ഈ സംവിധായകന് മികച്ച കയ്യടി നല്‍കണം

By Nirmal Balakrishnan

അമല്‍ നീരദ് എന്ന കാമറാമാന്‍ കേരളത്തിലേക്കു വരുന്ന ബോളിവുഡില്‍ നിന്നാണ്. അവിടുത്തെ പ്രമുഖ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തതിനു ശേഷം രഞ്ജിത്തിന്റെ ബ്ലാക്ക് എന്നചിത്രത്തിനു കാമറ ചലിപ്പിച്ചുകൊണ്ടാണ് അയാള്‍ വരുന്നത്. എന്നാല്‍ മലയാളികള്‍ അമലിനെ തിരിച്ചറിയുന്നത് ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. ബിലാല്‍ എന്ന കൊച്ചിക്കാരന്‍ ഗാങ്സ്റ്ററിലെ മമ്മൂട്ടി സ്റ്റൈലിക്കി അവതരിപ്പിച്ചപ്പോള്‍ പലരും ചോദിച്ചു ആരാണീ സംവിധായകന്‍? ബിഗ് ബിയുടെ കാമറ ചലിപ്പിച്ചതും അമല്‍ തന്നെയായിരുന്നു. പക്ഷേ ചിത്രം യുവാക്കള്‍ക്കിടയില്‍ നല്ല പേരുണ്ടാക്കുുന്ന സമയത്താണ് ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിന്റെ കോപ്പിയടിയാണ് ബിഗ് ബി എന്ന ആരോപണം വരുന്നത്. അതോടെ നല്ല അഭിപ്രായം പറഞ്ഞവരെല്ലാം സംവിധായകനെ കുറ്റപ്പെടുത്തി.

തൊട്ടടുത്ത വര്‍ഷമാണ് മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി വരുന്നത്. ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. പക്ഷേ വന്‍ ചിത്രമായി പ്രതീക്ഷിച്ച ചിത്രം വന്‍ പരാജയമായി. കാരണം പറയാന്‍ നല്ലൊരു കഥയില്ലായിരുന്നു. ഈ രണ്ടു ചി ത്രത്തിലൂടെ അമലിനൊരു പേരുകിട്ടി. സ്ലോമോഷന്‍ സംവിധായന്‍. കാമറ കൊണ്ട് ഗിമ്മിക്കുകള്‍ കാണിക്കുന്ന ആളാണെന്നും നല്ലൊരു സംവിധായകനല്ല എന്നും നിരൂപകര്‍ കളിയാക്കി. ഒരു മണിക്കൂര്‍ കൊണ്ടുപറയാവുന്ന കഥ രണ്ടുമണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കുന്നു എന്നതായിരുന്നു സ്ലോമോഷന്റെ കാര്യത്തില്‍ പറഞ്ഞിരുന്നത്.

iyyobinte-pusthakam

തുടര്‍ന്നുവന്ന അന്‍വറും ഇതേപോലെ തന്നെയായിരുന്നു. കാമറകൊണ്ടായിരുന്നു അമല്‍ നീരദ് സിനിമ സംവിധാനം ചെയ്തത്. ഈ ചിത്രവും കോപ്പിയടിയാണെന്ന് ആരോപിക്കപ്പെട്ടതോടെ അമല്‍നീരദിനെ നാലുഭാഗത്തുനിന്നും വിമര്‍ശനം കൊണ്ടു പൊതിഞ്ഞു.

അഞ്ചു സുന്ദരികള്‍ എന്ന വ്യത്യസ്ത ചിത്രമൊരുക്കികൊണ്ടാണ് പിന്നീട് അമല്‍ വരുന്നത്. അഞ്ചു സംവിധായര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തില്‍ കുള്ളന്റെ ഭാര്യയായിരുന്നു അമല്‍ ചെയ്തത്. നല്ലൊരു പേരുണ്ടാക്കിയ ചിത്രമായിരുന്നു അത്. കുള്ളനാണ് അമലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇനി മലയാള സിനിമയില്‍ അമലിനെ പരാമര്‍ശിക്കുക ഇയ്യോബിന്റെ പുസ്തകത്തിന്റെ സംവിധായകന്‍ എന്ന പേരിലായിരിക്കും.

കാമറ കൈകാര്യം ചെയ്തുകൊണ്ട് സിനിമയൊരുക്കുക എന്നത് ഉത്തരവാദിത്തം ഇരട്ടിയായ ജോലിയാണ്. രണ്ടിലൊന്നില്‍ പാളിപ്പോയാല്‍ സിനിമ പരാജയപ്പെടും. പ്രത്യേകിച്ച് കാലഘട്ടത്തിലെ സിനിമ ചെയ്യുമ്പോള്‍. പക്ഷേ, അവിടെയൊക്കെ നല്ലൊരു പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയാണ് അമല്‍ നീരദ് ഇതൊരുക്കിയിരിക്കുന്നത്. നായകനായ ഫഹദ് ഫാസിലിനൊപ്പം ചേര്‍ന്നുകൊണ്ട് ചിത്രം നിര്‍മിക്കുക കൂടി ചെയ്തിട്ടുണ്ട്. എല്ലാനിലയ്ക്കും കയ്യടി നേടുന്നു ഈ സംവിധായകന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X