അപ്പുറത്തെ മുറിയില്‍ ബാലു ഉണ്ടെന്ന പോലെയാണ് സംസാരിക്കുക; ചേച്ചിയുടെ മൗനം ചിലര്‍ എന്തും പറയാനുള്ള അവസരമാക്കി

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആറ് വര്‍ഷത്തെ മൗനം അവസാനിപ്പിച്ചിരിക്കുകയാണ്. കേരളം ഇന്നും നടുങ്ങലോടെ ഓര്‍ക്കുന്നതാണ് ബാലുവിന്റെ മരണം. പിന്നാലെ വലിയ വിവാദ പരമ്പര തന്നെ സംഭവിച്ചു. എന്നാല്‍ അന്നൊന്നും ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് നടന്നതിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമൊക്കെ ലക്ഷ്മി മനസ് തുറന്നിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.

ലക്ഷ്മിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മിയെക്കുറിച്ച് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവിന്റെ ഭാര്യ ജീന കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ബാലഭാസ്‌കറിന്റേയും ഇഷാന്‍ ദേവിന്റേയും കുടുംബങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമുണ്ട്. അപകട ശേഷം ലക്ഷ്മിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഇഷാന്‍ ദേവ് പറഞ്ഞത് ചര്‍ച്ചയായിരുന്നു.

Balabhaskar

ലക്ഷ്മി ഇപ്പോഴും ബാലു തൊട്ടടുത്തുണ്ടെന്ന ധാരണയോടെയാണ് സംസാരിക്കുന്നതെന്നാണ് ജീന പറയുന്നത്. പുഞ്ചിരിയോടെ മാത്രമേ അവര്‍ പഴയ ജീവിതത്തെക്കുറിച്ച് സംസാരിക്കാറുള്ളൂവെന്നും ജീന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിയെക്കുറിച്ചുള്ള ഇഷാന്‍ ദേവിന്റെ വാക്കുകളും വാര്‍ത്തയായിരുന്നു. ജീനയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'ന്നാ താന്‍ കേസുകൊട്' താരം നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി
ഇന്ന് കേട്ടതും കണ്ടതും ആയ ചില പ്രതികരണങ്ങളിലേക്കു.
*ലക്ഷ്മി നന്നായി സംസാരിക്കുന്നുണ്ടല്ലോ.
ഉണ്ടല്ലോ , ലക്ഷ്മി നന്നായി സംസാരിക്കാന്‍ വേണ്ടി ആണ് ഇത്രയും നാള്‍ എടുത്തത്.. കുറച്ചു നാളെ മുന്‍പ് വരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാന്‍ നല്ല പാടായിരുന്നു ചേച്ചിക്ക്.

*ലക്ഷ്മി ചിരിയോടെ ആണല്ലോ സംസാരിക്കുന്നതു. വല്യ സങ്കടം ഒന്നും കാണാന്‍ ഇല്ലാലോ. ഇങ്ങനെ അല്ല പ്രതീക്ഷിച്ചതു.

അവരുടെ സങ്കടം അവരുടെ മാത്രം ആണ്. വളരെ അടുത്തുള്ള ആളുകള്‍ കണ്ടാല്‍ മതി മനസിലാക്കിയാല്‍ മതി.. ഓരോ ആളുകളുടെ പ്രതീക്ഷക്കു ഒത്തു ഉയരാന്‍ ഇത് മത്സരപരീക്ഷ അല്ലാലോ. പിന്നെ ആ സ്റ്റുഡിയോയില്‍ ഉള്ള ആളുകള്‍ പറയും എന്താരുന്നു ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്നത്.
* കണ്ടാല്‍ അറിയാം കള്ളം ആണ് പറയുന്നത് എന്ന്
സത്യം അറിയേണ്ടവര്‍ക്കു സത്യം അറിയാന്‍ പറ്റി. കള്ളം കണ്ടുപിടിക്കാന്‍ ഇരുന്നവര്‍ക്കു അതെ കാണാന്‍ പറ്റൂ.

