»   » ഇനി ആരും അഭിമുഖത്തിനായി വരേണ്ടെന്ന് റിമ

ഇനി ആരും അഭിമുഖത്തിനായി വരേണ്ടെന്ന് റിമ

Posted By:
Subscribe to Filmibeat Malayalam

അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ തിരിഞ്ഞുകൊത്തുമ്പോള്‍ എല്ലാ സെലിബ്രിറ്റികളും ഒരു നിമിഷം ചിന്തിച്ചു പോകും-ഒന്നും വേണ്ടിയിരുന്നില്ല. നടി റിമ കല്ലിങ്ങലും ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഇനിയാര്‍ക്കും അഭിമുഖം നല്‍കേണ്ട. ഒരു സിനിമാവാരികയോടാണ് റിമ തന്റെ മനം തുറന്നത്.

തന്റെ അഭിമുഖങ്ങള്‍ പലപ്പോഴും കരിയറിനെ പ്രതികൂലമായി ബാധിക്കുന്നു. ചാനലിലും പത്രങ്ങളിലും വരുന്ന അഭിമുഖം കണ്ട് ഒരു പ്രത്യേക ടൈപ്പ് കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തുന്നത്. അഭിമുഖത്തില്‍ ബോള്‍ഡായി കാര്യങ്ങള്‍ പറയുമ്പോള്‍ തന്റെ റിയല്‍ പേഴ്‌സണാലിറ്റി പോലും തെറ്റിദ്ധരിക്കപ്പെടുന്നു.

വളരെ സോഫ്റ്റായ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. അതുകൊണ്ടു തന്നെ തത്കാലം ആര്‍ക്കും ഇന്റര്‍വ്യൂ നല്‍കേണ്ടെന്നാണ് തീരുമാനം. അതുകൊണ്ട് ഇനിയാരും അഭിമുഖത്തിനായി തന്നെ തേടി വരേണ്ടെന്നും നടി പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് റിമ ഇപ്പോള്‍. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. മെഡിക്കല്‍ പ്രൊഫഷന്റെ ആഴത്തിലുള്ള അവസ്ഥ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദിയ എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിക്കുന്നത്.

English summary
Actress Rima Kallingal who is acting in Lal Jose's ''Ayalum Njanum Thammil'' says she won't give any interview.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam