twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‌മിനി സ്ക്രീനിലൂടെ എത്തി ബി​ഗ് സ്ക്രീനിൽ തിളങ്ങിയ താരങ്ങൾ, ലിസ്റ്റിൽ ലേഡി സൂപ്പർസ്റ്റാർ വരെ!

    |

    സിനിമയിൽ അഭിനയിക്കണം എന്ന് ആ​ഗ്രഹം ഇല്ലാത്തവർ വളരെ വിരളമായിരിക്കും. സിനിമയിൽ എത്തിപ്പെടുന്നതിന് ഇപ്പോൾ ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുക മോഡലിങ് ചെയ്യുക തുടങ്ങിയ മാർ​ഗങ്ങളാണ് ആളുകൾ തെര‍ഞ്ഞെടുക്കുന്നത്. ഇതുപോലെ തന്നെ മിനി സ്ക്രീനിൽ കയറി പറ്റിയാൽ സിനിമയിലേക്കുള്ള ദൂരം കുറച്ച് കുറയുമെന്ന് കരുതുന്നവരുമുണ്ട്. അതൊരു സത്യമാണ്. മിനി സ്ക്രീൻ പരമ്പരകളിലും ഷോകളിൽ അവതാരികയായും സാന്നിധ്യം അറിയിച്ച ശേഷം സിനിമാ അവസരങ്ങൾ തേടിയെത്തിയ നിരവധി താരങ്ങളുണ്ട്. അവരിൽ ഏറെയും ഇന്ന് തെന്നിന്ത്യയിൽ മുൻ നിരയിലുള്ള താരങ്ങളുമാണ്.

    Also Read: 'ഏറെനാളായി അവളുടെ ആ​ഗ്രഹമാണ്', സഹോദരിയുടെ സ്വപ്നത്തിന് ഒപ്പം സഞ്ചരിച്ച് മിയയും

    തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവരിൽ ഏറെയും ഇന്ന് ആദ്യം ചെയ്യുന്നത് ഏതെങ്കിലും സീരിയലുകളുടെ ഭാ​ഗമാകുകയോ റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയോ എല്ലാമാണ്. വർഷങ്ങൾക്ക് മുമ്പ് റിയാലിറ്റി ഷോ പോലുള്ള സുലഭമല്ലാതിരുന്നതിനാൽ കലാകാരന്മാർ പ്രതിഭ തെളിയിക്കാൻ സ്വീകരിച്ചിരുന്നത് സീരിയലുകളെ ആയിരുന്നു. അത്തരത്തിൽ സീരിയലുകളിലൂടെയും ആങ്കറിങിലൂടെയും മിനി സ്ക്രീനിൽ ശോഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമായി മാറിയ ചില സിനിമാ താരങ്ങളെ പരിചയപ്പെടാം.

    Also Read: '​ഗൂ​ഗിൾ പറയുന്നത് ഡിസംബർ 13 എന്നാണല്ലോ...?', പൂർണിമയെ ട്രോളി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും

    നയൻതാര

    തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയാണ് നയൻതാര. ലേഡിസൂപ്പർസ്റ്റാറെന്നാണ് താരത്തെ ഇപ്പോൾ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. മലയാളവും തമിഴും തെലുങ്കും കടന്ന് താരമിപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നയൻതാര എന്ന പേര് ഇന്ന് തെന്നിന്ത്യയിൽ ഒരു ബ്രാൻഡാണ്. ഒരു നായകന്റേയും ആവശ്യമില്ലാതയും അന്യഭാഷകളിൽ അടക്കം നയൻതാര വിജയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലേഡിസൂപ്പർസ്റ്റാർ ആകുന്നതിന് മുമ്പ് മലയാളം ടെലിവിഷനുകളിലെ വിവിധ പരിപാടികളുടെ അവതാരികയായിരുന്നു നായൻതാര. കൈരളി ടിവിയിലെ അവതാരികയായിരുന്നു കൂടുതൽ കാലം. പിന്നീടാണ് മനസിനക്കരെ എന്ന സിനിമയിലൂടെ സിനിമാ അഭിനയം ആരംഭിച്ചത്. സിനിമയിൽ എത്തിയശേഷമാണ് ഡയാന കുര്യനെന്ന പേര് മാറ്റി നയൻതാര എന്ന പേര് സ്വീകരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായ നയൻസ് തന്റെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിച്ചത്.

    നമിത പ്രമോദ്

    മലയാളത്തിലെ യുവ നായികമാരിൽ മുൻപന്തിയിലാണ് നടി നമിതാ പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണ്. തുടർന്ന് ദിലീപ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങളുടെ നായികായി അഭിനയിച്ചുകൊണ്ടിരിക്കുന്നു.

    മിയ ജോർജ്

    വിവാഹത്തിനും കുഞ്ഞിന്റെ ജനനത്തിനും ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി മിയ ജോർജ്. മിയയും സീരിയലുകളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അൽഫോൺസാമ്മ എന്ന സീരിയലിൽ മാതാവിന്റെ വേഷമായിരുന്നു മിയ ചെയ്തത്. അന്ന് സ്കൂളിൽ പഠിക്കുകയായിരുന്നു താരം. പിന്നീട് ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. തുടര്‍ന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സാധിച്ചു. അവസാനമായി റിലീസ് ചെയ്ത സിനിമ ഡ്രൈവിങ് ലൈസൻസാണ്. സിനിമയിലേക്ക് തിരിച്ച് വരുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

    പാർവതി തിരുവോത്ത്

    മലയാള സിനിമയിൽ നിരവധി ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള നടിയാണ് പാർവതി തിരുവോത്ത്. പാർവതിയുടെ തുടക്കവും ടെലിവിഷനിൽ അവതാരികയായിട്ടായിരുന്നു. എന്നാൽ ഇന്നും പലർക്കും അക്കാര്യം അറിയില്ല. ശേഷമാണ് ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ സിനിമ അഭിനയം ആരംഭിക്കുന്നത്. നോട്ട് ബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായിരുന്നു. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം തമിഴിലടക്കം നിരവധി സിനിമകൾ ചെയ്തു. ബോളിവുഡിൽ വരെ അഭിനയിച്ചിട്ടുണ്ട് പാർവതി.

    English summary
    the list of malayalam television celebrities who turned successful film actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X