For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലോഷിയുടെ ഒറ്റയാള്‍ പോരാട്ടം

  By Nirmal Balakrishnan
  |

  സ്വന്തമായി തേയില ഉല്‍പാദിപ്പിക്കാന്‍ സായിപ്പ് മൂന്നാറില്‍ തോട്ടമുണ്ടാക്കാന്‍ വരികയാണ്. തമിഴന്‍മാരെയും ആദിവാസികളെയും അടിമപ്പണിക്ക് ഉപയോഗിച്ചാണ് സായ്പ് തോട്ടം നിര്‍മിക്കുന്നത്. ആ പണിക്കാരുടെ കൂട്ടത്തില്‍ ചങ്കുറപ്പുള്ള ഒരുത്തനെ സായിപ്പ് കണ്ടെത്തുന്നു. അവമെ മാമോദിസ മുക്കി ജോബ് ആക്കുന്നു. ജോബ് പിന്നെ ഇയ്യോബാകുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ തേയിലവില്‍പ്പനയ്ക്ക് തിരിച്ചടിയേറ്റ സായ്പ് നഷ്ടം തിരിച്ചുപിടിക്കാന്‍ നാട്ടിലേക്കു പോകുന്നു. എന്നാല്‍ വഴിക്കു വച്ചു മരിക്കുന്നു. ഇവിടെ നിന്നാണ് ഇയ്യോബിന്റെ അധ്യായം ആരംഭിക്കുന്നത്.

  സായ്പിന്റെ അടിമമൃഗമായിരുന്നു ഇയ്യോബ് (ലാല്‍). അയാളുടെ ഭാര്യ അന്നമ്മ (റിന്യു മാത്യൂസ്). ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍. സായ്പ് തേയിലതോട്ടമുണ്ടാക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ ജീവിതം മടുത്ത് അയാളുടെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ആ സമയത്താണ് കുഴലി (ലെന) എന്ന മാദകസുന്ദരി സായ്പിന്റെ ജീവിതത്തിലേക്കു വരുന്നത്. സായ്പ് മരിച്ചതോടെ കുഴലിയെ ഇയ്യോബ് വീട്ടില്‍ നിന്നു പുറത്താക്കുന്നു. പിന്നെ അയാളായി അവിടുത്തെ സായ്പ്. നാടുമുഴുവന്‍ വെട്ടിപ്പിടിക്കുന്ന തിരക്കിലായിരുന്നു അയാള്‍. അതിനിടെ ഭാര്യ മരിക്കുന്നു. കുഴലി സായ്പന്റെ മകള്‍ക്കു ജന്‍മം നല്‍കുന്നു.

  iyyobinte-pusthakam

  ദിമിത്രി, ഐവാന്‍, അലോഷി എന്നിവരാണ് ഇയ്യോബിന്റെ മക്കള്‍. ദിമിത്രിയും ഐവാനും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ്. വീട്ടിലെ വേലക്കാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം രണ്ടുപേരും അവളെ കെട്ടിത്തൂക്കുന്നത് അലോഷി കാണുന്നു. അന്ന് രാത്രി അവന്‍ ഒളിച്ചോടുകയാണ്. പിന്നീട് കൊച്ചിയില്‍ ജോലിക്കു ചേര്‍ന്നു. അവിടെ നിന്ന് നാവികസേനയില്‍ എത്തുന്നു. നാവികസേനയിലെ കലാപത്തില്‍ പങ്കെടുത്തതിന് പിരിച്ചുവിടുന്നു. കൊച്ചി തുറമുഖത്ത് കപ്പലിറങ്ങുന്ന അലോഷി (ഫഹദ് ഫാസില്‍) അപ്പോഴേക്കും മുതിര്‍ന്നൊരാളായിരുന്നു. നാട്ടിലെത്തിയ അവന്‍ തന്റെ സഹോദരങ്ങളുടെ ദിമിത്രി (ചെമ്പന്‍ വിനോദ്), ഐവാന്‍ (ജിനു ജോസഫ്) വൃത്തികെട്ട ജീവിതം കണ്ട് വെറുക്കുന്നു. കാമവും പ്രതികാരവുമായി ജീവിക്കുന്ന റാഹേല്‍ (പത്മപ്രിയ) ദിമിത്രിയുടെ ജീവിതത്തിലേക്കു കടന്നുവരുന്നു. ലൈംഗികകാര്യത്തില്‍ പരാജയപ്പെടുന്ന ദിമിത്രി ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന കൂട്ടത്തിലാണ്. മക്കള്‍ മൂന്നുപേരും വീട്ടില്‍ വച്ച് പോരടിക്കുന്നത് കാണേണ്ടി വരുന്ന ഇയ്യോബ് അലോഷിയെ വീട്ടില്‍ നിന്നുപുറത്താക്കുന്നു. അന്നു തന്നെ മറ്റു രണ്ടുപേരും ചേര്‍ന്ന് അവനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ പഴയകാല സുഹൃത്ത് (വിനായകന്‍) അവനെ രക്ഷപ്പെടുത്തുന്നു. പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്ന് കഞ്ചാവ് കടത്താണ് അലോഷി ചെയ്യുന്നത്.

