For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹ നിശ്ചയം ഉടൻ', കത്രീനയുമായുള്ള ​ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് വിക്കി കൗശൽ

  |

  ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന് ബോളിവുഡ് സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സമ്പാദിച്ച നടനാണ് വിക്കി കൗശൽ. നടനാകുന്നതിന് മുമ്പ് സഹസംവിധായകനായും വിക്കി കൗശൽ പ്രവർത്തിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവ് കൊണ്ട് കഠിനപ്രയത്നവും നിശ്ചയദാർഢ്യവുമാണ് വിക്കിയെ ഇന്ന് ബോളിവുഡിലെ മുൻനിര നടന്മാർക്കൊപ്പം എത്തിച്ചത്. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ ​ഗുണവും താരത്തിന്റെ കരിയറിന് ​ഗുണകരമായിട്ടുണ്ട്. 2012ൽ ​ഗാങ് ഓഫ് വാസിപൂർ എന്ന സിനിമയുടെ സഹസംവിധായകനായിരുന്നു വിക്കി.

  Also Read: കത്രീനയ്ക്കും വിക്കിക്കും പുറകെ പാപ്പരാസികൾ, താരങ്ങളുടെ പുതിയ വീഡിയോ വൈറൽ

  ഇന്ന് കാമ്പുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചുരുക്കം ചില ബോളിവുഡ് നടന്മാരിൽ ഒരാൾ കൂടിയാണ് വിക്കി കൗശൽ. ഏറ്റവും പുതിയതായി റിലീസ് ചെയ്തിട്ടുള്ള വിക്കി കൗശൽ സിനിമ സർദാർ ഉദ്ധം ആണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒടിടിയിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ബയോപിക്കായ സിനിമയുടെ പൂർണതയ്ക്ക് വേണ്ടി വിക്കി നടത്തിയ മേക്കോവറുകൾ പ്രശംസിക്കപ്പെട്ടിരുന്നു. സർദാർ ഉദ്ധം സി​ങായുള്ള വിക്കിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിലും വിക്കിയേയും നടി കത്രീന കൈഫിനേയും ചുറ്റിപ്പറ്റി നിറയെ ​ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ വിക്കി കൗശൽ.

  Also Read: 'മുത്തശ്ശിയെ അടിക്കാൻ പറ്റില്ലല്ലോ? അതുകൊണ്ട് സ്വയം ചെരുപ്പ് കൊണ്ട് അടിച്ചു', കരിയറിലെ നഷ്ടത്തെ കുറിച്ച് നടി

  സിനിമാ താരങ്ങൾ പരസ്പരം വിവാഹിതരാകുന്നത് എന്നും ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുമ്പോൾ ആരാധകർ അത് ആഘോഷമാക്കാറുമുണ്ട്. അത്തരത്തിൽ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്ന ഒന്നാണ് വിക്കി കൗശൽ കത്രീന കൈഫ് വിവാഹം. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു ചാറ്റ്ഷോയിൽ പങ്കെടുത്തുകൊണ്ട് ഹർഷ് വർധൻ കപൂറും പറഞ്ഞിരുന്നു. കൂടാതെ പൊതുപരിപാടികളിലും കത്രീനയും വിക്കിയും ഒരുമിച്ച് എത്താൻ തുടങ്ങിയതോടും കൂടി ആരാധകരുടെ സംശയം വർധിച്ചിരിക്കുകയാണ്.

  ഇരുവർക്കും വേണ്ടി പ്രത്യേക ഫാൻസ് പേജുകളും ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമാണ്. തന്നേയും നടി കത്രീനയേയും ചേർത്ത് വരുന്ന വാർത്തകളിലെ തന്റെ നിലാപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ വിക്കി കൗശൽ. അദ്ദേഹത്തിന്റെ പുതിയ സിനിമ സർദാർ ഉദ്ധമിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിക്കിയുടെ പ്രതികരണം. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ പരിഹാസത്തിലൂടെ കുറ്റപ്പെടുത്തിയാണ് വിക്കി പ്രതികരിച്ചത്. ശരിയായ സമയം വരുമ്പോൾ അധികം വൈകാതെ തന്റെ വിവാഹനിശ്ചയം ഉണ്ടാകുമെന്നാണ് വിക്കി കൗശൽ മറുപടിയായി പറഞ്ഞത്.

  വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്ന തരത്തിൽ അടുത്തിടെ വാർത്തകളും ഇരുവരുടേയും ഫോട്ടോകളും പ്രചരിച്ചിരുന്നു. ചുവന്ന ലഹങ്കയണിഞ്ഞ് നവവധുവിനെ പോലെയാണ് കത്രീന ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ക്രീം നിറത്തിലുള്ള കുർത്തയണിഞ്ഞാണ് വിക്കി ഫോട്ടോയിലുണ്ടായിരുന്നത്. എന്നാൽ ആ വാർത്തകളും ഫോട്ടോയും സത്യമാണോ എന്നതിൽ വ്യക്തതയും വന്നിട്ടില്ല. വിക്കിയും കത്രീനയും തമ്മിൽ വളരെക്കാലമായി അടുത്ത ബന്ധത്തിലാണ്. വിക്കി ഇടയ്ക്കിടെ കത്രീനയെ സന്ദർശിക്കാറുണ്ട്. കത്രീനയും വിക്കിക്കൊപ്പം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സർദാർ ഉദ്ധമിന്റെ സ്ക്രീനിങിനും കത്രീന എത്തിയിരുന്നു. സിനിമ കണ്ടശേഷം നായകൻ വിക്കിയേയും സംവിധായകൻ ഷൂജിത് സിർക്കാറിനെയും അഭിനന്ദിച്ച് കുറിപ്പും കത്രീന പങ്കുവെച്ചിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അടുത്തിടെ വിക്കി-കത്രീന റൂമറുകളോട് വിക്കിയുടെ സഹോദരന് സണ്ണി കൗശലും പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'ഒരിക്കൽ ജിമ്മിൽ നിന്നും വർക്കൗട്ട് കഴിഞ്ഞ് മടങ്ങിയെത്തിയ വിക്കിയോട് ഞങ്ങളുടെ മാതാപിതാക്കൾ ചോദിച്ചു... നിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് നീയെന്തുകൊണ്ടാണ് ഞങ്ങളെ അറിയിക്കുകയോ ഞങ്ങൾക്ക് മധുരം നൽകുകയോ ചെയ്യാതിരുന്നത്...? അതിന് വിക്കി മറുപടി നൽകിയത്.... വിവാഹനിശ്ചയം സാങ്കൽപികമായിരുന്നതിനാൽ അതിന്റെ പേരിലുള്ള മധുരവിതരണവും സാങ്കൽപികമാണ്... എന്നായിരുന്നു' ചിരിച്ചുകൊണ്ട് സണ്ണി കൗശൽ പറഞ്ഞു. അക്ഷയ്കുമാർ സിനിമ സൂര്യവൻഷിയാണ് ഇനി റിലീസിനെത്താനുള്ള കത്രീന കൈഫ് ചിത്രം.

  English summary
  bollywood actor vicky kaushal finally reacted about katrina kaif related rumours, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X