* ഇവള്‍ക്ക് എല്ലാം അറിയാം
അറിയാം.. അവര്‍ക്കു അറിയാവുന്ന കാര്യങ്ങള്‍ ആണ് പറഞ്ഞത്. അവര്‍ക്കു അറിയാത്ത എന്തേലും സംഭവിച്ചു എങ്കില്‍ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവര്‍ അന്ന് മുതലേ പറയുന്നത്. കാറിനുള്ളില്‍ നടന്നതേ അവര്‍ക്കു അറിയൂ.
* ഇപ്പൊ എന്തിനാണോ ഇറങ്ങിയത്
ചേച്ചിയുടെ മൗനം ചിലര്‍ എന്തും പറയാന്‍ ഉള്ള അവസരം ആക്കി. ചേച്ചിയോട് അടുപ്പം ഉണ്ടെന്നു പറയുന്ന ചിലര്‍ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു വെറും അനാവശ്യം പറഞ്ഞു തുടങ്ങിയപ്പോള്‍. ചേച്ചിയോട് സ്‌നേഹം ഉള്ളവര്‍ ലക്ഷ്മി ഇനി മിണ്ടാതെ ഇരിക്കരുത് എന്ന് പറഞ്ഞപ്പോള്‍. ഒരു വട്ടം ലക്ഷ്മിക്ക് അറിയാവുന്നതു പറയൂ എന്ന് പറഞ്ഞപ്പോള്‍. ബാലു അണ്ണന് വേണ്ടി സംസാരിക്കാന്‍ ചേച്ചി മാത്രേ ഉള്ളൂ എന്ന് തോന്നിയത് കൊണ്ട്.

Balabhaskar

* ലക്ഷ്മിയെ എന്തോ കുഴിയില്‍ ചാടിച്ചു.
ഈ ഉള്ളത് പറയുന്നേ എങ്ങനെയാ കുഴിയില്‍ ചാടിക്കുന്നെ ആകുന്നെ? അപ്പോള്‍ ശരിക്കും എന്താണു ചേച്ചി പറയെണ്ടത്?
അപ്പോള്‍ നിങ്ങള്‍ ഒക്കെ പറഞ്ഞു നടക്കുന്നത് ലക്ഷ്മിയെ മലമുകളില്‍ കൊണ്ടാക്കുന്നതാണോ?
* ലക്ഷ്മി വളരെ ജെനുവിന്‍ ആയാണ് സംസാരിക്കുന്നത്
അതെ. ലക്ഷ്മിചേച്ചി വളരെ ജെനുവിന്‍ ആണ്. കഴിഞ്ഞ ആറ് വര്ഷം ആയി ഇത് തന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, അതില്‍ ഒരു മാറ്റോം ഇല്ല. ഇപ്പോള്‍ അല്ല കണ്ട നാള്‍ മുതലേ ചേച്ചി ഇങ്ങനെയാ. പക്ഷെ ബാലു അണ്ണന്‍ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ലക്ഷ്മിയുടെ ഒരു നിഴല്‍ മാത്രം ആണ് ഇപ്പോള്‍ പല കാര്യങ്ങളിലും.

* ബാലുവിന്റെ പേര് പറയുമ്പോള്‍ തന്നെ ലക്ഷ്മി പുഞ്ചിരിക്കുന്നു..
അതെ. ചേച്ചിക്ക് പുഞ്ചിരിയോടെ അല്ലാതെ ബാലു അണ്ണനെ ഓര്‍ക്കാന്‍ പറ്റില്ല.. അവരുടെ ജീവിതം ഓര്‍ക്കാന്‍ പറ്റില്ല. പലപ്പോഴും ചേച്ചി അണ്ണനെ കുറിച്ച് സംസാരിക്കുമ്പോള്‍ ബാലു അണ്ണന്‍ അപ്പുറത്തെ റൂമില്‍ ഉണ്ടെന്നു തോന്നീട്ടുണ്ട് എനിക്ക് ഇപ്പോഴും. ' ഈ ബാലു ഉണ്ടല്ലോ' എന്ന് പറഞ്ഞു തുടങ്ങുമ്പോള്‍

More from Filmibeat

Read more about: balabhaskar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X