  കാട്ടില്‍ മരം മുറിക്കാന്‍ എത്തിയതാണ് അംഗൂര്‍ റാവുത്തര്‍ (ജയസൂര്യ). എന്നാല്‍ അയാളെ മരംമുറിക്കാന്‍ ഇയ്യോബ് സമ്മതിക്കുന്നില്ല. റാവുത്തറുടെ പ്രതികാരം പതുക്കെയായിരുന്നു. അയാള്‍ ബിരിയാണി കൊടുത്ത് ഇയ്യോബിന്റെ മൂത്തമക്കളെ വശത്താക്കുന്നു. ഒരിക്കല്‍ ആട്ടിപുറത്താക്കപ്പെട്ട വീട്ടില്‍അതിഥിയായി അയാള്‍ എത്തുുന്നു. ഇതിനെ എതിര്‍ക്കുന്ന ഇയ്യോബ് മക്കളില്‍ നിന്ന് ഒറ്റപ്പെടുന്നു.

  തന്റെ കുട്ടിക്കാലത്തെ കാമുകി മാര്‍ത്ത (ഇഷ ഷെര്‍വാണി)യെ അലോഷി ജീവിതത്തിലേക്കു കൂട്ടക്കൊണ്ടിവരുന്നു. ഇയ്യോബിന്റെ മൂത്തമകന്‍ ദിമിത്രിയെ ഐവാനും റാഹേലും ചേര്‍ന്നു കൊലപ്പെടുത്തുന്നു. അന്നു രാത്രി ആ വീട്ടില്‍ നിന്നു രക്ഷപ്പെടുന്ന ഇയ്യോബിനെ ഐവാനെ കയ്യില്‍ നിന്നു രക്ഷപ്പെടുത്തുന്നത് അലോഷിയാണ്. അപ്പോഴേക്കും അംഗൂര്‍ റാവൂത്തര്‍ എല്ലാം കീഴടക്കിയിട്ടുണ്ടായിരുന്നു. അയാള്‍ ഗുണ്ടകളെയും കൂട്ടി ഇയ്യോബിനെയും അലോഷിയെയും കൊലപ്പെടുത്താനെത്തുന്നു. മറ്റൊരു ഭാഗത്ത് ഐവാനും ഗുണ്ടകളും. ഇവരില്‍ നിന്ന് അച്ഛനെയും കാമുകിയെയും രക്ഷിക്കാനുള്ള ശ്രമമാണ് അലോഷിക്ക്. അതില്‍ അയാള്‍ വിജയിക്കുമോ?

  ഈ സംവിധായകന് മികച്ച കയ്യടി നല്‍കണം

  English summary
  Movie Review of Iyyobinte Pusthakam sataring Fahad Fazil Lal and Jayasurya by Amal Neerad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X