twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മദ്യം ആഘോഷമാക്കിയ രഘുനന്ദന്‍

    By Ajith Babu
    |

    മദ്യത്തിന് താന്‍ കീഴ്‌പ്പെട്ടിട്ടില്ലെന്ന് പറയുമ്പോഴും അതില്ലാതൊരു ജീവിതം രഘുനന്ദനില്ല. അയാളുടെ പ്രഭാതങ്ങള്‍ പുലരുന്നത് മദ്യത്തിലൂടെയാണ്. സുരപാനത്തിന്റെ പകല്‍പ്പൂരങ്ങളാണ് അയാളുടെ പകലുകള്‍. രാത്രിയുടെ നിദ്രയിലേക്ക് അയാള്‍ കാലിടറി വീഴുകയാണ്. ഇതാണ് രഘുനന്ദന്റെ ജീവിതചര്യ.

    Spirit

    ബാങ്ക് ഉദ്യോഗസ്ഥന്റെയും മാധ്യമപ്രവര്‍ത്തകന്റെയുമൊക്കെ ജോലി ബോറടിച്ചപ്പോഴാണ് രഘുനന്ദന്‍ എഴുത്തുകാരനായി മാറിയത്. എന്‍ടിവിയെന്ന ചാനലില്‍ ഷോ ദ സ്പിരിറ്റ് എന്ന പ്രോഗ്രാമും അയാള്‍ അവതരിപ്പിയ്ക്കുന്നുണ്ട്.

    കടുത്ത മദ്യപാനം അയാളുടെ കുടുംബ ജീവിതം പണ്ടേ തകര്‍ത്തിരുന്നു. ഏഴു വര്‍ഷം മുമ്പ് ഭാര്യ മീര (കനിഹ) വിവാഹം മോചനം നേടി പോയി. എങ്കിലും മീരയുടെ അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അലക്‌സ് തദേവൂസു(ശങ്കര്‍ രാമകൃഷ്ണന്‍)മായും രഘുനന്ദന്‍ അടുത്ത സൗഹാര്‍ദ്ദം പുലര്‍ത്തുന്നുണ്ട്. രഘുനന്ദന്റെ മകന്‍ ആദിത്യന്‍ മീരയ്‌ക്കൊപ്പമാണ് കഴിയുന്നത്. മദ്യത്തിലാറാടിയുള്ള അയാളുടെ ദിനരാത്രങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ചില ദുരന്തങ്ങള്‍ക്ക് അയാള്‍ സാക്ഷിയാകേണ്ടി വരുന്നു. കടുത്ത മദ്യപാനം മൂലമുണ്ടായ ഈ ദുരന്തം രഘുനന്ദന്റെ മനസ്സ് മാറ്റിമറിയ്ക്കുന്നു.

    തന്നെ കീഴടക്കിയ മദ്യത്തിന്റെ നീരാളിക്കൈകളില്‍ നിന്ന് രക്ഷ നേടാനുള്ള ശ്രമങ്ങളാണ് രണ്ടാംപകുതിയിലുള്ളത്. സിനിമയുടെ ഏറ്റവും പ്രധാനമായ രംഗങ്ങള്‍ കുറച്ചുകൂടി മനസ്സിരുത്തി ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നുവെന്ന് ഉറപ്പാണ്. തന്റെ ഷോയിലൂടെ കേരളീയ സമൂഹത്തിന്റെ പരിച്ഛേദം തുറന്നു കാട്ടാന്‍ രഘുനന്ദന്‍ ശ്രമിയ്ക്കുന്നു. ഇതിനിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് സിനിമയുടെ കാതല്‍.

    സ്പിരിറ്റ് നമുക്ക് സമ്മാനിയ്ക്കുന്നത് ശങ്കര്‍ രാമകൃഷ്ണനെന്ന പുതിയൊരു നടനെയാണ്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിയ്ക്കുന്ന പ്രകടം കാഴ്ചവയ്ക്കുന്നത് പ്ലബര്‍ മണിയനായെത്തുന്ന നന്ദുവാണ്. ഗംഭീരമമെന്നേ നന്ദുവിന്റെ പ്രകടനത്തെ വിശേഷിപ്പിയ്ക്കാനാവൂ. മിന്നി മറയുകയാണെങ്കിലും തിലകനാണ് സിനിമയില്‍ സ്‌കോര്‍ ചെയ്യുന്ന മറ്റൊരു നടന്‍. എപ്പോഴും തണ്ണിയില്‍ കഴിയുന്ന തിലകന്റെ കഥാപാത്രത്തിന് വന്‍കയ്യടിയാണ് തിയറ്ററുകളില്‍ ഉയരുന്നത്. ടിനി ടോം, കനിഹ, മധു, സിദാര്‍ഥ്, കല്‍പപന തുടങ്ങിയവരും അവര്‍ക്ക് ലഭിച്ച വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.

    അടുത്ത പേജില്‍

    മോഹന്‍ലാല്‍- വെല്ലാനാരുമില്ലാത്തവന്‍മോഹന്‍ലാല്‍- വെല്ലാനാരുമില്ലാത്തവന്‍

    English summary
    In this film the key character Raghunandan (Mohanlal) is identifying the negative aspects of alcohol and becoming an propagator of non drinking.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X