»   » സ്പിരിറ്റ് മലയാളി കണ്ടിരിയ്‌ക്കേണ്ട സിനിമ

സ്പിരിറ്റ് മലയാളി കണ്ടിരിയ്‌ക്കേണ്ട സിനിമ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/mohanlal-shines-in-spirit-review-2-102306.html">Next »</a></li></ul>

"മദ്യം കുപ്പിയിലാക്കിയൊരു കവിതയാണ്" -റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സന്‍

രഞ്ജിത്ത് സിനിമകള്‍ക്ക് പോകുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷനാണ്. രഞ്ജിത്തിയന്‍ സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകള്‍.. അതു കാത്തുസൂക്ഷിയ്ക്കുവാന്‍ ഈ സിനിമയ്ക്കും കഴിയുമോയെന്ന ആശങ്കയാണ് ഓരോ തവണയും ടെന്‍ഷന്‍ സൃഷ്ടിയ്ക്കുന്നത്. രഞ്ജിത്തിനൊപ്പം മോഹന്‍ലാലും ചേരുമ്പോള്‍ പ്രതീക്ഷകള്‍ അതിരുകള്‍ ഭേദിയ്ക്കുന്നു.

Spirit

എന്നാലീ ആശങ്കള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് ചിത്രം ആരംഭിച്ചപ്പോള്‍ തന്നെ മനസ്സിലായി. ദേവാസുരവും ആറാംതമ്പുരാനുമൊക്കെ മലയാളിയ്ക്ക് സമ്മാനിച്ച രഞ്ജിത്തിനെയോ ലാലിനെയോ സ്പിരിറ്റില്‍ നമുക്ക് കാണാനാവില്ല. ഇത് തീര്‍ത്തും പുതിയൊരു അനുഭവം. മാറിയ രഞ്ജിത്തിനൊപ്പം പുതിയൊരു മുഖവുമായെത്തുന്ന മോഹന്‍ലാലാണ് സ്പിരിറ്റ് പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്.

നടന്‍ സിദ്ദിഖിന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെ സിനിമയ്ക്ക് തുടക്കം. സിദ്ദിഖിന്റെ പശ്ചാത്തല ശബ്ദം പിന്നെയും പല രംഗങ്ങളിലും നമുക്ക് കേള്‍ക്കാം. രഞ്ജിത്തിന്റെ സിനിമകളില്‍ മോഹന്‍ലാലിനൊരു കിടിലന്‍ ഇന്‍ട്രൊഡക്ഷനൊന്നും ഇപ്പോള്‍ ആരും പ്രതീക്ഷിയ്ക്കുന്നില്ല. ലളിതമായൊരു വരവ്.

പ്രതീക്ഷ തെറ്റിയില്ല. മദ്യത്തിന്റെ മായികാവലയത്തിലമര്‍ന്ന് പഴഞ്ചനൊരു ടൈപ്പ് റൈറ്റിന് മുന്നിലിരിയ്ക്കുന്ന രഘുനന്ദന്‍. ഈ സിനിമയില്‍ നായകനും താരങ്ങളും ഒന്നുമില്ലെന്ന് രഞ്ജിത്ത് പറഞ്ഞത് മനസ്സില്‍ വച്ചുകൊണ്ടു പറയട്ടെ രഘുനന്ദനെന്ന നായകന്റെ വരവ് ഇങ്ങനെയാണ്..


അടുത്ത പേജില്‍
സ്പിരിറ്റ് - ഒരു രഞ്ജിത്തിയന്‍ മൂവി

<ul id="pagination-digg"><li class="next"><a href="/reviews/mohanlal-shines-in-spirit-review-2-102306.html">Next »</a></li></ul>
English summary
We follow the story of Raghunandan (Mohanlal), who is typing an autobiographical novel on an old portable typewriter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam