For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന് പിറന്നാൾ ആശംസകളുമായി രഞ്ജിനി, പൂളിൽ നിന്നുള്ള ഫോട്ടോ വൈറൽ

  |

  ടെലിവിഷൻ ഷോകളിൽ അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയായ രഞ്ജിനിയെ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റി ഷോയാണ് കേരളക്കരയിൽ രഞ്ജിനിയെ ഇത്രയേറെ പ്രശസ്തയാക്കിയത്. കൂടാതെ ഒട്ടനവധി ഫാഷൻ ഷോകളുടെ അവതാരികയായും രഞ്ജിനി എത്താറുണ്ട്.

  Also Read: 'പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; വിശദീകരണവുമായി ​ഗായത്രി സുരേഷ്

  ബി​ഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർഥിയായും രഞ്ജിനി എത്തിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് താരവും കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെ വിശേഷങ്ങൾ പങ്കുവെക്കാൻ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഡേ ഇൻ മൈ ലൈഫും, പാചക പരീക്ഷണങ്ങളുമെല്ലാം ഈ ചാനൽ വഴി രഞ്ജിനി പങ്കുവെക്കാറുമുണ്ടായിരുന്നു.

  Also Read: 'വിവാഹ നിശ്ചയം ഉടൻ', കത്രീനയുമായുള്ള ​ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് വിക്കി കൗശൽ

  അടുത്തിടെ താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. പതിനാറ് വർഷമായി പരിചയമുള്ള ശരത് പുളിമൂടാണ് രഞ്ജിനിയുടെ കൂട്ടുകാരൻ. 'ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിങ്കിൾ ആയതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല. കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാൻ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല....' എന്നായിരുന്നു വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രഞ്ജിനി മറുപടിയായി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

  ഇപ്പോൾ തന്റെ കാമുകന് പിറന്നാൾ ആശംസിച്ചുകൊണ്ട് രഞ്ജിനി പങ്കുവെച്ച് ഫോട്ടോയാണ് വൈറലാകുന്നത്. ഇരുവരും സ്വിം സൂട്ടിൽ പൂളിൽ നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമായിരുന്നു രഞ്ജിനിയുടെ പിറന്നാൾ ആശംസ. 'ഹാപ്പി ബർത്ത്ഡേ ടു യു മൈ ഫോർഎവർ മൂഡ്' എന്നാണ് കാമുകൻ ശരത്ത് പുളിമൂടിനെ ടാ​ഗ് ചെയ്ത് രഞ്ജിനി കുറിച്ചത്. രഞ്ജിനിയുടെ സുഹൃത്തുക്കളായ പൂർണ്ണിമ ഇന്ദ്രജിത്ത്, രചന നാരായണൻകുട്ടി തുടങ്ങിയവരും ശരത്തിന് ആശംസകൾ നേർന്നു. അടുത്തിടെ രഞ്ജിനി ​ഗായികയും പ്രിയ കൂട്ടുകാരിയുമായ രഞ്ജിനി ജോസിനൊപ്പമുള്ള പൂൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. കൂളിങ്ങ് ഗ്ലാസ് വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍ പൂളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് രണ്ട് പേരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴിഞ്ഞ പിറന്നാൾ രഞ്ജിനി ഹരിദാസ് കാമുകൻ ശരത്തിനൊപ്പമായിരുന്നു ആഘോഷിച്ചിരുന്നത്.

  ശരത്തും രഞ്ജിനിക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. വലിയൊരു മൃ​ഗസ്നേഹി കൂടിയായ രഞ്ജിനി ഒഴിവുസമയങ്ങൾ തന്റെ വളർത്തുനായകൾക്കൊപ്പമാണ് ചെലവഴിക്കാറ്. സ്റ്റാര്‍ സിങറിന് പുറമെ സൈമയടക്കമുള്ള നിരവധി അവര്‍ഡ് നൈറ്റുകളിലും രഞ്ജിനി അവതാരികയായിട്ടുണ്ട്. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന കാര്യത്തിലൊന്നും രഞ്ജിനി ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രകളെ പ്രണയിക്കുന്ന രഞ്ജിനി ഇടയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളുടെ വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരികയായും രഞ്ജിനി എത്തിയിരുന്നു.

  Read more about: ranjini haridas actress model
  English summary
  anchor Ranjini haridas wishes her boyfriend a happy birthday, couple swimming pool photos viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X