For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; വിശദീകരണവുമായി ​ഗായത്രി സുരേഷ്

  |

  ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് യുവനടന്മാർക്കൊപ്പം നിരവധി മലയാള സിനിമകളിൽ ​ഗായത്രി അഭിനയിച്ചിരുന്നു. നിരവധി സൗന്ദര്യ മത്സര്യങ്ങളിൽ പങ്കെടുക്കുകയും വിജയിയാവുകയും ചെയ്ത നടി കൂടിയാണ് ​ഗായത്രി.

  Also Read: 'വിവാഹ നിശ്ചയം ഉടൻ', കത്രീനയുമായുള്ള ​ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് വിക്കി കൗശൽ

  താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലാകുന്നുണ്ട്. ഒരു കാർ അപകടം നടന്ന സ്ഥലത്ത് നിന്നുള്ളതാണ് ഈ വീഡിയോ. ​ഗായത്രിയേയും സുഹൃത്തുക്കളെയും മറ്റ് യാത്രക്കാർ തടഞ്ഞുവെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ​ഗായത്രി സുരേഷ്.

  Also Read: കത്രീനയ്ക്കും വിക്കിക്കും പുറകെ പാപ്പരാസികൾ, താരങ്ങളുടെ പുതിയ വീഡിയോ വൈറൽ

  കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ​ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് ആരോപണം. വൈറൽ വീഡിയോയിൽ ​താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ​ഗായത്രിയോടും സുഹൃത്തിനോടും കയർത്ത് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  വീഡിയോ വൈറലായതോടെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കി ​ഗായത്രി ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. 'എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങൾ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ... ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലിൽ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒറുപാട് നേരം അവരോട് കെ‍ഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവർ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി. ആ സംഭവത്തിൽ ആർക്കും ഒരു പോറൽപോലും ഏറ്റിട്ടില്ല. നിങ്ങൾക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്' ​ഗായത്രി സുരേഷ് പറഞ്ഞു.

  Recommended Video

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  'അപകടം വരുത്തുന്നത് തെറ്റല്ലേ?' എന്ന ആരാധകന്റെ ചോദ്യത്തിന് മനപൂർവമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ​ഗായത്രി മറുപടി നൽകി. രാവിലെ മുതൽ നിരവധി പേർ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും ​ഗാത്രി സുരേഷ് വ്യക്തമാക്കി. കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, നാം, ചിൽഡ്രൺസ് പാർക്ക് എന്നിവയാണ് ​ഗായത്രി അഭിനയിച്ച മറ്റ് സിനിമകൾ. ബാങ്ക് ജീവനക്കാരി കൂടിയാണ് ​ഗായത്രി. എസ്കേപ്പ്, ഫോർജി, ലവർ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ​ഗായത്രി സുരേഷ് സിനിമകൾ.

  English summary
  'I did not stop because I was scared', actress Gayathri Suresh explanation about viral video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X