»   » സത്യന്‍ അന്തിക്കാടും ന്യൂജനറേഷന്റെ പിറകേ

സത്യന്‍ അന്തിക്കാടും ന്യൂജനറേഷന്റെ പിറകേ

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
മോഹന്‍ലാലിനേയും ജയറാമിനേയും നായകന്‍മാരാക്കി കുടുംബചിത്രങ്ങള്‍ എടുത്ത് വിജയിപ്പിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. എന്നാല്‍ ഒരേ രുചിയിലുള്ള സത്യന്‍ സിനിമകള്‍ മടുപ്പിക്കുന്നുവെന്നൊരു പരാതിയുയര്‍ന്നതോടെ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് സംവിധായകന്‍.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ കടലിന്റെ മക്കളുടെ കഥ വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. പതിവ് സത്യന്‍ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഈ ചിത്രത്തില്‍ യുവതാരം നിവിന്‍ പോളിയും പുതുമുഖം നമിത പ്രമോദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

താരമൂല്യങ്ങള്‍ക്കപ്പറും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ നടന്‍മാരെയാണ് താന്‍ പരിഗണിച്ചതെന്ന് സത്യന്‍ അന്തിക്കാട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഡേറ്റ് എപ്പോള്‍ വേണമെങ്കിലും കിട്ടുന്ന സമയത്താണ് താന്‍ അച്ചുവിന്റെ അമ്മ ചെയ്തത്. അതുപോലെ തന്നെയാണ് ഇതും. പ്രേക്ഷകരുടെ പ്രതീക്ഷ ബ്രേക്ക് ചെയ്യുന്ന ചില താരങ്ങള്‍ ചില കഥകള്‍ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് താന്‍ ന്യൂ ജനറേഷന്‍ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

സിദ്ധാര്‍ഥ്, ഇന്നസെന്റ്, ചെമ്പില്‍ അശോകന്‍, സമുദ്രക്കനി, മേരി, ടി.ജി. രവി, മഹിമ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യ വാരം തീയേറ്ററുകളിലെത്തും.

English summary
Well-known director Sathyan Anthikkad has started shooting his new, as yet untitled, film, which has the sea as the backdrop.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam