വിക്രം വേദയുടെ ഹിന്ദി പതിപ്പില്‍ നായകന്‍ ഷാരൂഖ്? വിവരങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
വിജയ് സേതുപതി, മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുഷ്‌ക്കര്‍- ഗായത്രി സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രം വേദ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഒരു പോലീസ് ഓഫീസറും ഗ്യാങ്ങ് സ്റ്ററും നേര്‍ക്കു നേര്‍ വരുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു വിക്രം വേദ. ധര്‍മ്മത്തെയും നീതിയെയും കുറിച്ചുളള ചോദ്യവുമായി പോലീസ് ഓഫീസറെ നേരിടുന്ന ഗുണ്ടാത്തലവന്റെ വേഷമായിരുന്നു ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ചിരുന്നത്.വിക്രം എന്ന പോലീസ് ഓഫീസറായി മാധവനും വേദയെന്ന ഗുണ്ടാത്തലവനായി വിജയ് സേതുപതിയും മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു വിക്രം വേദ.
വേറിട്ടൊരു കഥയും ട്രീറ്റ്‌മെന്റുമാണ് ചിത്രത്തിന്റെ വിജയത്തില്‍ എറെ നിര്‍ണായകമായത്. വിക്രം വേദ കണ്ട പ്രേക്ഷകരിലധികവും മികച്ച അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി പങ്കുവെച്ചിരുന്നത്. വ്യത്യസ്ഥ ചിത്രങ്ങളിലൂടെ എല്ലാ തരം പ്രക്ഷകരുടെയും ഇഷ്ടതാരമായി മാറിയ വിജയ് സേതുപതിയുടെ കരിയറിലെ മികച്ച വിജയ ചിത്രങ്ങളിലൊന്നാണ് വിക്രം വേദ.ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിച്ച അതേ സ്വീകാര്യത കേരളത്തിലും ലഭിച്ചിരുന്നു.സാധാരണ ത്രില്ലര്‍ ചിത്രങ്ങളെ പോലെ പ്രതീക്ഷിച്ച് സിനിമ കാണാന്‍ പോയ പ്രേക്ഷകര്‍ക്ക് ചിത്രം വ്യത്യസ്ഥമായൊരു സിനിമാനുഭവമാണ് വിക്രം വേദ നല്‍കിയിരുന്നത്.

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. .തമിഴ് പതിപ്പ് സംവിധാനം ചെയ്ത പുഷ്‌ക്കര്‍ ഗായത്രി ദമ്പതിമാര്‍ തന്നെയാവും ഹിന്ദി പതിപ്പും ഒരുക്കുന്നതെന്നു വിവരമുണ്ട്. തമിഴ് പതിപ്പിന്റെ നിര്‍മ്മാതാക്കളാണ് ഹിന്ദി പതിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നീരജ് പാണ്ഡെയുടെസി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. മാധവന്‍ തന്നെയായിരിക്കും വിക്രം എന്ന കഥാപാത്രമായി എത്തുക.വിജയ് സേതുപതി ചെയ്ത വേദയായി ഷാരൂഖ് ഖാനെയാണ് അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്.

ഇതിനായി ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കര്‍ ഗായത്രി ദമ്പതിമാര്‍ ഷാരൂഖ് ഖാനെ സമീപിച്ചിരുന്നു. സിനിമ കണ്ട ഷാരൂഖ് ഖാന്‍ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സംവിധായകരെ അറിയിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഷാരൂഖ് മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം ഔദ്യാഗിക സ്ഥീരീകരണം നടത്താന്‍ തയ്യാറായിട്ടില്ല. തമിഴില്‍ ഹിറ്റായ ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ ഷാരൂഖ് നായകനാവുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications