സ്പിരിറ്റ് - ഒരു രഞ്ജിത്തിയന്‍ മൂവി
രഞ്ജിത്ത് സിനിമകളുടെ താരതമ്യത്തിന് യാതൊരു അടിസ്ഥാനവുമില്ല. കച്ചവടസിനിമകളുടെ മാറാപ്പ് അഴിച്ചുവെച്ച് രഞ്ജിത്ത് നല്‍കിയ കയ്യൊപ്പും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനുമെല്ലാം വ്യത്യസ്തയുള്ള സിനിമകളായിരുന്നു. ഒന്നിനൊന്ന് മെച്ചമെന്ന് പറയാവുന്ന സിനിമകള്‍.
എന്നാല്‍ തമ്പുരാന്‍ സിനിമകള്‍ എഴുതിയ തൂലിക താഴെ വച്ച് രഞ്ജിത്ത് ആദ്യം ചെയ്ത സിനിമകള്‍ ലാലിനെ നായകനാക്കിയുള്ള ചന്ദ്രോത്സവും റോക്ക് എന്‍ റോളുമായിരുന്നു. ഏറെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പരാജയമായിരുന്നു ഫലം. നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം ഇവരൊന്നിയ്ക്കുമ്പോള്‍ എന്തായിരിക്കും സംഭവിയ്ക്കുകയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സ്പിരിറ്റ്.
ഒരു രഞ്ജിത്തിയന്‍ മൂവി..സ്പിരിറ്റിനെ അങ്ങനെ തന്നെ വിശേഷിപ്പിയ്ക്കാം. ലാലേട്ടന്റെ അടിപൊളി സിനിമയെന്ന പ്രതീക്ഷകളൊന്നും ഈ സിനിമ കാണാന്‍ പോകുമ്പോള്‍ ഉണ്ടാവരുത്. ഇന്നത്തെ മലയാളി സമൂഹം തീര്‍ച്ചയായും കണ്ടിരിയ്‌ക്കേണ്ട സിനിമയാണിത്. ആഘോഷിയ്ക്കാനും ദുഖിയ്ക്കാനും മദ്യം അനിവാര്യമാണെന്ന് കരുതുന്ന സമൂഹത്തിനുള്ള സിനിമ. വാണിജ്യസിനിമകളുടെ പരിസരം കാത്തൂസൂക്ഷിച്ചു സാദാ പ്രേക്ഷകനെ ബോറടിപ്പിയ്ക്കുന്ന സമാന്തര സിനിമയായി മാറാതെ മദ്യത്തിന്റെ വിപത്ത് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതിലാണ് രഞ്ജിത്ത് എന്ന സംവിധായകന്‍ വിജയിക്കുന്നത്.
വളരെ രസകരമായി ചിത്രത്തിന്റെ ആദ്യപകുതി കടന്നുപോകുന്നുണ്ട്. എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ കുറച്ച് നേരമെങ്കിലും മദ്യപാനത്തിനെതിരെയുള്ള ഷോട്ട് ഫിലിമായി സിനിമ മാറിയെന്ന് പറയുന്നതില്‍ തെറ്റില്ല. ഇവിടെ കുറച്ചുനേരം പ്രേക്ഷകര്‍ ബോറടി അനുഭവിയ്ക്കുന്നുമുണ്ട്. എന്നാലും സിനിമയെ വീണ്ടും രസകരമാക്കി അവസാനിപ്പിയ്ക്കാന്‍ രഞ്ജിത്തിന് സാധിയ്ക്കുന്നുണ്ട്.
മദ്യത്തില്‍ മുങ്ങിത്താഴ്ന്ന രഘുനന്ദന്‍ ആ വിപത്തില്‍ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
അടുത്ത പേജില്‍


Click it and Unblock the Notifications
