥത്തില്‍ മക്കള്‍ തിരക്കഥ ആവശ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്. അവര്‍ക്ക് വേണ്ടി തിരക്കഥ എഴുതാന്‍ രണ്ടുപേരും എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. ഞാന്‍ പഴഞ്ചനാണെന്ന് തോന്നിയത് കൊണ്ടാവുമെന്നുമാണ് ചിരിച്ച് കൊണ്ടുള്ള താരത്തിന്റെ ഉത്തരം.

     ഹാസ്യത്തിനുള്ള പ്രധാന്യം

    ഹാസ്യത്തിനുള്ള പ്രധാന്യം

    സിനിമകളില്‍ ഹാസ്യത്തിനുള്ള പ്രധാന്യമെന്താണെന്ന് ചോദിച്ചാല്‍, പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പുതുമയാണ്. ഹാസ്യം എഴുതുമ്പോള്‍ ആവര്‍ത്തനമുണ്ടാകാതെ സൂക്ഷിക്കണം. ആളുകളെ ചിരിപ്പിക്കുന്ന അംശങ്ങള്‍ കണ്ടെത്തിയാണ് അന്വേഷം. ഞാന്‍ പ്രകാശനില്‍ ആക്ഷേപഹാസ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇഷ്ടമാണ്. എന്റെ കഥാപാത്രങ്ങളെ അതിനനുസരിച്ചാണ് രൂപപ്പെടുത്താരുള്ളതും. പക്ഷെ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റുള്ളവര്‍ എന്നെ അധികം സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

     സന്ദേശത്തെ കുറിച്ച്

    സന്ദേശത്തെ കുറിച്ച്

    എനിക്ക് കൂടുതല്‍ തിയറികളൊന്നും അറിയില്ല. എന്റേതായ രീതിയിലാണ് കാര്യങ്ങള്‍ പറയുക. വലിയ രാഷ്ട്രീയ ബോധമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ഇപ്പോവും രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് പിടികിട്ടാത്ത ഒട്ടേറേ കാര്യങ്ങളുണ്ട്. എിക്ക് മനസിലാകാത്ത കാര്യങ്ങളാണ് സന്ദേശത്തില്‍ പറഞ്ഞത്. ഇനിയൊരു സന്ദേശം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് അതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പക്ഷെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ എന്നറിയില്ല. സന്ദേശത്തില്‍ അഴിമതിയെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ല. ഇന്നത് വ്യാപകമായി. ഇനിയൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ചെയ്യുകയാണെങ്കില്‍ അഴിമതിയായിരിക്കും വിഷയം.

    English summary
    Sreenivasan talks about Fahadh Faasil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X