For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ സൗഹൃദം നശിച്ചുപോയിട്ടില്ല', ഭാവനയ്ക്കൊപ്പം റിമി ടോമി, താരസുന്ദരിമാരെ സ്നേഹം കൊണ്ടുമൂടി ആരാധകർ

  |

  ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവനയെന്ന നടിയെ മലയാളി മറന്നിട്ടില്ല. സിനിമകൾ മലയാളത്തിൽ ചെയ്യുന്നില്ലെങ്കിലും മലയാളത്തിലെ ടെലിവിഷൻ ഷോകളിലും കൂടാതെ സോഷ്യൽമീഡിയ പേജുകളിലും ഭാവന വളരെയധികം സജീവമാണ്. ഇടയ്ക്ക് സയനോര അടക്കമുള്ള ​ഗേൾസ് ​ഗ്യാങിനൊപ്പം അവധി ആഘോഷിക്കാനും ഭാവന എത്താറുണ്ട്.

  Also Read: കാമുകന് പിറന്നാൾ ആശംസകളുമായി രഞ്ജിനി, പൂളിൽ നിന്നുള്ള ഫോട്ടോ വൈറൽ

  മലയാളികൾക്ക് എന്ന പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമാപ്രേമികൾക്കും ഭാവന സുപരിചിതയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരം അത്തരം ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ​ഗായികയും അവതാരികയുമെല്ലാമായ റിമി ടോമിക്കൊപ്പമുള്ള ഭാവനയുടെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. കൂടുതൽ വിശേഷങ്ങൾ വായിക്കാം...

  Also Read: 'പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; വിശദീകരണവുമായി ​ഗായത്രി സുരേഷ്

  മഴവിൽ മോനരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോറിൽ അതിഥിയായി എത്തിയപ്പോൾ ഭാവനയും റിമിയും ഒരുമിച്ച് എടുത്ത് ചിത്രങ്ങളാണിത്. റിമി ടോമിയാണ് ഈ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തിളങ്ങുന്ന കറുപ്പ് സാരിയിൽ മനോഹരിയായാണ് ഭാവന എത്തിയത്. റിമി ടോമി സൂപ്പർ ഫോറിലെ ജഡ്ജ്മാരിൽ ഒരാളാണ്. സിത്താര കൃഷ്ണ കുമാർ, വിധു പ്രതാപ്, ജ്യോത്സന എന്നിവരാണ് ഷോയിലെ മറ്റ് വിധികർത്താക്കൾ. സൂപ്പർ ഫോർ സ്പെഷ്യൽ എപ്പിസോഡിന് വേണ്ടിയാണ് ഭാവന ഇത്തവണ അതിഥിയായി എത്തിയത്. കൂടാതെ യുവ നടൻ ഉണ്ണി മുകുന്ദനും ഷോയുടെ ഭാ​ഗമാകുന്നുണ്ട്. മിഥുന്‍ രമേഷാണ് സൂപ്പര്‍ 4 ജൂനിയേര്‍സിന്റെ അവതാരകൻ. സീനിയേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെയായാണ് ജൂനിയേഴ്‌സിന്റെ തുടങ്ങിയത്.

  ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടുവെച്ചായിരുന്നു ഭാവനയുടെ ഷോയിലേക്കുള്ള വരവ്. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണെന്നായിരുന്നു താരത്തെ സ്വാ​ഗതം ചെയ്ത് റിമിയുടെ കമന്റ്. ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റതായി വാർത്തകൾ വന്നിരുന്നു. ഭാവനയുടെ വിവാഹത്തിന് മുമ്പ് റിമി, ഭാവന, കാവ്യാ മാധവൻ എന്നിവർ ഒരുമിച്ച് വിദേശത്തടക്കം നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാവനയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പക്ഷെ റിമി എത്തിയിരുന്നു. സഹോദരനൊപ്പമായിരുന്നു റിമി എത്തിയത്. അതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  അടുത്തിടെ ഭാവനയെ തനിക്ക് പ്രചോദനമാണെന്ന് റിമി പറഞ്ഞിരുന്നു. ഡയറ്റിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ് എന്നാണ് റിമി പറഞ്ഞിരുന്നത്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങള്‍ വരെ ഭാവനയാണ് പറഞ്ഞുതന്നതെന്നും. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാല്‍ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടായിരുന്നെന്നും റിമി പറഞ്ഞിരുന്നു. താനും ഭാവനയും തമ്മിൽ പിരിഞ്ഞിട്ടില്ലെന്നും ഇടയ്ക്കെപ്പഴോ അതിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കുകയാണുണ്ടായതെന്നും റിമി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താരസുന്ദരിമാരെ വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകരും. ഇരുവരോടുമുള്ള സ്നേഹം പ്രകടിപ്പിച്ചുള്ള ആരാധകരുടെ കമന്റുകളാണ് ഫോട്ടോയ്ക്ക് കമന്റായി നിറയുന്നത്.

  ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് നവീന്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ശേഷം 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. സം‌വിധായകൻ കമലിന്റെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് ഭാവന തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: bhavana rimi tomy actress
  English summary
  singer rimi tomy latest social media post about actress bhavana goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X