»   » സ്‌നേഹവീട്-പതിവ് സദ്യവട്ടങ്ങളുമായി സത്യന്‍

സ്‌നേഹവീട്-പതിവ് സദ്യവട്ടങ്ങളുമായി സത്യന്‍

Posted By:
Subscribe to Filmibeat Malayalam
Snehaveedu
പാല്‍പായസം ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എല്ലാദിവസവും പാല്‍പായസം കുടിച്ചാലോ, മടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതേസമയം പായസംകുടിച്ചതു കൊണ്ട് പ്രത്യേകിച്ച് കുഴപ്പം സംഭവിയ്ക്കുകയുമില്ല!! കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള സത്യന്‍ അന്തിക്കാട് സിനിമകളും ഇതുപോലെയാണെന്ന് പറയേണ്ടി വരും. കുടുംബ പ്രേക്ഷകരുടെ പ്രിയസംവിധായകനാണ് സത്യന്‍. അന്തിക്കാട് പോലൊരു ഗ്രാമത്തിന്റെ വിശുദ്ധിയും ലാളിത്യവുമെല്ലാം സത്യന്‍ ചിത്രങ്ങളിലും പ്രതീക്ഷിയ്ക്കാം. അതുകൊണ്ടു തന്നെയാണ് കുടുംബപ്രേക്ഷകര്‍ കണ്ണുംപൂട്ടി സത്യന്‍ ചിത്രങ്ങള്‍ കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചുകയറുന്നത്.

മോഹന്‍ലാലിനെ നായകനാക്കി സ്‌നേഹവീടെന്ന ചിത്രവുമായി സത്യന്‍ അന്തിക്കാട് വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരുക സ്വഭാവികം. എന്നാല്‍ പ്രതീക്ഷകളോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ സത്യന് കഴിയുന്നില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകന് മടക്കിക്കൊടുക്കാന്‍ സംവിധായകന് കഴിയുന്നുണ്ടെങ്കിലും സ്‌നേഹവീടെന്ന് കേള്‍ക്കുമ്പോഴുള്ളൊരു സുഖം സിനിമ കാണുമ്പോള്‍ കിട്ടില്ലെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. നല്ലൊരു സംവിധായകനാണെങ്കിലും തിരക്കഥയെഴുത്ത് വഴങ്ങാത്തത് സത്യന്റെ ഈ സിനിമയിലും പ്രതിഫലിയ്ക്കുന്നുണ്ടത്രേ. താരങ്ങളുടെ കോമ്പിനേഷന്‍ രംഗങ്ങളും വേണ്ടത്ര ലക്ഷ്യംകാണുന്നില്ലെന്നാണ് ആദ്യ തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

എന്തായാലും സത്യന്‍-മോഹന്‍ലാല്‍ കൂട്ടികെട്ടിലുള്ള ചിത്രമായതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകര്‍ സിനിമ കാണാനെത്തുമെന്നാണ് പ്രതീക്ഷിയക്കപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam